Thursday, May 8, 2025 3:33 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

സിറ്റിംഗ്
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ അംശദായം സ്വീകരിക്കുന്നതിനും പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനുമായി നവംബര്‍ 15 ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ വെച്ചുച്ചിറ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സിറ്റിംഗ് നടത്തുന്നു. അംശദായം അടയ്ക്കാന്‍ എത്തുന്നവര്‍ ക്ഷേമനിധി ബുക്കും ആധാറിന്റെ പകര്‍പ്പും കൊണ്ടുവരണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.
——
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്സിലേയ്ക്ക് (ആറു മാസം) അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയവും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ പന്ത്രണ്ടാം ക്ലാസ് വിജയമോ ആണ് യോഗ്യത. ഫോണ്‍ : 9495999688 / 7736925907. വെബ്സൈറ്റ്: www.asapkerala.gov.in .

യോഗ ഇന്‍സ്ട്രക്ടര്‍ ഒഴിവ്
ഏനാദിമംഗലം ഗാമപഞ്ചായത്തില്‍ വനിതകള്‍ക്ക് യോഗപരിശീലകരാകാം. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം നവംബര്‍ 18 ന് ഉച്ചയക്ക് ഒന്നിന് മുമ്പ് ഇളമണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 9446715970.
——-
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐ യിലെ വയര്‍മാന്‍, മെക്കാനിക് കണ്‍സ്യൂമബിള്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അപ്ലയന്‍സ്, ടെക്നിക്കല്‍ പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് , ഹോര്‍ട്ടികള്‍ച്ചര്‍ എന്നീ ട്രേഡുകളില്‍ ഒഴിവുളള ഒരോ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഓപ്പണ്‍ കാറ്റഗറി മുന്‍ഗണന, മുന്‍ഗണനേതര വിഭാഗത്തില്‍പെട്ട നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 19 ന് രാവിലെ 11 ന് ഐടിഐയില്‍ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നുവര്‍ഷ ഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ടിസി/എന്‍എസിയും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോണ്‍ : 0479 2452210, 2953150.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐടിഐ യിലെ വയര്‍മാന്‍ ട്രേഡില്‍ ഒഴിവുളള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഈഴവ /ബില്ല /തിയ്യ മുന്‍ഗണന, മുന്‍ഗണനേതര വിഭാഗത്തില്‍പെട്ട നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികളെ ഗസ്റ്റ് ഇന്‍സ്ട്രക്ടറായി നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 19 ന് രാവിലെ 11 ന് ഐടിഐ യില്‍ അഭിമുഖത്തിന് ഹാജരാകണം. ബന്ധപ്പെട്ട ബ്രാഞ്ചില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൂന്നുവര്‍ഷ ഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട ബ്രാഞ്ചില്‍ എന്‍ടിസി/എന്‍എസി യും മൂന്നുവര്‍ഷ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഫോണ്‍ : 0479 2452210, 2953150.
——–
അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം
ജില്ലാ ഭാഗ്യകുറി ക്ഷേമനിധി ഓഫീസില്‍ 2022 മാര്‍ച്ച് മുതല്‍ അംശദായ അടവ് മുടങ്ങി അംഗത്വം റദ്ദായവര്‍ക്ക് നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെ അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം. അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നുമാസത്തെ ടിക്കറ്റ് വില്‍പ്പന രേഖകള്‍ എന്നിവ കരുതണം. ഫോണ്‍ : 0468 2222709.

ഇന്റേണ്‍ഷിപ്പിന് അവസരം
അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതി ജില്ലാതല നിര്‍വഹണ സെല്ലിലേക്ക് ഇന്റേണ്‍സിനെ റിക്രൂട്ട് ചെയ്യുന്നു. എംഎസ് ഡബ്ല്യൂ യോഗ്യതയുളള രണ്ടുപേര്‍ക്കാണ് അവസരം. വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ദാരിദ്ര്യ
ലഘൂകരണ വിഭാഗം ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2962686.
——
ടെന്‍ഡര്‍
പുറമറ്റം സര്‍ക്കാര്‍ വിഎച്ച്എസ്എസ് സ്‌കൂളില്‍ ജിഎസ്ടി അസിസ്റ്റന്റ് കോഴ്സിന്റെ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 19. ഇ-മെയില്‍ : [email protected].

ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത -പ്ലസ്ടു അപേക്ഷ www.keralamediaacademy.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 23. ഫോണ്‍: (കൊച്ചി ) 8281360360, 04842422275, (തിരുവനന്തപുരം ) 9447225524, 04712726275.
——-
സ്‌കോളര്‍ഷിപ്പ്
ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ടാലെന്റ് സേര്‍ച്ച് ആന്റ് ഡെവലപ്മെന്റ് പദ്ധതി പ്രകാരം സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നതിനു പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്ന് അപക്ഷ ക്ഷണിച്ചു. 2024 -25 വര്‍ഷം അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് യഥാക്രമം യു.പി, എച്ച് എസ് വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷത്തെ വാര്‍ഷിക പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് ലഭിച്ചിരിക്കണം. പട്ടികജാതിയിലെ ദുര്‍ബല വിഭാഗങ്ങളായ വേടന്‍, നായാടി, കള്ളാടി, ചക്ലിയന്‍ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ബി ഗ്രേഡ് മതിയാകും. കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. ജാതി സര്‍ട്ടിഫിക്കറ്റ്, രക്ഷാകര്‍ത്താവിന്റെ വരുമാന സര്‍ട്ടിഫിക്കറ്റ് മുന്ന് വര്‍ഷത്തെ മാര്‍ക്ക്ലിസ്റ്റ് (എച്ച് എം സാക്ഷ്യപ്പെടുത്തിയത്) സഹിതം നിശ്ചിത ഫോറത്തില്‍ പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക് മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15. വിവരങ്ങള്‍ക്ക് ബ്ലോക്ക്/ ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468- 2322712.

സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ / പുതുക്കല്‍
ജില്ലയിലെ കട/ വാണിജ്യ സ്ഥാപനങ്ങളുടെ 2025 വര്‍ഷത്തേക്കുള്ള രജിസ്ട്രേഷന്‍ / പുതുക്കല്‍ അപേക്ഷ നവംബര്‍ 30-ന് അകം അതത് അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. രജിസ്ട്രേഷന്‍ സംബന്ധിച്ച സംശയങ്ങള്‍ക്കായി പത്തനംതിട്ട- 0468-2223074, 8547655373 റാന്നി- 04735 223141, 8547655374, അടൂര്‍- 04734 225854, 8547655377, മല്ലപ്പള്ളി- 8547655376, തിരുവല്ല – 0469 2700035, 8547655375 എന്നീ അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളുമായി ബന്ധപ്പെടാം. മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ആക്ട് പ്രകാരം രജിസ്ട്രേഷന്‍ എടുത്തിട്ടില്ലാത്ത സ്ഥാപന ഉടമകള്‍ www.lcas.lc.kerala.gov.in എന്ന വെബ്സൈറ്റ് മുഖേന അടിയന്തിരമായി രജിസ്ട്രേഷന്‍ എടുക്കണം. നിശ്ചിത തീയതിയ്ക്കകം രജിസ്ട്രേഷന്‍ / റിന്യൂവല്‍ പുതുക്കാത്ത പക്ഷം 5000 രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുൽവാമയിൽ മലയാളി യുവാവ് മരിച്ചതിൽ അന്വേഷണം ആരംഭിച്ച് പോലീസ്

0
പാലക്കാട്: പുൽവാമയ്ക്കു സമീപം വനമേഖലയിൽ പാലക്കാട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വിശദമായ...

സിപിഐ ചുനക്കര ലോക്കൽ സമ്മേളനം നടന്നു

0
ചാരുംമൂട് : സിപിഐ ചുനക്കര ലോക്കൽ സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം സിപിഐ...

കെൽട്രോൺ : കോഴ്സുകളിലേക്ക് പ്രവേശനം

0
അടൂർ : കെൽട്രോൺ നോളജ് സെന്ററിൽ ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക്...