Wednesday, July 2, 2025 11:09 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഓംബുഡ്സ്മാന്‍ സിറ്റിംഗ്
റാന്നി-അങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നാളെ (ഓഗസ്റ്റ് 14) രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മഹാത്മാഗാന്ധി എന്‍.ആര്‍.ഇ.ജി.എസ് ആന്റ് പി.എം.എ.വൈ ഓംബുഡ്സ്മാന്‍ സിറ്റിംഗ് നടത്തും. തൊഴിലുറപ്പ് പദ്ധതി, പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളുടെ പരാതികള്‍ സ്വീകരിക്കുമെന്ന് ഓംബുഡ്സ്മാന്‍ സി. രാധാകൃഷ്ണകുറുപ്പ് അറിയിച്ചു. ഫോണ്‍ : 9447556949.
——–
എം.എസ.്എം.ഇ വര്‍ക്ക്‌ഷോപ്പ്
കേരള ഇന്‍സ്റ്റിട്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് (കീഡ്) മൂന്നു ദിവസത്തെ വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിക്കും. ഓഗസ്റ്റ് 29 മുതല്‍ 31 വരെ കളമശേരിയിലെ കീഡ് ക്യാമ്പസിലാണ് പരിശീലനം. ഫോണ്‍ – 0484 2532890, 2550322.

യോഗപരിശീലകരാകാം
പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് യോഗപരിശീലനം പ്രോജക്ട് നടപ്പാക്കുന്നതിനായി അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിഎന്‍വൈഎസ് ബിരുദം/തതുല്യം, യോഗ അസോസിയേഷന്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ അംഗീകാരം എന്നീ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പറക്കോട് അഡീഷണല്‍ ശിശുവികസന ഓഫീസില്‍ ഓഗസ്റ്റ് 31 ന് അകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 216444.
——–
വനിതകള്‍ക്ക് തൊഴിലവസരം
പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ ജന്റര്‍ റിസോഴ്സ് സെന്ററിലേക്ക് വിമന്‍ സ്റ്റഡീസ് /ജന്റര്‍ സ്റ്റഡീസ് /സോഷ്യല്‍ വര്‍ക്ക്/ സൈക്കോളജി /സോഷ്യോളജി ബിരുദാനന്തര ബിരുദമുളള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പറക്കോട് അഡീഷണല്‍ ശിശുവികസന ഓഫീസില്‍ ഓഗസ്റ്റ് 31 ന് അകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04734 216444.
——–
ജില്ലാ ആസൂത്രണ സമിതി യോഗം 16 ന്
ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് 16 ന് ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി -ഓഗസ്റ്റ് 20. ഫോണ്‍: 0471 2570471, 9846033001.
——–
നോര്‍ക്ക കാനറാ ബാങ്ക് പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ്
ആഗസ്റ്റ് 21 ന് കൊല്ലത്ത്. ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം
പ്രവാസിസംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കാനറാ ബാങ്കും സംയുക്തമായി 2024 ആഗസ്റ്റ് 21 ന് കൊല്ലം ജില്ലയില്‍ പ്രവാസി ബിസിനസ് ലോണ്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. താല്‍പര്യമുള്ളവര്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലിചെയ്തു നാട്ടില്‍ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയര്‍ക്ക് സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുത്താം. പാസ്സ്പോര്‍ട്ട്, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി, റേഷന്‍ കാര്‍ഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹാരിസ് ചിറക്കല്ലിന്റെ ആരോപണത്തിൽ അന്വേഷണം നടത്തിയ നാലംഗ വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു

0
തിരുവനന്തപുരം : മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ. ഹാരിസ്...

കോതമംഗലം താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ അംഗീകാരം

0
കോതമംഗലം : താലൂക്കിലെ 8 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസൈൻമെന്റ് കമ്മിറ്റിയുടെ...

സൗജന്യപരിശീലനം നാളെ (ജൂലൈ മൂന്ന് വ്യാഴം)

0
എസ് ബി ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന...

കോന്നി ഗ്രാമപഞ്ചായത്തിൽ ‘പുഷ്പകൃഷി’ ; തൈ വിതരണ ഉത്ഘാടനം നടത്തി

0
കോന്നി : ഗ്രാമപഞ്ചായത്ത് 2025-26 സാമ്പത്തിക വർഷത്തിൽ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന...