Wednesday, July 9, 2025 9:44 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍
ആലപ്പുഴ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററിന്റെ രജിസ്ട്രേഷന്‍ ക്യാമ്പ് ജൂലൈ 31 ന് രാവിലെ 10 ന് അടൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നടത്തും. കുറഞ്ഞത് പ്ലസ് ടു യോഗ്യതയുള്ള 35 വയസില്‍ താഴെ പ്രായമുള്ള ഐ.ടി.ഐ, ഡിപ്ലോമ, ബിരുദ-ബിരുദാനന്തര ബിരുദം , പാരാമെഡിക്കല്‍, മറ്റ് പ്രോഫഷണല്‍ യോഗ്യതയുള്ള അടൂര്‍ താലൂക്കിലെയും സമീപ പ്രദേശങ്ങളിലേയും ഉദ്യോഗാര്‍ഥികള്‍ക്കാണ് അവസരം. ഒറ്റത്തവണയായി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആലപ്പുഴയിലേയും സംസ്ഥാനത്താകെയുമുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെയും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആഴ്ചതോറും നടത്തുന്ന അഭിമുഖങ്ങള്‍/ജോബ്ഫെയര്‍ എന്നിവയില്‍ പങ്കെടുക്കാം. സോഫ്റ്റ് സ്‌കില്‍, കമ്പ്യൂട്ടര്‍ പരിശീലനവും ഉദ്യോഗാര്‍ഥികള്‍ക്ക് ലഭ്യമാക്കും. യോഗ്യരായവര്‍ ബയോഡേറ്റ , 250 രൂപ, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് , സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവയുമായി ജൂലൈ 31 ന് രാവിലെ 10 ന് അടൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തിച്ചേരണം. ഫോണ്‍ : 0477-2230624, 8304057735, 04734 224810.

അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലെ വിവിധ തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ വിവിധ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളിലേക്ക് എക്സിക്യൂട്ടീവ്, ഗ്രാജുവേറ്റ് ഇന്റേണ്‍ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം.
എക്സിക്യൂട്ടീവ് ഒഴിവുകള്‍ : 9
ശമ്പളം : 25,350
പ്രായപരിധി : 22.07.2024ന് 40 വയസ് കവിയരുത്.
യോഗ്യത : ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും ഒരു വര്‍ഷത്തെ അസാപ് പ്രവൃത്തി പരിചയവും.
ഒഴിവുകള്‍ : പാലയാട് (കണ്ണൂര്‍), പാണ്ടിക്കാട് (മലപ്പുറം), തവനൂര്‍ (മലപ്പുറം), ചാത്തന്നൂര്‍ (പാലക്കാട്), ലക്കിടി (പാലക്കാട്), പെരുമ്പാവൂര്‍ (എറണാകുളം), കലവൂര്‍ (ആലപ്പുഴ), പാമ്പാടി (കോട്ടയം), മാനന്തവാടി (വയനാട്)
ഗ്രാജുവേറ്റ് ഇന്റേണ്‍ ഒഴിവുകള്‍ : 3
ശമ്പളം : 12,500
പ്രായപരിധി : 22.07.2024ന് 25 വയസ് കവിയരുത്.
യോഗ്യത : ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.
ഒഴിവുകള്‍ : തവനൂര്‍ (മലപ്പുറം), ലക്കിടി (പാലക്കാട്), കുളക്കട (കൊല്ലം).
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അവസാന തീയതി : ജൂലൈ 31.
അപേക്ഷിക്കാനുള്ള ലിങ്ക്: https://asapkerala.gov.in/careers/

അപേക്ഷ ക്ഷണിച്ചു
അസാപ്പ് കേരളയുടെ വിവിധ കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ നടക്കുന്ന നൂതനമായ കോഴ്‌സുകളിലേയ്ക്ക് സ്‌കോളര്‍ഷിപ്പ് എക്സാമിന് അപേക്ഷ ക്ഷണിച്ചു.
യൂണിറ്റി സര്‍ട്ടിഫൈഡ് യൂസര്‍: വി ആര്‍ ഡെവലപ്പര്‍, യൂണിറ്റി സര്‍ട്ടിഫൈഡ് അസോസിയേറ്റ്: ഗെയിം ഡെവലപ്പര്‍, യൂണിറ്റി സര്‍ട്ടിഫൈഡ് അസോസിയേറ്റ്: പ്രോഗ്രാമര്‍, യൂണിറ്റി സര്‍ട്ടിഫൈഡ് അസോസിയേറ്റ്: ആര്‍ട്ടിസ്റ്റ്, വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് ടെക്‌നീഷ്യന്‍,ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് ട്രെയിനര്‍, ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ യൂസിങ് ജാവ ആന്‍ഡ് സ്പ്രിഗ്ബൂട്ട് എന്നിവയാണ് കോഴ്‌സുകള്‍. ഓഗസ്റ്റ് മൂന്നിന് നടക്കുന്ന സ്‌കോളര്‍ഷിപ് പരീക്ഷ്, ഓണ്‍ലൈനായി വീട്ടിലിരുന്ന് വെബ് ക്യാം ഉള്ള ലാപ്ടോപ്പ് വഴി എഴുതാന്‍ കഴിയും. സ്‌കോളര്‍ഷിപ് എക്സാമിന് 40 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് 10 മുതല്‍ 50 ശതമാനം ഫീസിളവില്‍ വിവിധ സിഎസ്പികളില്‍ ഈ കോഴ്‌സുകള്‍ ചെയ്യാന്‍ കഴിയും. അപേക്ഷിക്കുവാനുള്ള ലിങ്ക്: https://forms.gle/i9gd3n6FURv8t5dT8 സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി: ജൂലൈ 31. വെബ് സൈറ്റ്: www.asapkerala.gov.in ഫോണ്‍ : 9495999688,7736925907.

കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠിക്കാം ജോലി നേടാം അസാപിലൂടെ
ഐ ടി ഐ കഴിഞ്ഞവര്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ പഠനവും ജോലിയും നേടാന്‍ സഹായിക്കുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ആറ് മാസം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഫിറ്റര്‍, ഷീറ്റ് മെറ്റല്‍, വെല്‍ഡര്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ആദ്യ രണ്ട് മാസം അടൂര്‍ ഗവഃ പോളിടെക്‌നിക്കിലും തുടര്‍ന്നുള്ള മൂന്നു മാസം കൊച്ചിന്‍ ഷിപ്യാര്‍ഡിലും ആയിരിക്കും പരിശീലനം. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ ജോലി ലഭിക്കത്തക്ക രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്. എന്‍സിവിഇറ്റി യും അസാപും കൊച്ചിന്‍ ഷിപ്യാര്‍ഡും നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഫോണ്‍ : 9495999688,7736925907.

കോളേജ് – സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി യൂത്ത്ഫെസ്റ്റ് മാരത്തണ്‍,
ഫ്ളാഷ്മോബ്, ക്വിസ്മത്സരം സംഘടിപ്പിക്കും

അന്താരാഷ്ട യുവജനദിനത്തിന് മുന്നോടിയായി യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ എച്ച്.ഐ.വി /എയ്ഡ്സ് അവബോധം നല്‍കുന്നതിന് ആരോഗ്യ വകുപ്പിന്റെയും എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും ആഭിമുഖ്യത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു.
——
മാരത്തണ്‍ മത്സരം- കോളേജ് വിദ്യാര്‍ഥികള്‍ക്ക് 17 നും 25 നും ഇടയില്‍ പ്രായമുള്ള സ്ത്രീ, പുരുഷ, ട്രാന്‍സ്ജെന്‍ഡര്‍വിഭാഗങ്ങള്‍ക്കായുള്ള മാരത്തണ്‍ മത്സരം ആഗസ്റ്റ് ആറിന് രാവിലെ ഏഴിന് നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പത്തനംതിട്ട എസ്.പി ഓഫീസിനുമുന്‍പില്‍ എത്തുക. ഓരോവിഭാഗത്തിലെയും മാരത്തണ്‍ മത്സര വിജയികള്‍ക്ക് 5000, 3000, 2000 വീതം ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
——–
ഫ്ളാഷ് മോബ് മത്സരം-17നും 25നും ഇടയില്‍ പ്രായമുള്ള കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ഫ്ളാഷ്മോബ് മത്സരം ആഗസ്റ്റ് ഏഴിന് രാവിലെ 10 മുതല്‍ കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലയിലെ ആര്‍ട്സ് ആന്റ് സയന്‍സ്, പോളിടെക്നിക്, ഐ.ടി.ഐ,നഴ്സിംഗ് സ്‌കൂള്‍, പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി ഏത് കോളേജിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ഫ്ളാഷ് മോബില്‍ ആദ്യ അഞ്ച് സ്ഥാനത്തെത്തുന്നവര്‍ക്ക് 5000 ,4500,4000,3500, 3000 രൂപവീതം ക്യാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും.
——–
ക്വിസ്മത്സരം- എട്ട്, ഒന്‍പത്, 11 ക്ലാസുകളിലെ കുട്ടികള്‍ക്കായുള്ള ക്വിസ്മത്സരം ആഗസ്റ്റ് എട്ടിന് രാവിലെ 10.30 ന് പത്തനംതിട്ട കളക്ട്രേറ്റിന്റെ രണ്ടാം നിലയിലുള്ള പമ്പാഹാളില്‍ നടത്തും. ഒരു സ്‌കൂളില്‍നിന്ന് ഒരുടീമിന് പങ്കെടുക്കാം. ആദ്യമൂന്ന് സ്ഥാനക്കാര്‍ക്ക് 5000,4000, 3000 രൂപവീതം ക്യാഷ്പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. മാരത്തണ്‍ , ക്വിസ്മത്സര വിജയികള്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാനാകും. ഫ്ളാഷ് മോബ് മത്സര വിജയികള്‍ക്ക് ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9496109189 എന്ന നമ്പരില്‍ ആഗസ്റ്റ് മൂന്നിനകം രജിസ്റ്റര്‍ ചെയ്യണം.

