സൗജന്യ വെബിനാര്‍
കഴകൂട്ടം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ‘വിര്‍ച്വല്‍ റിയാലിറ്റി ഭാവിയുടെ തൊഴില്‍മേഖലയില്‍ ഉണ്ടാക്കുന്ന സ്വാധീനം’ എന്ന വിഷയത്തില്‍ നവംബര്‍ 30 ന് വൈകിട്ട് 6.30 മുതല്‍ എട്ടുവരെ സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഫോണ്‍ : 9495988693.
——-
അപേക്ഷ ക്ഷണിച്ചു
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ അക്യുപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 8281114464.
എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്ലോഗ്രാമിലേക്ക് പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 9846033001.
——-
കോന്നി താലൂക്ക് വികസന സമിതിയോഗം ഡിസംബര്‍ ഏഴിന്
കോന്നി താലൂക്ക് വികസന സമിതിയോഗം ഡിസംബര്‍ ഏഴിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
——–
സ്‌കോളര്‍ഷിപ്പ്
സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ സ്ഥാപനങ്ങളിലെ പോസ്റ്റ്‌മെട്രിക് കോഴ്‌സുകളില്‍ മെറിറ്റ് റിസര്‍വേഷന്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ/മറ്റര്‍ഹ/തത്തുല്യ വിഭാഗ വിദ്യാര്‍ഥികള്‍ക്കാണ് അവസരം. ഇ-ഗ്രാന്റ്‌സ് പോര്‍ട്ടല്‍ വഴി 2025 ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഫോണ്‍: 0468 2322712.