ചെങ്ങന്നൂർ : സ്വകാര്യബസ് സ്റ്റാന്റിന് സമീപമാണ് ജൈവ അജയവ മാലിന്യ സംസ്കരിക്കാൻ കഴിയുന്ന പ്ലാൻറ് നിർമിച്ചത്. മഴക്കാലത്ത് മാലിന്യ സംസ്കരണം കീറാമുട്ടി ആവുകയും പകർച്ച വ്യാധികൾ പടരാൻ സാധ്യതയുളളപ്പോഴും നിർമാണം പൂർത്തിയാക്കിയ മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങിയില്ലായിരുന്നു. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിൽ നിന്നുള്ള അനുമതി പ്രതീക്ഷിച്ചിരിക്കുകയാണ് നഗരസഭാധികൃതർ പറയുന്നത്. വൈദ്യുതികരണ ജോലികൾ പൂർത്തിയാക്കിയാൽ ഒരു മാസത്തിനുള്ളിൽ പ്ലാന്റിന്റെ പ്രവർത്തനം തുടങ്ങാൻ കഴിയുമെന്ന് നഗരസഭാധ്യക്ഷ ശോഭ വർഗീസ് പറഞ്ഞു. ഐആർടിസിയുടെ സാങ്കേതിക സഹകരണത്തോടെയാണ് മാലിന്യ സംസ്കരണ പ്ലാൻറ് നിർമിക്കുന്നത്.
പ്രതിദിനം 500 കിലോ മാലിന്യം സംസ്കരിക്കാൻ ഇതിനുശേഷിയുണ്ട്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം പ്ലാൻറ് പരിശോധിച്ചിരുന്നു. 50 ലക്ഷം രൂപയോളം പ്ലാൻ്റ് നിർമാണത്തിന് ചിലവായി. 18 എയ്റോ കമ്പോസ്റ്റ് ബിന്നുകളുണ്ടെന്നതാണ് പ്ലാസ്സിക് മാലിന്യം സൂക്ഷിക്കാനുള്ള സൗകര്യമുണ്ട്. മാലിന്യം തരംതിരിക്കുന്നതിന് 250 ചതുരശ്ര വിസ്തീർണ്ണമുള്ള മുറിയുണ്ട്. കൂടാതെ തൊഴിലാളികൾക്ക് ഡ്രസിംഗ് റും ഒരുക്കിയിട്ടുണ്ട്. പ്ലാന്റ് ഫണ്ടുപയോഗിച്ചായിരുന്നു നിർമാണം. പ്ലാൻറ് പ്രവർത്തിച്ചു തുടങ്ങിയാൽ ആറുമാസത്തോളം ഐആർടിസിയുടെ സാങ്കേതിക വിദഗ്ധർ പ്ലാന്റിന്റെ പ്രവർത്തനത്തിന് സഹായം നൽകാനുണ്ടാകും. നിലവിൽ നഗരസഭയ്ക്ക് പ്ലാന്റ് ഇല്ലാത്തതിനാൽ മാലിന്യ സംസ്കരണം ശബരിമല സീസൺ കാലത്ത് രൂക്ഷമാകാറുണ്ട്.