കോന്നി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
——-
കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ഗവ: ഐ.ടി.ഐ (വനിത) മെഴുവേലിയില്‍ പ്രവേശനത്തിനായുളള കരട് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗണ്‍സിലിങ് ജൂലൈ 30 ന് രാവിലെ 10 മുതല്‍ ആരംഭിക്കും. റാങ്ക് ലിസ്റ്റിലുളള അപേക്ഷകര്‍ ടി സി , എസ്.എല്‍.സി ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവ കൊണ്ടു വരണം.
———
സ്‌കൂളുകളില്‍ വൃക്ഷതൈ നടും
ജൂലൈ 30 ലോക പ്രകൃതി സംരക്ഷണ ദിനത്തോടും വൃക്ഷദിനാചരണത്തോടും അനുബന്ധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, സോഷ്യല്‍ ഫോറസ്ട്രി, വിദ്യാഭ്യാസ വകുപ്പ്, എന്‍ഡിആര്‍എഫ് എന്നീ വകുപ്പുകള്‍ സംയുക്തമായി 250 ഓളം വൃക്ഷതൈകള്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ വെച്ചുപിടിപ്പിക്കും. ജിഎച്ച് എസ് എസ് പത്തനംതിട്ട, കാതോലിക്കേറ്റ് എച്ച്എസ്എസ് പത്തനംതിട്ട, സെന്റ് തോമസ് എച്ച്എസ് എസ് കോഴഞ്ചേരി, ഗവ.എച്ച്എസ്എസ് കോഴഞ്ചേരി, ജിഎച്ച്എസ് അഴിയിടത്തുചിറ, കെഎസ്ജിഎച്ച്എസ്എസ് കടപ്ര, ജിഎച്ച്എസ് പെരിങ്ങര, സിഎസ്ഐ വിഎച്ച്എസ്എസ് (ഡഫ്) തിരുവല്ല എന്നീ സ്‌കൂളുകളിലാണ് തൈകള്‍ നടുക.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തൃശൂർ പീച്ചി ഡാമിൽ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ്...

രാജസ്ഥാനിൽ കോടികളുടെ മയക്കുമരുന്ന് നിര്‍മിച്ച അധ്യാപകർ പിടിയിൽ

0
ജയ്പൂര്‍: രാജസ്ഥാനിൽ കോടികളുടെ മയക്കുമരുന്ന് നിര്‍മിച്ചതിന് സര്‍ക്കാര്‍ സ്കൂളിലെ ശാസ്ത്ര അധ്യാപകനും...

സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിലായി മൂന്ന് പേർ മുങ്ങിമരിച്ചു. പാലക്കാട് കടമ്പഴിപ്പുറത്ത്...

ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജില്ലയിലാകെ യൂത്ത് ലീഗ് സമരാഗ്നി

0
പന്തളം: യൂത്ത് ലീഗ് അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലം...