സ്പോട്ട് അഡ്മിഷന്‍
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂര്‍ സെന്ററില്‍ ഒഴിവുളള എംബിഎ സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തും. (കെ-മാറ്റ്/സി-മാറ്റ്/ക്യാറ്റ് എന്‍ട്രന്‍സ് പാസായ) ഏതെങ്കിലും വിഷയത്തിലുളള ബിരുദം 50 ശതമാനം മാര്‍ക്കോടെ പാസായ ജനറല്‍ വിഭാഗത്തിനും 48 ശതമാനം മാര്‍ക്കുളള ഒബിസി/ ഒഇസി വിഭാഗത്തിനും പാസ് മാര്‍ക്ക് നേടിയ എസ്.സി /എസ്.ടി വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കും പ്രവേശനത്തിന് അവസരം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളില്‍ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അടൂര്‍ സെന്ററില്‍ ഹാജരാകണം. ഫോണ്‍ : 9746998700, 9946514088, 9400300217.
——-
ദുര്‍ബല വിഭാഗങ്ങളുടെ പുന:രധിവാസ പദ്ധതി
പട്ടികജാതി വികസന വകുപ്പിന്റെ ദുര്‍ബലവിഭാഗ പുന:രധിവാസപദ്ധതിയുടെ ഭാഗമായി ജില്ലയുടെ പരിധിയിലുളള നായാടി, വേടന്‍, കള്ളാടി, അരുന്ധതിയാര്‍/ചക്ലിയന്‍ എന്നീ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഠനമുറി, ടോയ്ലറ്റ്, ഭവനപുനരുദ്ധാരണം, കൃഷിഭൂമി (കുറഞ്ഞത് 25 സെന്റ് വാങ്ങുന്നതിന് 10 ലക്ഷം രൂപ) പദ്ധതികളിലേക്കാണ് അപേക്ഷിക്കേണ്ടത്. കുടുംബ വാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ അധികരിക്കുവാന്‍ പാടില്ല. ഓഗസ്റ്റ് 20 ന് മുമ്പ് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, പത്തനംതിട്ട. ഫോണ്‍ -0468 2322712.
പ്രബന്ധ മത്സരം നാളെ (ഓഗസ്റ്റ് 3)
കുടുംബശ്രീ ബാലസഭാശുചിത്വോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള ജില്ലാതല പ്രബന്ധ മത്സരം നാളെ (ഓഗസ്റ്റ് 3) പത്തനംതിട്ട മാര്‍ത്തോമ്മ ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ നടത്തും. അപേക്ഷ നല്‍കിയ വിദ്യാര്‍ഥികള്‍ രാവിലെ 10 ന് എത്തണം. പവര്‍ പോയിന്റ് പ്രസന്റേഷന്‍ ഉള്‍പ്പെടുത്താം. അവതരിപ്പിക്കുന്ന പേപ്പറിന്റെ ഒരു പകര്‍പ്പ് രജിസ്ട്രേഷന്‍ സമയത്ത് സമര്‍പ്പിക്കണം. ജില്ലാതല സെമിനാറില്‍ മികച്ച അവതരണം നടത്തുന്ന 10 കുട്ടികള്‍ക്ക് സംസ്ഥാനതല ശില്‍പശാലയില്‍ പങ്കെടുക്കാം. സംസ്ഥാനതലത്തിലെ ഏറ്റവും മികച്ച പ്രബന്ധവതരണത്തിന് 10,000 രൂപയും രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 8000, 6000, 4000, 2000 രൂപ ക്യാഷ് പ്രൈസും ലഭിക്കും. 10 മിനുട്ടാണ് അവതരണ സമയം.
———
മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ്
ബിസ് (ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ്) ട്രെയിനിംഗ് ഡിവിഷന്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ-പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ഡിഗ്രി /പ്ളസ്ടു/ എസ്എസ്എല്‍സി യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994449314.
കളക്ഷന്‍ചാര്‍ജ്ജ് ഒഴിവാക്കി
പത്തനംതിട്ട മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ വഴിയുളള കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ ഉടമ-തൊഴിലാളി ക്ഷേമനിധി സമാഹരണത്തിന് നിലവില്‍ ബാങ്ക് ഈടാക്കികൊണ്ടിരിക്കുന്ന 15 രൂപ കളക്ഷന്‍ചാര്‍ജ്ജ് ഒഴിവാക്കിയെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
——–
ശില്‍പശാല ഓഗസ്റ്റ് 6ന്
എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന നടപ്പാക്കി വരുന്ന സ്വയംതൊഴില്‍ പദ്ധതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ശില്‍പശാല ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചെഞ്ചിന്റെയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് ആറിന് രാവിലെ 10.30 ന്. കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബുതോമസ് ഉദ്ഘാടനം നിര്‍വഹിക്കും. ക്ലാസുകള്‍ക്കൊപ്പം സ്വയംതൊഴില്‍ വായ്പകളുടെ അപേക്ഷ ഫോമുകളും വിതരണം ചെയ്യും.
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി -ഓഗസ്റ്റ് 10. ഫോണ്‍: 9846033001.
——-
പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ഓഗസ്റ്റ് 31 വരെ അപേക്ഷിക്കാം
ജില്ലയില്‍ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുളള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ക്ലെയിമുകള്‍ ഇ-ഗ്രാന്റ്സ് പോര്‍ട്ടല്‍ മുഖേന ഓഗസ്റ്റ് 31 ന് മുമ്പ് സമര്‍പ്പിക്കുന്നതിന് സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കണമെന്ന് ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു.
——-
ദര്‍ഘാസ്
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി ഓഫീസിലേക്ക് ടാക്സി പെര്‍മിറ്റുള്ള വാഹനം (കാര്‍) കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വാഹന ഉടമകള്‍/സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 23. ഫോണ്‍ : 0468 2325168, 8281999004.