ജെന്‍ഡര്‍ റിസോഴ്സ് സെന്റര്‍: വാരാചരണം 17 വരെ
കുടുബശ്രീയുടെ ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകളുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 17 വരെയുള്ള പ്രധാന ദിനാചരണങ്ങള്‍ സംഘടിപ്പിക്കും. ലോക മാനസികാരോഗ്യദിനം, അന്തര്‍ദേശീയ ബാലികാദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ദേശീയ ദുരന്ത നിവാരണദിനം, അന്തര്‍ദേശീയ ഗ്രാമീണ വനിതാദിനം, ലോക വിദ്യാര്‍ഥി ദിനം, ലോക ഭക്ഷ്യദിനം, അന്തര്‍ ദേശീയ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ദിനം എന്നിവ ഉള്‍പ്പെടുത്തിയാണ് വാരാഘോഷ പരിപാടികള്‍. അവോവല്‍ 2024 – ബില്‍ഡിംഗ് ദി ഫ്യൂച്ചര്‍ എന്ന പേരിലാണ് ഈ വര്‍ഷത്തെ വാരാചരണ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
——–
ടെന്‍ഡര്‍
ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പഴയ കെട്ടിടം പൊളിച്ചു നീക്കി സൈറ്റ് ക്ലിയര്‍ ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 26. ഫോണ്‍ : 0469 2656505.
ആട് വസന്തരോഗ നിര്‍മാര്‍ജ്ജനം
ആടുവസന്ത രോഗത്തിനെതിരെ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പ്രതിരോധ കുത്തിവയ്പ് ഒക്ടോബര്‍ പകുതിയോടെ ആരംഭിക്കും. പതിമൂന്നര ലക്ഷത്തോളം വരുന്ന ആടുകള്‍ക്കും 1500 ഓളം ചെമ്മരിയാടുകള്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കും. മരുന്ന് എല്ലാ മൃഗാശുപത്രികളിലും ലഭ്യമാക്കി. കര്‍ഷകരുടെ വീടുകളിലെത്തിയാണ് കുത്തിവയ്ക്കുക. വിവരങ്ങള്‍ ”ഭാരത് പശുധന്‍” പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യും. പ്രതിരോധ കുത്തിവെയ്പ്പ് യജ്ഞത്തിനായി സംസ്ഥാനമൊട്ടാകെ 1819 സ്‌ക്വാഡുകളുണ്ടാകും. എല്ലാ ആട്/ചെമ്മരിയാട്‌വളര്‍ത്തല്‍ കര്‍ഷകരും പ്രദേശത്തെ മൃഗാശുപത്രിയില്‍ കര്‍ഷക രജിസ്ട്രേഷന്‍ നടത്തണമെന്നു ജന്തുരോഗ നിയന്ത്രണപദ്ധതി പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
——–
ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
ജില്ലയിലെ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നം.027/2022,029/2022,030/2022) തസ്തികയുടെ 16/01/2024 തീയതിയില്‍ നിലവില്‍വന്ന ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി അടൂര്‍ കെ.എ.പി. മൂന്ന് ബറ്റാലിയന്‍ പരേഡ്ഗ്രൗണ്ട് വടക്കടത്തുകാവില്‍ ഒക്ടോബര്‍ 15,16,17,18 തീയതികളില്‍ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഫോണ്‍ : 0468 2222665.
അഡീഷണല്‍ കൗണ്‍സിലര്‍ പാനല്‍
ഫാമിലി കോര്‍ട്ട് റൂള്‍സ് പ്രകാരം അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കിലോ സൈക്കോളജിയിലോ ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിങ്ങില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയും ബയോഡേറ്റയും ഒക്ടോബര്‍ 25 ന് മുമ്പ് കുടുംബകോടതി ജഡ്ജിന് നല്‍കാം.
——–
സംരംഭകത്വ ശില്‍പ്പശാല
സംരംഭകത്വ ശില്‍പ്പശാല കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് റോയി ഫിലിപ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മിനി സുരേഷ് അധ്യക്ഷയായി. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ബിജോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തോമസ്, വാര്‍ഡ് മെമ്പര്‍മാരായ ബിജിലീ പി ഈശോ, വാസു, ഗീതു മുരളി, സാലി ,സുനിതാ ഫിലിപ്, റാണി കോശി, പൊന്നച്ചന്‍, സ്വഭു പദ്മകുമാരി , സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
ക്വട്ടേഷന്‍
പത്തനംതിട്ട ടി.ബി റോഡ് പൊതുമരാമത്ത് വകുപ്പ് വിശ്രമകേന്ദ്ര സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീന്‍ നവംബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16 ന് പകല്‍ മൂന്നിന് മുമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം സബ് ഡിവിഷന്‍ ഓഫീസ് പത്തനംതിട്ട വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ :0468 2325270.
