ശാരീരികഅളവെടുപ്പും കായികക്ഷമതാപരീക്ഷയും ജനുവരി ഏഴുമുതല്‍
പോലീസ് കോണ്‍സ്റ്റബിള്‍ (ട്രെയിനി) (എപിബി-കെഎപി 03 ബറ്റാലിയന്‍ ) (കാറ്റഗറി നമ്പര്‍ 593/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ ശാരീരികഅളവെടുപ്പും കായികക്ഷമതാ പരീക്ഷയും ജനുവരി ഏഴിന് ആരംഭിക്കും.
തീയതി, സമയം, വേദി എന്ന ക്രമത്തില്‍ ചുവടെ. (സമയം നിത്യേന 5.30)
ജനുവരി 7,8,9,10,13 കെഎപി മൂന്ന് ബറ്റാലിയന്‍ പരേഡ് ഗ്രൗണ്ട്-അടൂര്‍- വടക്കടത്തുകാവ് (രണ്ട് വേദികള്‍).
ജനുവരി 7,8,9,10,13,15 എസ്എന്‍ കോളജ് ഗ്രൗണ്ട്, കൊല്ലം.
ജനുവരി 7,8,9,10,13,15 സെന്റ് മിഖായേല്‍സ് കോളജ് ഗ്രൗണ്ട് ചേര്‍ത്തല ആലപ്പുഴ.
വിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക. ഫോണ്‍- 0468 2222665.
ബോര്‍ഡുകള്‍ നീക്കം ചെയ്യണം
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുളള പാതയോരങ്ങളിലും ഫുട്ട്പാത്ത് പ്രദേശത്തുമുള്ള ഹാന്‍ഡ് റെയിലുകളിലും അനധികൃതമായി സ്ഥാപിച്ചിട്ടുളള ഫ്ളക്സ് ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നും ഇനി സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്നും സെക്രട്ടറി അറിയിച്ചു.
——
ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ്
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ യോഗ ടീച്ചര്‍ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററല്‍ എന്‍ട്രിയായി അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. പ്രായപരിധി 18 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 9961090979, 9447432066.
യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
എസ്ആര്‍സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യത പത്താംക്ലാസ്. പ്രായപരിധി 17 വയസിന് മുകളില്‍. അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0471 2325101, 8606021784.
——-
ടെന്‍ഡര്‍
കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് പ്രൊജക്ടിന്റെ ഭാഗമായി അങ്കണവാടികള്‍ക്ക് വെയിങ് മെഷീന്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി നാല്. ഫോണ്‍ : 0469 2614387.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സ്
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരിയില്‍ ആരംഭിക്കുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് വിദ്യാഭ്യാസ യോഗ്യത. ഫോണ്‍ :9495999688.
——–
സാക്ഷ്യപത്രം ഹാജരാക്കണം
കേരള കളള്‌വ്യവസായ തൊഴിലാളി ക്ഷേമനിധിബോര്‍ഡിലെ 60 വയസ് പൂര്‍ത്തിയാകാത്ത കുടുംബ/സാന്ത്വനപെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍ വിവാഹിത അല്ല എന്ന സര്‍ട്ടിഫിക്കറ്റ് ജില്ലാ ഓഫീസില്‍ ഹാജരാക്കണം. കാലതാമസം വരുത്തുന്നവര്‍ക്ക് കുടിശിക അനുവദിക്കില്ല. ഫോണ്‍- 0469 2603074.