പിഴ ചുമത്തി
ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉള്‍പ്പടെയുളളവയുടെ നിരോധനവുമായി ബന്ധപ്പെട്ട് തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിലുളള വ്യാപരസ്ഥാപനങ്ങളില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ്‌സ്‌ക്വാഡും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേര്‍ന്ന് മൂന്ന് സ്ഥാപനങ്ങളില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തുകയും പിഴ ചുമത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്തതായി തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
———–
ലാബ് കെമിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
വ്യവസായ വാണിജ്യ വകുപ്പ് സ്ഥാപനമായ മഞ്ചേരി കോമണ്‍ ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ ദേശീയ അംഗീകാരമുള്ള ഒരു മാസം ദൈര്‍ഘ്യമുള്ള ലാബ് കെമിസ്റ്റ് (റബ്ബര്‍) സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആഗസ്റ്റ്/സെപ്തംബര്‍ മാസങ്ങളില്‍ നടക്കും. കെമിസ്ട്രി മെയിന്‍ സബ്സിഡറി വിഷയത്തില്‍ ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സ് ഫീ 6000രൂപ. പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് സ്ഥാപനത്തില്‍ നേരിട്ടോ, [email protected] എന്ന ഇ-മെയില്‍ വഴിയോ 9846141688, 0483-2768507 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.
ടെന്‍ഡര്‍
ഇലന്തൂര്‍ ഐസിഡിഎസ് പ്രൊജക്ട് ഓഫീസില്‍ ഓഫീസ് ആവശ്യത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31.
ഫോണ്‍ : 0468 2362129.
————-
ടെന്‍ഡര്‍
വനിതാശിശു വികസന വകുപ്പിന് കീഴില്‍ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷന്‍ ഓഫിസിലെ ഔദ്യോഗിക ആവശ്യത്തിന് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം – കാര്‍ (എസി) വിട്ടു നല്‍കുന്നതിന് വാഹന ഉടമകള്‍ /സ്ഥാപനങ്ങളില്‍ നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു . ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് മൂന്നിന് പകല്‍ മൂന്നുവരെ. ഫോണ്‍-8281999053, 0468 2329053.
ഓഫീസ് മാനേജ്മെന്റ് ട്രെയിനി; അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിലും റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലേക്കും ഓഫീസ് മാനേജെന്റ് ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിനായി ജില്ലയിലെ പട്ടിക വര്‍ഗ വിഭാഗക്കാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ അനുവദിക്കപ്പെട്ടിരിക്കുന്ന അഞ്ച് ഒഴിവുകളിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം. 2024 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത് (കുടുംബനാഥന്റെ /സംരക്ഷകന്റെ വരുമാനം). അപേക്ഷകര്‍ സ്വന്തം ജില്ലയില്‍ നിന്നാകണം. പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം പതിനായിരം രൂപ ഓണറേറിയം നല്‍കും. നിയമനം അപ്രന്റിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങള്‍ക്ക് വിധേയമായി ഒരുവര്‍ഷത്തേക്ക് മാത്രമായിരിക്കും. പട്ടിക വര്‍ഗവികസന വകുപ്പിന്റെ അതത് ജില്ലാ ഓഫീസുകളുടെ കീഴില്‍ നടത്തുന്ന എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പരിശീലനത്തിന് തിരഞ്ഞെടുക്കുന്നത്. അപേക്ഷാ ഫോറങ്ങള്‍ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസ് റാന്നി, ട്രൈബല്‍ എക്‌സ്സ്റ്റന്‍ഷന്‍ ഓഫീസ്, റാന്നി എന്നിവിടങ്ങളില്‍ നിന്നും വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷകള്‍ ഈ ഓഫീസുകളില്‍ ജൂലൈ 20 ന് മുമ്പായി ലഭിക്കണം.ഒരു തവണ പരിശീലനം നേടിയവര്‍ വീണ്ടും അപേക്ഷിക്കരുത്. ഫോണ്‍ : 0473 5227703.