——–
ക്വട്ടേഷന്‍
പൊതുമരാമത്ത് വകുപ്പിന്റെ ആറന്മുള വിശ്രമകേന്ദ്രത്തിലെ കാന്റീന്‍ നവംബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16 ന് പകല്‍ മൂന്നിന് മുമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ :0468 2325270.
ക്വട്ടേഷന്‍
റാന്നിയിലെ പൊതുമരാമത്ത് വകുപ്പ് കാന്റീന്‍ നവംബര്‍ ഒന്നുമുതല്‍ ഒരു വര്‍ഷത്തേക്ക് പാട്ടവ്യവസ്ഥയില്‍ നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 16 ന് പകല്‍ മൂന്നിന് മുമ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം, സബ് ഡിവിഷന്‍ ഓഫീസ്, പത്തനംതിട്ട വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ :0468 2325270.
——–
ഫോസ്റ്റര്‍കെയര്‍ പദ്ധതി: അപേക്ഷ ക്ഷണിച്ചു
ഫോസ്റ്റര്‍കെയര്‍ പദ്ധതിയിലൂടെ (പോറ്റിവളര്‍ത്തല്‍ പദ്ധതി) നിരാലംബരാകുന്ന കുട്ടികള്‍ക്ക് സംരക്ഷണമേകാന്‍ ജില്ലാശിശുസംരക്ഷണ യൂണിറ്റും ചൈല്‍ഡ്വെല്‍ഫയര്‍ കമ്മിറ്റിയും അവസരമൊരുക്കുന്നു. സ്വന്തം കുടുംബത്തില്‍ വളരാന്‍ സാഹചര്യം ഇല്ലാത്ത അഞ്ചും ഏഴും വയസ് പ്രായമുളള സഹോദരങ്ങളായ ആണ്‍കുട്ടികള്‍ക്ക് കുടുംബാന്തരീക്ഷം നല്‍കുന്നതിനാണ് സാഹചര്യമൊരുക്കേണ്ടത്. സാമ്പത്തിക ഭദ്രതയുളള 35 വയസ് പൂര്‍ത്തീകരിച്ച വ്യക്തി /ദമ്പതികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം തിരിച്ചറിയല്‍രേഖ, കുടുംബഫോട്ടോ, വരുമാന സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പോലീസ് ക്ലിയറെന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവ ലഭ്യമാക്കണം. https://carings.wcd.gov.in/ വെബ്സൈറ്റിലും രജിസ്റ്റര്‍ചെയ്യാം. വിവരങ്ങള്‍ക്ക് ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മൂന്നാം നില, മിനിസിവില്‍ സ്റ്റേഷന്‍, ആറന്മുള, പത്തനംതിട്ട-689533 വിലാസത്തിലോ 0468-2319998, 7012374037 ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാം.
ക്ഷീരസംഗമം
ഇലന്തൂര്‍ ബ്ലോക്ക് ക്ഷീരസംഗമം ഒക്ടോബര്‍ 12 ന് ഐമാലി ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില്‍ ഓമല്ലൂര്‍ പഞ്ചായത്തിലെ ഐമാലി എന്‍.എസ്.എസ് കരയോഗമന്ദിരം ഹാളില്‍ നടക്കും. കന്നുകാലി പ്രദര്‍ശനം, ഡയറി, ക്വിസ്, ക്ഷീരവികസന സെമിനാര്‍ എന്നിവയുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവിയുടെ അധ്യക്ഷതയിലുള്ള ചടങ്ങ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും.
——–
ടെന്‍ഡര്‍
ഇലന്തൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോബട്ടിക് ട്രെയിനിംഗ് കിറ്റും അനുബന്ധഉപകരണങ്ങളും കമ്പ്യൂട്ടറും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 24. ഫോണ്‍ : 9497228221.
ടെന്‍ഡര്‍
ഇലന്തൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.കെ യുടെ ആഭിമുഖ്യത്തചന്റ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററിലെ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിന്റെ ആവശ്യത്തിലേക്ക് റ്റാലി പ്രൈം സോഫ്റ്റ്‌വെയറും കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 24. ഫോണ്‍ : 9497228221.
——–
ടെന്‍ഡര്‍
ഇലന്തൂര്‍ സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്.എസ്.കെ യുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്മെന്റ് സെന്ററിലെ ലാബിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകളും (വര്‍ക്ക് ബെഞ്ച്, കമ്പ്യൂട്ടര്‍ ടേബിള്‍, കസേര, അലമാര തുടങ്ങിയ ) അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 24. ഫോണ്‍ : 9497228221.