Wednesday, July 2, 2025 4:27 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

മിനി ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോ
അടൂര്‍ സര്‍ക്കാര്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ മിനി ദിശ ഹയര്‍ സ്റ്റഡീസ് എക്സ്പോ നാളെ (നവംബര്‍ 30) രാവിലെ 10 ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായാണ് സംഘടിപ്പിക്കുന്നത്. പ്ലസ്ടു പഠനത്തിന് ശേഷമുള്ള കോഴ്സുകളും സ്ഥാപനങ്ങളും പരിചയപ്പെടുത്തുന്ന സ്റ്റാളുകള്‍, സെമിനാര്‍, അഭിരുചി പരീക്ഷ, കരിയര്‍ കൗണ്‍സിലിംഗ് എന്നിവയാണ് എക്സോപോയിലുള്ളത്.
——–
ജില്ലാ വികസനസമിതി യോഗം മാറ്റി വച്ചു
നാളെ (നവംബര്‍ 30) നടക്കാനിരുന്ന ജില്ലാ വികസനസമിതി യോഗം മാറ്റി വച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഖാദി വിലക്കിഴിവ്
വിലക്കുറവോടെ ഖാദി തുണിത്തരങ്ങളുടെ മേള ഡിസംബര്‍ ഒന്നുമുതല്‍ 15 വരെ. ഇലന്തൂര്‍, റാന്നി-ചേത്തോങ്കര, അടൂര്‍ റവന്യൂ ടവര്‍, അബാന്‍ ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് വില്‍പന. ഫോണ്‍ : 9744259922,8113870434, 9061210135,8984553475.
——–
അവലോകന യോഗം
ചക്കുളത്തുകാവ് പൊങ്കാലയുടെ സുഗമമായ നടത്തിപ്പിന് ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച അവലോകനയോഗം ഡിസംബര്‍ നാലിന് പകല്‍ 12.30 ന് തിരുവല്ല റവന്യൂ ഡിവിഷനല്‍ ഓഫീസില്‍ ചേരും.

ടെന്‍ഡര്‍
തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തില്‍ ലഭ്യമല്ലാത്ത സ്‌കാനിംഗുകളും മറ്റ് പ്രത്യേക പരിശോധനകളും നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ അഞ്ച്. ഫോണ്‍ : 0469 2602494.
——-
ടെന്‍ഡര്‍
തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് സ്ഥാപനത്തില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റുകള്‍ നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ അഞ്ച്. ഫോണ്‍ : 0469 2602494.

ടെന്‍ഡര്‍
തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് കെഎഎസ്പി, ആര്‍ബിഎസ്‌കെ, എകെ, ജെഎസ്എസ്‌കെ, മെഡിസെപ് പദ്ധതികള്‍പ്രകാരം ഒരു വര്‍ഷത്തേക്ക് രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ വിതരണം നടത്തുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ അഞ്ച്. ഫോണ്‍ : 0469 2602494.
——–
ഫാഷന്‍ ഡിസൈനിംഗ് ഡിപ്ലോമ
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജിലെ ഡിപ്ലോമ ഇന്‍ ഫാഷന്‍ ഡിസൈനിംഗ് ആന്റ് മാനേജ്‌മെന്റ് പ്ലോഗ്രാമിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 7012449076, 9961323322. വെബ് സൈറ്റ് : www.srccc.in
——-
വെബിനാര്‍
കുന്നന്താനം അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഡ്രോണ്‍ ടെക്‌നോളജിയില്‍ പുതിയ തൊഴിലവസരങ്ങളും ഡ്രോണ്‍ പൈലറ്റ് ലൈസന്‍സും വിഷയത്തില്‍ ഡിസംബര്‍ ഒന്നിന് രാത്രി ഏഴു മുതല്‍ 8.30 വരെ വെബിനാര്‍ നടക്കുന്നു. ഫോണ്‍ : 9447326319.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം പാലിക്കണമെന്ന് കെപിസിസി

0
തിരുവനന്തപുരം: കെ.പി.സി.സി യോഗത്തിൽ നേതാക്കൾക്ക് വിമർശനം. തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം നേതാക്കൾ മിതത്വം...

ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്

0
കരികുളം : ചെത്തോങ്കര–അത്തിക്കയം ശബരിമല പാതയുടെ നവീകരണം അവസാനഘട്ടത്തിലേക്ക്. 6...

സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിനെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന വിദ്യാഭ്യാസ...

0
കോഴിക്കോട്: പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം...

കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്

0
കൊച്ചി: കണ്ടുകെട്ടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ കേന്ദ്രങ്ങൾ ആരംഭിക്കാൻ മോട്ടോർ വാഹന വകുപ്പ്....