സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്) ഒഴിവ്
വെണ്ണിക്കുളം പോളിടെക്നിക് കോളജില്‍ ട്രേഡ്സ്മാന്‍ (ഇലക്ട്രോണിക്സ്) തസ്തികയിലേക്കുളള താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 1.30 ന് നടക്കുന്ന കൂടികാഴ്ച്ചയ്ക്ക് ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ബന്ധപ്പെട്ട ട്രേഡിലുളള ഐടിഐ /കെജിസിഇ /ടിഎച്ച്എസ്എല്‍സി/ തതുല്യ യോഗ്യത ഇവയില്‍ ഏതെങ്കിലുമാണ് യോഗ്യത. ഫോണ്‍ : 0469 2650228.
——-
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
അടൂര്‍ പോളിടെക്നിക് കോളജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍ പോളിമെര്‍ ടെക്നോളജി, അസിസ്റ്റന്റ് പ്രൊഫസര്‍ ഗണിതശാസ്ത്ര വിഭാഗം, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് എന്നീ തസ്തികകളിലുളള ഓരോ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കും. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് രണ്ടിന് രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഹാജരാകണം. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഫോണ്‍ : 04734 231776.

തീയതി ദീര്‍ഘിപ്പിച്ചു
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ എസ്.എസ്.എല്‍.സി / ടി.എച്ച്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.സി വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 21 വരെ നീട്ടിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷാഫോമിന്റെ മാതൃക www.agriworkersfund.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0468-2327415.
——–
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേക്ക് പ്ലസ് ടു / തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് മൂന്ന്. വിശദവിരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ് ആര്‍ സി ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. ഫോണ്‍: 9846033001.

കീം 2024 സൗജന്യ ഓപ്ഷന്‍ രജിസ്ട്രേഷന്‍
കീം 2024 ലെ എഞ്ചിനീയറിംഗ് പ്രവേശനത്തിനുളള പ്രവേശന കമ്മീഷണറുടെ സൗജന്യ ഔദ്യോഗിക ഫെസിലിറ്റേഷന്‍ സെന്റര്‍ അടൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഓഗസ്റ്റ് അഞ്ചിന് രാവിലെ 11 വരെ ഓപ്ഷന്‍ നല്‍കാം. പ്രവേശന കമ്മീഷണര്‍ക്ക് 2000 രൂപ ഓണ്‍ലൈനായി ഒടുക്കുവാന്‍ നെറ്റ് ബാങ്കിംഗ് വിവരങ്ങള്‍ /ഡെബിറ്റ് കാര്‍ഡ് /ക്രെഡിറ്റ് കാര്‍ഡ്/ മൊബൈല്‍ ഫോണ്‍ എന്നിവ കരുതണം. ഫോണ്‍ : 9496469239, 9446527757, 9447484345.
——
ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക്ക് വീല്‍ചെയര്‍; അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക്ക് വീല്‍ചെയര്‍ എന്ന ജില്ലാ പഞ്ചായത്തിന്റെ 2024-25 പദ്ധതി പ്രകാരം ജനറല്‍ വിഭാഗത്തില്‍പെട്ട ഭിന്നശേഷിക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി ഗ്രാമസഭ ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ അപേകര്‍, നിശ്ചിക മാതൃകയിലുള്ള അപേക്ഷ, അനുബന്ധ രേഖകള്‍ സഹിതം ഓഗസ്റ്റ് 31 ന് വൈകുന്നേരം അഞ്ചിന് മുമ്പായി ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകന്റെ വരുമാനം ഒരു ലക്ഷത്തിന് താഴെ ആയിരിക്കണം (ബിപിഎല്‍/എപിഎല്‍). ആദ്യമായി അപേക്ഷിക്കുന്നവരായിരിക്കണം. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമായവരായിരിക്കണം.ഫിസിക്കല്‍ ഡിസബിലിറ്റി 40 ശതമാനമോ അതിന് മുകളിലോ ഉള്ളവരായിരിക്കണം.
ഹാജരാക്കേണ്ട രേഖകള്‍ ഫിസിക്കല്‍ ഡിസബിലിറ്റി തെളിയിക്കുന്ന ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റ്/യുഡിഐഡി കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്. മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയ ഇലക്ട്രിക്ക് വീല്‍ചെയര്‍ ഓടിക്കാന്‍ പ്രാപ്തനാണ് എന്ന് തെളിയിക്കുന്ന യോഗ്യത സര്‍ട്ടിഫിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്. ബ്ലോക്ക് പഞ്ചായത്ത്/ഗ്രാമ പഞ്ചായത്ത്/അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ മേഖലയില്‍ നിന്നും എട്ടു വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വീല്‍ ചെയര്‍ /ട്രൈ സ്‌കൂട്ടര്‍ ലഭിച്ചിട്ടില്ല എന്നുള്ള സര്‍ട്ടിഫിക്കറ്റ്. ഗ്രാമസഭാ ഗുണഭോക്തൃ ലിസ്റ്റ്/സാക്ഷ്യപത്രം. ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ബന്ധപ്പെടുക. ഫോണ്‍: 0468 2325168.

ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; അപേക്ഷാ തീയതി നീട്ടി
മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന വിധവകള്‍/ വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ എന്നിവര്‍ക്കുള്ള ‘ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നു. വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 50,000 രൂപയാണ് ധനസഹായം നല്‍കുന്നത്. ഇത് തിരിച്ചടക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീര്‍ണ്ണം 1200 സ്‌ക്വ.ഫീറ്റ് കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എല്‍ കുടുംബത്തിന് മുന്‍ഗണന. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന അപേക്ഷക/ മക്കള്‍, പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക തുടങ്ങിയവര്‍ക്ക് മുന്‍ഗണന നല്‍കും.സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ ഇതിന് മുമ്പ് 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. 2024-25 സാമ്പത്തിക വര്‍ഷം ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയോടൊപ്പം വീട് റിപ്ലയര്‍ ചെയ്യേണ്ടതിനും വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വ.ഫീറ്റില്‍ കറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫീസര്‍/തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എഞ്ചിനീയര്‍/ബന്ധപ്പെട്ട അധികാരികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. മറ്റു വകുപ്പുകളില്‍ നിന്നോ സമാന എജന്‍സികളില്‍ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍/ പഞ്ചായത്ത് സെക്രട്ടറി എന്നിവരില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം അതത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനില്‍ നേരിട്ടോ, ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷന്‍, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റിലേയ്ക്ക് തപാല്‍ മുഖാന്തിരമോ ഓഗസ്റ്റ് 20 ന് അകം ലഭ്യമാക്കണം. അപേക്ഷാ ഫാറം www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ലിഫ്റ്റ്, എസ്‌കലേറ്റര്‍ ലൈസന്‍സ് അദാലത്ത്

ബഹുനില കെട്ടിടങ്ങളില്‍ സ്ഥാപിച്ച് പ്രവര്‍ത്തിച്ചുവരുന്നതും കേരള ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പില്‍ നിന്നും പ്രവര്‍ത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടെയും എസ്‌കലേറ്ററുകളുടെയും ലൈസന്‍സ് കാലഹരണപ്പെട്ടത് പുതുക്കി നല്‍കുന്നതിനായി സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലും ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 30 വരെ അദാലത്ത് സംഘടിപ്പിക്കും. ഇതിനായി ലിഫ്റ്റ് എസ്‌കലേറ്റര്‍ ഒന്നിന് 3310 രൂപ അടച്ച് ലൈസന്‍സ് പുതുക്കുന്നതിനുള്ള അപേക്ഷകള്‍ അതത് ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റില്‍ സമര്‍പ്പിക്കണം. എല്ലാ ഉപഭോക്താക്കളും ലിഫ്റ്റ് എസ്‌കലേറ്ററുകള്‍ സുരക്ഷിതമായി പ്രവര്‍ത്തിപ്പിക്കാനുള്ള ലൈസന്‍സ് പുതുക്കി വാങ്ങണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ് പത്തനംതിട്ട ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍ 0468-2223123.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല നെയ്യ് ക്രമക്കേട് ; പി.എസ് പ്രശാന്ത് അന്യായമായ ലാഭമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചു ;...

0
തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട വിജിലൻസ് എഫ്ഐആറിലെ വിശദാംശങ്ങൾ പുറത്ത്....

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കനക്കും ; ഈ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ

0
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത സാധ്യതയുണ്ടെന്ന്...

അസാധാരണ ഇടപെടൽ ; അമിത് ഷായോടു പാർലമെന്റിൽ വരാൻ പറയണമെന്ന് റിജിജുവിനോട് ഉപരാഷ്ട്രപതി

0
ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഭയിൽ എത്താത്തതിനെ തുടർന്നുള്ള...

ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയ : കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന്...

0
കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന...