തെളിവെടുപ്പ് 12 ന്
സ്‌ക്രീന്‍ പ്രിന്റിംഗ്, പ്രിന്റിംഗ് പ്രസ് മേഖലകളിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം സെപ്റ്റംബര്‍ 12 ന് ഉച്ചയ്ക്ക് ശേഷം യഥാക്രമം രണ്ടിനും 2.30 നും തിരുവനന്തപുരം ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലെ മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള തൊഴിലാളി-തൊഴിലുടമ- ട്രേഡ്‌യൂണിയന്‍ പ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ഓഫീസര്‍ അറിയിച്ചു.
——–
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേയ്ക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖം സെപ്റ്റംബര്‍ 12 രാവിലെ 11 ന് ഐടിഐയില്‍ നടത്തും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രി / ഡിപ്ലോമ / എന്‍ടിസി / എന്‍എസിയും പ്രവര്‍ത്തിപരിചയവുമുള്ളവര്‍ക്ക് പങ്കെടുക്കാം.
സ്പോട്ട് അഡ്മിഷന്‍
പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 11 ന് രാവിലെ 9.30 ന്. ഫോണ്‍ : 9446065152, 9447045879.
———–
അഭിമുഖം 11 ന്
അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ പോളിമെര്‍ ടെക്നോളജി (ഒരുഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ ഹൈഡ്രോളിക്സ് (ഒരു ഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ ഫിറ്റിംഗ് (ഒരു ഒഴിവ് ) തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കും. പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 11 ന് രാവിലെ 10.30 ന് കോളജില്‍ ഹാജരാകണം. അതത് വിഷയങ്ങളില്‍ ഒന്നാംക്ലാസ് ബിരുദമാണ് യോഗ്യത. ഫോണ്‍ : 04734 231776.