ഭിന്നശേഷിയുള്ളവരെ സഹായിക്കുന്നതിന് ആദരം
സര്‍ക്കാര്‍/എയിഡഡ്/പ്രൊഫെഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭാസസ്ഥാപനങ്ങളിലെ പരസഹായം ആവശ്യമായ 40ശതമാനത്തിനു മുകളില്‍ വൈകല്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികളെ പഠനത്തിലും മറ്റ് കാര്യനിര്‍വഹണങ്ങളിലും സഹായിക്കുന്ന/പ്രോത്സാഹിപ്പിക്കുന്ന എന്‍എസ്എസ്/എന്‍സിസി/എസ്പിസിയൂണിറ്റിനെയും ആദരിക്കുന്നതിന് സഹചാരി പദ്ധതി നടപ്പിലാക്കുന്നു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, എന്‍ജിഒ, സാമൂഹ്യപ്രവര്‍ത്തകര്‍, പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ക്ക് സമ്മര്‍പ്പിക്കണം. ഫോണ്‍- 0468 2325168.
——–
ധനസഹായത്തിന് അപേക്ഷിക്കാം
ഭിന്നശേഷിയോടെ സ്ഥാപനങ്ങളില്‍/വീട്ടില്‍ പഠിച്ച് ഡിഗ്രി, പി.ജി /ഡിപ്ലോമ,ബിഎഡ്,എംഎഡ് തുടങ്ങിയവയ്ക്ക് തത്തുല്യമായ കോഴ്‌സുകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ധനസഹായം നല്‍കുന്ന വിജയാമൃതം പദ്ധതിയിലേക്ക് അപേക്ഷ ഓണ്‍ലൈനായി അപേക്ഷിക്കാം- ഫോണ്‍- 0468 2325168.
വിവാഹ ധനസഹായം
ഭിന്നശേഷിക്കാരായ സ്ത്രീ/പുരുഷന്‍മാര്‍ക്കും ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെണ്‍കുട്ടികള്‍ക്കും സാമൂഹ്യനീതി വകുപ്പ്‌വഴി ധനസഹായം നല്‍കുന്ന പരിണയം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനകം വിവാഹ സര്‍ട്ടിഫിക്കറ്റ് സഹിതം സുനീതി പോര്‍ട്ടലായ ംംം.ൗെിലലവേശ.ഷെറ.സലൃമഹമ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0468 2325168.
———
ലേലം
റാന്നി മിനിസിവില്‍ സ്റ്റേഷനിലെ രണ്ടാം ബ്ലോക്കിലുളള മൂന്ന് കടമുറികള്‍ മാസവാടക അടിസ്ഥാനത്തില്‍ ഡിസംബര്‍ 20 ന് രാവിലെ 11 ന് താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍ : 04735 227442.
ക്വട്ടേഷന്‍
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കര്‍ട്ടന്‍ ഇടുന്നതിന് ആവശ്യമായ ബ്ലൈന്‍ഡ് വിന്‍ഡോകര്‍ട്ടന്‍ തുണികളുടെ സ്‌ക്വയര്‍ ഫീറ്റ് വിലയും ഫിറ്റിംഗ് ലേബര്‍ ചാര്‍ജ് ഉള്‍പ്പടെ കര്‍ട്ടന്‍ ചെയ്തുനല്‍കുന്ന വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 16. ഫോണ്‍ : 04735 251153.
——-
കര്‍ഷക പരിശീലനം
അടൂര്‍ അമ്മകണ്ടകര ക്ഷീരവികസന കേന്ദ്രത്തില്‍ ക്ഷീരസംരംഭകത്വം ശാസ്ത്രീയ പശുപരിപാലനത്തിലൂടെ വിഷയത്തില്‍ ഡിസംബര്‍ 12,13 തീയതികളില്‍ പരിശീലനം നടത്തുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിന് 9447479807, 9496332048, 04734 299869.
——-
ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ്
കേരള സ്റ്റേറ്റ് റൂട്രോണിക്സ് സര്‍ട്ടിഫിക്കറ്റോടെ തിരുവനന്തപുരം ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷത്തെ പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടുകൂടി റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994926081