യോഗാപരിശീലകരാകാം
വയോജനങ്ങള്‍ക്ക് യോഗപരിശീലനത്തിനായി പരിശീലകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിഎന്‍വൈഎസ് ബിരുദം/ തതുല്യ യോഗ്യത, യോഗ അസോസിയേഷന്‍/ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരം എന്നിവയുളളവര്‍ക്ക് അപേക്ഷിക്കാം. നാല് ഒഴിവുകള്‍. ഒരു ക്ലാസിന് 400 രൂപ ക്രമത്തില്‍ പരമാവധി ഒരുമാസം 12000 രൂപ പ്രതിഫലം. വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പുകളും സഹിതം ചൈല്‍ഡ് ഡവലപ്‌മെന്റ് പ്രൊജക്ട് ഓഫീസര്‍, ഐസിഡിഎസ് പ്രൊജക്ട് ഓഫീസ്, ശബരിമല ഇടത്താവളത്തിന് സമീപം, മഠത്തുംമൂഴി, റാന്നി- പെരുനാട് പി.ഒ, 689 711 വിലാസത്തില്‍ ഡിസംബര്‍ 24 ന് മുമ്പ് ലഭിക്കണം.
——
ഖാദി റിഡക്ഷന്‍മേള
ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന്റെ നേതൃത്വത്തില്‍ ഖാദി തുണിത്തരങ്ങളുടേയും ഗ്രാമവ്യവസായ ഉല്‍പന്നങ്ങളുടേയും റിഡക്ഷന്‍മേള റാന്നി -ചേത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയില്‍ ഖാദി ബോര്‍ഡ് മെമ്പര്‍ സാജന്‍ തൊടുക ഉദ്ഘാടനം ചെയ്തു. പ്രോജക്ട് ഓഫീസര്‍ റ്റി.എസ് പ്രദീപ് കുമാര്‍ അധ്യക്ഷനായി. മേളയില്‍ സര്‍ക്കാര്‍ റിബേറ്റ് കൂടാതെ 50ശതമാനം വരെ റിഡക്ഷനോടു കൂടി ഖാദി ബോര്‍ഡിന്റെ അടൂര്‍, ഇലന്തൂര്‍, പത്തനംതിട്ട, റാന്നി ഷോറൂമുകളില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാണെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 13 വരെ കോഴഞ്ചേരിയില്‍ നടക്കുന്ന പുഷ്പമേളയില്‍ ഖാദി ബോര്‍ഡിന്റെ സ്റ്റാള്‍ ഉണ്ടായിരിക്കും. ഫോണ്‍ : 0468-2362070
ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിംഗ് നീക്കം ചെയ്യണം
പന്തളം തെക്കേക്കര പഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിംഗ് എന്നിവ ഏഴ് ദിവസത്തിനുളളില്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം പഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുകയും പിഴയും ഉത്തരവാദികളില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.
——-
യോഗം ചേരും
റാന്നി -പെരുനാട് ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളുടെ യോഗം ഡിസംബര്‍ 16 ന് രാവിലെ 10.30 ന് മഠത്തുംമൂഴി ശബരിമല ഇടത്താവളത്തില്‍ ചേരുമെന്ന് സെക്രട്ടി അറിയിച്ചു.
——
ഡോക്ടറെ ആവശ്യമുണ്ട്
റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ഡോക്ടറെ ആവശ്യമുണ്ട്. ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റും സഹിതം ഡിസംബര്‍ 18 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ : 8547569333, 8891030378.
സൗജന്യ വെബിനാര്‍
ഇലക്ട്രിക്ക് വാഹന രംഗത്തെ തൊഴില്‍ സാധ്യതകളെക്കുറിച്ച് അസാപ്പ് കേരള സൗജന്യ വെബിനാര്‍ സംഘടിപ്പിക്കുന്നു. ഡിസംബര്‍ 15ന് വൈകിട്ട് അഞ്ചു മുതല്‍ ആറുവരെയാണ് വെബിനാര്‍. ഫോണ്‍ :9495999688, 9495999658.
——-
ജൂനിയര്‍ റെസിഡന്റ് നിയമനം
കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ റെസിഡന്റുമാരെ നിയമിക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഡിസംബര്‍ 31 ന് രാവിലെ 10.30ന് മെഡിക്കല്‍ കോളേജില്‍ നടത്തും. എം.ബി.ബി.എസ് ബിരുദധാരികള്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും, പകര്‍പ്പും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. രജിസ്ട്രേഷന്‍ അന്നേ ദിവസം രാവിലെ ഒമ്പത് മുതല്‍ 10 വരെ. പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കും മുന്‍ഗണന. പ്രായപരിധി 50 വയസ.് ഫോണ്‍ : 0468 2344823, 2344803.
ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിംഗ് നീക്കം ചെയ്യണം
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗ്‌സ്്, കൊടിമരങ്ങള്‍, കൊടിതോരണങ്ങള്‍ എന്നിവ 24 മണിക്കൂറിനകം നീക്കം ചെയ്യണം. അല്ലെങ്കില്‍ പഞ്ചായത്ത് സ്വന്തം നിലയില്‍ നീക്കം ചെയ്യുമെന്നും ചെലവാകുന്ന തുക ഉത്തരവാദികളില്‍ നിന്ന് ഈടാക്കുമെന്നും സെക്രട്ടറി അറിയിച്ചു.
——
സാക്ഷ്യപത്രം ഹാജരാക്കണം
തോട്ടപ്പുഴശ്ശേരി പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷന്‍ എന്നിവ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഡിസംബര്‍ 30 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
——-
സാക്ഷ്യപത്രം ഹാജരാക്കണം
റാന്നി -പെരുനാട് പഞ്ചായത്തില്‍ 2024 സെപ്റ്റംബര്‍ 30 വരെ വിധവ പെന്‍ഷന്‍, 50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുളള പെന്‍ഷന്‍ എന്നിവ കൈപ്പറ്റുന്ന 60 വയസിന് താഴെ പ്രായമുളള ഗുണഭോക്താക്കള്‍ പുനര്‍വിവാഹിത/വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം (ഗസറ്റഡ് ഓഫീസര്‍ /വില്ലേജ് ഓഫീസര്‍ നല്‍കുന്നത്) , ആധാര്‍കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതം ഡിസംബര്‍ 31 ന് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലെങ്കില്‍ പെന്‍ഷന്‍ ലഭിക്കില്ല.