Saturday, July 5, 2025 3:47 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് ഡിപ്ലോമ
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് പ്രവേശനം നേടാം. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ളതാണ് കോഴ്‌സുകള്‍. ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് അസിസ്റ്റന്‍സും ലഭിക്കും. ഫോണ്‍ : 8304926081.
———
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചിംഗ് (ഡ്രൈ ലാട്രിനില്‍ നിന്നും വിസര്‍ജ്യം നീക്കം ചെയ്യുന്ന പ്രവൃത്തി) ഉപജീവനമാക്കിയിട്ടുളള വ്യക്തികള്‍ സെപ്റ്റംബര്‍ 30 ന് അകം ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാകണം എന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍-9496042609.

മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
മൈലപ്ര ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 28 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2222340, 9496042677.
———
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 27 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിവരം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04735240230.

മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
പളളിക്കല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിട്ടുളളവര്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734 288621.
———–
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണം
പന്തളം തെക്കേകര ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 28 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ രേഖാമൂലം അറിയിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.ഫോണ്‍: 04734 228498.

ടെന്‍ഡര്‍
പന്തളം ബ്ലോക്ക്പഞ്ചായത്തില്‍ ഡേറ്റ എന്‍ട്രി നടത്തുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍നിന്നു ടെന്‍ഡര്‍ ക്ഷണിച്ചു. ഫോം വിതരണം ഒക്ടോബര്‍ ഏഴ് വരെ. ഫോണ്‍ : 04734 262620, 292620, 9846011714.
——–
തീയതി നീട്ടി
ആറന്മുള സഹകരണ പരിശീലന കോളജിലെ എച്ച്ഡിസി ആന്റ് ബിഎം ബാച്ചിലേക്ക് അപേക്ഷിക്കുന്നതിനുളള തീയതി സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. യോഗ്യത : ബിരുദം. ഫോണ്‍ : 9447654471, 9447863032.

പിഎസ്സി നോട്ടിഫിക്കേഷന്‍
ജില്ലയില്‍ ഫോറസ്റ്റ് വകുപ്പില്‍ (കാറ്റഗറി നം. 112/2022)(ഗസറ്റ് തീയതി : 30.04.2022) ഫോറസ്റ്റ് ഡ്രൈവര്‍ (പാര്‍ട്ട്-രണ്ട് ബൈട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ്) തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഇല്ല എന്ന് ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——-
കരാര്‍ നിയമനം
സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റര്‍ കേരളയില്‍ നടന്നുകൊണ്ടിരിക്കുന്ന ഐസിഎംആര്‍ റിസര്‍ച്ചിലേക്ക് പ്രോജക്ട് ടെക്നിക്കല്‍ അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. സയന്‍സ്, ഹെല്‍ത്ത്, സോഷ്യല്‍ സയന്‍സ് എന്നിവയിലുളള ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇതര വിഷയത്തിലുളള ബിരുദാനന്തര ബിരുദം. പ്രായപരിധി 35 വയസ്. അപേക്ഷ സെപ്റ്റംബര്‍ 30 ന് അകം സമര്‍പ്പിക്കണം. ഫോണ്‍ – 0471 2323223. www.shsrc.kerala.gov.in

സീറ്റ് ഒഴിവ്
ചങ്ങനാശ്ശേരി സര്‍ക്കാര്‍ വനിത ഐടിഐ യില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, കമ്പ്യൂട്ടര്‍ ട്രേഡേുകളില്‍ സീറ്റ് ഒഴിവ്. സ്റ്റൈപെന്റോടെയുളള പഠനം, സൗജന്യഭക്ഷണം ലഭിക്കും. പ്രായപരിധിയില്ല. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, ടിസി, എന്നിവയുമായി ഐടിഐ യില്‍ ഹാജരായി അഡ്മിഷന്‍ നേടാം. അവസാന തീയതി സെപ്റ്റംബര്‍ 30. ഫോണ്‍ : 9946096303, 6238872127.
——-
മാനുവല്‍ സ്‌കാവഞ്ചേഴ്സ് വിവരശേഖരണ
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാനുവല്‍ സ്‌കാവഞ്ചേഴ്സ് ആയി ജോലിചെയ്യുന്നവരുണ്ടെങ്കില്‍ സെപ്റ്റംബര്‍ 26 ന് മുമ്പായി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237.
——–
ക്ഷീരകര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസനകേന്ദ്രത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പാദനം’ എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 27, 28 തീയതികളില്‍ പരിശീലനം നടക്കും. ഫോണ്‍ : 9447479807, 04734 299869.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...