Thursday, May 8, 2025 11:52 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

പരിണയം പദ്ധതി: മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ പെണ്‍കുട്ടികള്‍ക്കും വിവാഹധനസഹായം അനുവദിക്കുന്ന പരിണയപദ്ധതി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍മക്കള്‍ക്കും ഭിന്നശേഷിക്കാരായ സ്ത്രീക്കും പുരുഷനും വിവാഹ ധനസഹായത്തിന് അപേക്ഷിക്കാം. വിവാഹശേഷം മൂന്നുമാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം. വിവാഹത്തിന് മുമ്പും അപേക്ഷിക്കാം.
ഭിന്നശേഷിക്കാരായ വ്യക്തികളുടെ എല്ലാ പെണ്‍മക്കളുടെയും വിവാഹത്തിന് ധനസഹായം അനുവദിക്കും. (മുമ്പ് രണ്ട് പെണ്‍മക്കള്‍ക്കാണ് അനുവദിച്ചിരുന്നത്). സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. ഫോണ്‍: 04682 325168.

ഭിന്നശേഷി സ്വാശ്രയ പദ്ധതി :മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു
ഭിന്നശേഷിക്കാര്‍ക്ക് സ്വയംതൊഴില്‍ ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു. ഭിന്നശേഷിക്കാരായ മകനെ/മകളെ, സംരക്ഷിക്കുന്ന വിധവയായ അമ്മയ്ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിന് ധനസഹായം നല്‍കുന്ന സ്വാശ്രയ പദ്ധതി മാനദണ്ഡങ്ങളിലാണ് മാറ്റം. പുതുക്കിയ മാനദണ്ഡപ്രകാരം മുഴുവന്‍സമയസഹായി ആവശ്യമുള്ള 50 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ളവരെ സംരക്ഷിച്ചുവരുന്ന മാതാവ്/ പിതാവ്/ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായം അനുവദിക്കും. ഒന്നില്‍ കൂടുതല്‍ ഭിന്നശേഷിക്കാരുള്ള കുടുംബങ്ങളിലെ മാതാവ്, പിതാവ്, അടുത്ത ബന്ധുക്കള്‍ക്ക് സഹായിയായി നില്‍ക്കേണ്ട അവസ്ഥയില്‍ ഒരു കുട്ടിക്ക് 40 ശതമാനം ആണെങ്കില്‍പോലും ധനസഹായം അനുവദിക്കും. ഭര്‍ത്താവിന് ശാരീരിക-മാനസികവെല്ലുവിളികള്‍ കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്തതും മറ്റുവരുമാനമാര്‍ഗങ്ങള്‍ ഇല്ലാത്തതുമായ സാഹചര്യത്തില്‍ തുക അനുവദിക്കും. ഭിന്നശേഷിത്വം മൂലം പുറത്തുപോയി തൊഴില്‍ ചെയ്യുന്നതിന് സാധിക്കാത്ത ഭിന്നശേഷിക്കാര്‍ക്കും പദ്ധതി പ്രകാരം തുക അനുവദിക്കും. സുനീതി പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. ഫോണ്‍: 04682 325168.

ഡ്രോണ്‍ പൈലറ്റ് ലൈസന്‍സ് സൗജന്യ വെബിനാര്‍
അസാപ്പ് കേരളയുടെ നേതൃത്വത്തില്‍ ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും പുതിയസാധ്യതകളും വിഷയത്തില്‍ സെപ്റ്റംബര്‍ 12 ന് വൈകുന്നേരം 6.30 മുതല്‍ 7.30 വരെ സൗജന്യ വെബിനാര്‍ നടത്തുന്നു. പത്താം ക്ലാസ് വിജയിച്ച പാസ്‌പോര്‍ട്ട് ഉള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 9447326319.
——-
മുഖാമുഖം 19 ന്
ദക്ഷിണ നാവികസേനാ കമാന്റ് ഹെഡ് ക്വാര്‍ട്ടറിന്റെ നേതൃത്വത്തില്‍ നേവിയില്‍ നിന്നും വിരമിച്ച പത്തനംതിട്ട ജില്ലയിലെ വിമുക്തഭടന്മാര്‍, അവരുടെ വിധവകള്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും ലഭിക്കുന്ന വിവിധ ക്ഷേമപദ്ധതികളെ സംബന്ധിച്ചുമുള്ള മുഖാമുഖം പരിപാടി സെപ്റ്റംബര്‍ 19 ന് രാവിലെ 11 മുതല്‍ ഒന്നുവരെ പത്തനംതിട്ട ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നടക്കും. ഫോണ്‍: 04682961104.

ജനറല്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു
ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും നിരോധിച്ചു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കുന്നതിന് പൊതുജനങ്ങളുടെ പൂര്‍ണമായ സഹകരണം ആവശ്യമാണെന്നും ആശുപത്രി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സന്ദര്‍ശന സമയം വൈകുന്നേരം നാലുമുതല്‍ ആറുവരെ മാത്രമാക്കിയെന്നും സൂപ്രണ്ട് അറിയിച്ചു.
———
നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന്
നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 15 തിരുവോണനാളില്‍ നടത്തുന്നത് നിരോധിച്ചുകൊണ്ടും പമ്പ ബോട്ട് റേസ് ക്ലബ് നടത്തുന്ന ഉത്രാടം തിരുനാള്‍ ജലമേള സെപ്റ്റംബര്‍ 22 ന് മുമ്പ് സംഘടിപ്പിക്കില്ല എന്ന നിബന്ധനയോടെയും നീരേറ്റുപുറം ജലമേള സെപ്റ്റംബര്‍ 22 ന് നടത്തുന്നതിന് ജില്ലാ കലക്ടര്‍ എസ് .പ്രേംകൃഷ്ണന്‍ ഉത്തരവായി. ഉത്തരവ് നടപ്പിലാക്കുന്നതിന് തിരുവല്ല സബ്കലക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.
———
സീറ്റ് ഒഴിവ്
മെഴുവേലി സര്‍ക്കാര്‍ വനിത ഐ.ടി. ഐയില്‍ എന്‍.സി.വി.റ്റി സ്‌കീം പ്രകാരം ആരംഭിക്കുന്ന ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), ഫാഷന്‍ ഡിസൈന്‍ ടെക്നോളജി (ഒരുവര്‍ഷം) ട്രേഡുകളിലെ സീറ്റുകളിലേക്ക് ഒഴിവുണ്ട്. അസല്‍ സര്‍ട്ടിഫിക്കറ്റ് , ടിസി , ഫീസ് എന്നിവസഹിതം ഹാജരായി സെപ്റ്റംബര്‍ 30 വരെ അഡ്മിഷന്‍ നേടാം. ഫോണ്‍ : 0468-2259952 , 9995686848, 8075525879 , 9496366325.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്തെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഒന്നായ കൊച്ചിയിലും അതീവ ജാഗ്രത

0
കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിന്​ ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്​താന്​ ഇന്ത്യ ശക്തമായ തിരിച്ചടി...

നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി

0
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം...

ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

0
ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തുന്നു....