പത്തനംതിട്ട സ്റ്റാസ് കോളജിന് ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്സ് അനുവദിച്ചു
ജലജീവികളെകുറിച്ചുള്ള പഠനവും അവയെ വ്യവസായ അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എം എസ് സി ഫിഷറീസ് ബയോളജി ആന്‍ഡ് അക്വാകള്‍ച്ചര്‍ കോഴ്സ് ജില്ലയില്‍ ആദ്യമായി സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സില്‍ (സ്റ്റാസ്) ആരംഭിച്ചു. നിരവധി വര്‍ഷത്തെ ഗവേഷണപരിചയമുള്ള അധ്യാപകരാണ് കോഴ്‌സുകള്‍ കൈകാര്യം ചെയുന്നത.് അത്യാധുനിക സൗകര്യമുള്ള ലാബ്, മ്യൂസിയം, ലൈബ്രറി എന്നിവ ഒരുക്കിയിട്ടുണ്ട്. മഹാത്മാ ഗാന്ധി സര്‍വകലാശായുടെ അഗീകാരത്തോടെ കേരള സര്‍ക്കാര്‍ സ്ഥാപനമായ സിപിഎഎസ് ആണ് കോഴ്‌സ് നടത്തുന്നത്. ഈ വര്‍ഷം 12 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്. യോഗ്യത: ബിഎസ്സി ബോട്ടണി, ബിഎസ്സി സുവോളജി, ബിഎസ്സി ഫിഷറിസ്, ബിഎസ്സി ബയോടെക്നോളജി എന്നിവയിലുള്ള ബിരുദം. സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യവും സംവരണവും സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്. ഫോണ്‍ : 9446302066, 6282231247
സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് പ്രോഗ്രാം
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്) ആറു ദിവസത്തെ ഇന്നോവേറ്റ് ആന്‍ഡ് കണക്ട് സ്റ്റാര്‍ട്ടപ്പ് സപ്പോര്‍ട്ട് പ്രോഗ്രാം വര്‍ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ജൂലൈ 22 മുതല്‍ 27 വരെ കളമശ്ശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. 18 – 35 വയസിന് ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0484 2532890/0484 2550322/ 9188922785.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
മല്ലപ്പളളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പിഎസ്സി നിയമന അംഗീകാരമുളള ഡി.സി.എ, പി.ജി.ഡി.സി.എ, ഡേറ്റ എന്‍ട്രി, ടാലി ആന്‍ഡ് എം.എസ് ഓഫീസ് എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2961525, 8078140525.
———–
അപകടകരമായ വൃക്ഷങ്ങള്‍ മുറിച്ചുമാറ്റണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അപകടകരമായ അവസ്ഥയില്‍ നില്‍ക്കുന്ന വൃക്ഷശിഖരങ്ങളും വൃക്ഷങ്ങളും മഴക്കാലത്ത് വ്യക്തികളുടെ ജീവനോ സ്വത്തിനോ അപകടം സംഭവിക്കാതിരിക്കാനായി സ്വന്തം ചെലവിലും ഉത്തരവാദിത്തത്തിലും മുറിച്ചു നീക്കി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കണം. അല്ലാത്തപക്ഷം പഞ്ചായത്ത് നേരിട്ട് മുറിച്ച് മാറ്റുന്നതും ആയതിന് ചെലവാകുന്ന തുകയും പിഴയുമടക്കം ഉടമസ്ഥരില്‍ നിന്ന് റവന്യൂ റിക്കവറി നടപടികളിലൂടെ ഈടാക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ചുരുക്കപട്ടിക നിലവില്‍ വന്നു
പത്തനംതിട്ട ജില്ലയില്‍ എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) (നേരിട്ടുളള / തസ്തികമാറ്റം വഴിയുളള നിയമനം, കാറ്റഗറി നം. 307/2023, 308/2023) തസ്തികകളുടെ ചുരുക്കപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——–
മംഗല്യപദ്ധതി
ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ട വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് ധനസഹായം അനുവദിക്കുന്നതിനായി മംഗല്യ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങളും അപേക്ഷഫോറങ്ങളും www.schemes.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍. 0468 2966649.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
തുമ്പമണ്‍ സിഎച്ച്സിയുടെ കീഴിലുളള വനിതാ ജിമ്മിലേക്ക് വനിതാ ജിം പരിശീലകയെ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍കാലികമായി നിയമിക്കുന്നതിന് ജൂലൈ 26 ന് രാവിലെ 10 ന് പന്തളം ബ്ലോക്ക് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യത : സര്‍ക്കാര്‍ അംഗീകൃത പരിശീലനം ലഭിച്ചിരിക്കണം. ഒഴിവ് : ഒന്ന്. ഉദ്യോഗാര്‍ഥികള്‍ 23 നും 35 നും ഇടയില്‍ പ്രായം ഉളളവരായിരിക്കണം. താല്‍പര്യമുളളവര്‍ ബയോഡേറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് പകര്‍പ്പ് എന്നിവ സഹിതം പന്തളം ബ്ലോക്ക് ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 04734 266609.