ബാലസൗഹൃദ കേരളത്തിനായി പരിശീലനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബാലസൗഹൃദ രക്ഷാകര്‍തൃത്വം സംബന്ധിച്ച് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കുടുംബശ്രീയുമായി സഹകരിച്ച് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഏകദിന പരിശീലനം നല്‍കി. പന്തളം കുളനട കുടുംബശ്രീ പ്രീമിയര്‍ കഫേ ഹാളില്‍ കമ്മീഷന്‍അംഗം എന്‍. സുനന്ദ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക, മാനസിക, ലൈംഗീക അതിക്രമങ്ങള്‍, ചൂഷണങ്ങള്‍ മുതലായവ തടയുന്നതിനും ആത്മഹത്യ പ്രവണത ഇല്ലാതാക്കുന്നതിനും ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗം തടയുന്നതിനും സൈബര്‍സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ബോധവത്കരണവുമാണ് നടത്തുന്നതെന്ന് പറഞ്ഞു.
ജില്ലയിലെ 200 കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കി ജില്ലാതല റിസോഴ്‌സ്‌പേഴ്‌സണ്‍ പൂള്‍ രൂപീകരിച്ചു. ഉത്തരവാദിത്തപൂര്‍ണ രക്ഷാകര്‍തൃത്വം, കുട്ടികളുടെ അവകാശങ്ങള്‍, ജീവിതനൈപുണ്യ വിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന മാനസികപ്രശ്‌നങ്ങള്‍ എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

1996 ജൂലൈ 29 വൈകിട്ട് 3:50 : റാന്നിയെ രണ്ടായി വിഭജിച്ചുകൊണ്ട് വലിയപാലം പമ്പാനദിയില്‍...

0
റാന്നി: ​1996 ജൂലൈ 29 വൈകിട്ട് 3:50. പ്രകൃതിപോലും കനത്ത മഴയിൽ...

കടിച്ച മൂർഖൻ പാമ്പുമായി യുവാവ് ആശുപത്രിയിൽ

0
പട്ന: ബിഹാറിലെ കിഴക്കൻ ചമ്പാരൻ ജില്ലയിൽ സദർ ആശുപത്രിയിൽ കടിച്ച...

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

0
ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ്....

സതീശൻ സർക്കാരിനെതിരെ ചോദ്യങ്ങളുമായി സിപിഎം

0
തിരുവനന്തപുരം: രാജ്യത്തെ വൻ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദിക്ക് മുട്ടുമടക്കേണ്ടി...