ആളുമാറി പിടികൂടി , 100 രൂപ നല്‍കി രാത്രി ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു ; അധ്യാപികയെ ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കൂത്താട്ടുകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയെ ആളുമാറി പോലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി ഹൈമവതിയാണ് കണ്ണൂർ വളപട്ടണം പോലീസിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നത്. ഒക്​ടോബർ അഞ്ചിന് വൈകിട്ട് 3.30ഓടെ കൂത്താട്ടുകുളത്തെ തന്‍റെ ജോലിസ്ഥലത്തെത്തിയ വളപട്ടണം സ്റ്റേഷനിലെ രണ്ട് പോലീസുകാരും കൂത്താട്ടുകുളം സ്റ്റേഷനിലെ പോലീസുകാരനും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആറ് ചെക്ക്​ കേസിൽ പ്രതിയാണെന്നും 15 വർഷമായി പിടികിട്ടാപ്പുള്ളിയാണെന്നും പറഞ്ഞ ഉദ്യോഗസ്ഥർ അഞ്ച് അറസ്റ്റ് വാറന്‍റ്​ ഉണ്ടെന്നും വ്യക്തമാക്കി.

പോലീസ് അന്വേഷിക്കുന്ന വ്യക്തി താനല്ലെന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. കൂത്താട്ടുകുളം സ്റ്റേഷനിലെത്തിക്കുകയും സ്ഥാപന അധികൃതർ വളപട്ടണം എസ്.എച്ച്.ഒയെ ബന്ധപ്പെടുകയും ചെയ്തതോടെ രാത്രി ഏഴിന്​, ആളുമാറിയതാണെന്ന് പറഞ്ഞ് 100 രൂപ വണ്ടിക്കൂലിയും നൽകി കൂത്താട്ടുകുളത്തെ ബസ്​സ്​​റ്റോപ്പിലെത്തിക്കുകയായിരുന്നെന്നും ഹൈമവതി പറയുന്നു. പോലീസിന്‍റെ അന്യായ ഇടപെടൽമൂലം അപമാനിതയായി. ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും വിവിധ വകുപ്പുകൾക്കും പരാതി നൽകിയെന്നും അവർ വ്യക്തമാക്കി.

ഹൈമവതിയെ അന്യായമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും തിരിച്ചറിയൽ രേഖകൾ ചോദിക്കുക മാത്രമാണുണ്ടായതെന്നും വളപട്ടണം എസ്.എച്ച്.ഒ പറഞ്ഞു. ജോലി സ്ഥലത്തെത്തിയപ്പോൾ അവർ തിരിച്ചറിയൽ രേഖ നൽകിയില്ല. അതാണ് ആശയക്കുഴപ്പത്തിന് കാരണം. തുടർന്ന് സ്റ്റേഷനിലെത്തി തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോൾ വിലാസത്തിലെ വ്യത്യാസം മനസ്സിലാക്കി അപ്പോൾതന്നെ വിട്ടയച്ചു. ഈ സമയമെല്ലാം അവരുടെ അഭിഭാഷകൻ കൂടെയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒഡീഷയിൽ മെഡിക്കൽ പിജി പരീക്ഷ നടക്കുന്നതിനിടെ ചോദ്യ പേപ്പർ വാട്‌സ്ആപ്പിലൂടെ ചോർന്നു

0
ഭുവനേശ്വര്‍: നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം...

പി എംശ്രീ വിഷയത്തിലെ യു ഡി എഫ് നുണകൾ ഒന്നൊന്നായി പൊളിച്ചടുക്കിയ ലീഗിൻ്റെ എംപി...

0
പാലക്കാട്: പിഎം ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് പിന്മാറാമെന്ന് കേന്ദ്ര സർക്കാർ...

പിഎം ശ്രീ പദ്ധതിയിലെ യുഡിഎഫ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി കെഎം ഷാജി

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിലെ യുഡിഎഫ് തീരുമാനത്തിൽ പ്രതികരണവുമായി മന്ത്രി കെഎം...

നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി...

0
ഡൽഹി: നീറ്റ് പരീക്ഷ ചോദ്യ പേപ്പർ ചോർച്ച കേന്ദ്ര അന്വേഷണ ഏജൻസി...