‘സങ്കല്‍പ്പ്’ പദ്ധതിയില്‍ സീറ്റ് ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ ‘സങ്കല്‍പ്പ്’ പദ്ധതിയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പത്താം ക്ലാസുകാര്‍ക്ക് അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ യോഗ്യതയുള്ളവര്‍ക്ക് എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 എന്നിവയാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന തുക മുഴുവനായും സര്‍ക്കാര്‍ വഹിക്കും. യോഗ്യത തെളിയിക്കുന്ന രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ഡിസംബര്‍ 31 വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8078980000. വെബ്‌സൈറ്റ് :www.iiic.ac.in
——-
ഇ ലേലം
ജില്ലാ പോലീസ് ഓഫീസിലെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, ഇരുമ്പു, തടി ഫര്‍ണീച്ചറുകള്‍, അലമാരകള്‍ ഡിസംബര്‍ 31 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യുന്നു. വെബ് സൈറ്റ്: www.mstcecommerce.com. ഫോണ്‍: 0468 2222630
തപാല്‍ വകുപ്പ് കത്തെഴുത്ത് മല്‍സരം: തീയതി നീട്ടി
ഭാരതീയ തപാല്‍ വകുപ്പ് നടത്തുന്ന ‘ധായ് അഖര്‍’ കത്തെഴുത്ത് മത്സരത്തിന്റെ തീയതി 2025 ജനുവരി ഒന്നു വരെ നീട്ടി. ‘എഴുത്തിന്റെ സന്തോഷം: ഡിജിറ്റല്‍ യുഗത്തില്‍ അക്ഷരങ്ങളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷയില്‍ എഴുതാം. 25000,10000, 5000 എന്നിങ്ങനെയാണ് ആദ്യ മൂന്ന് സമ്മാനത്തുക. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിളിനെ അഭിസംബോധന ചെയ്ത് കത്തയയ്ക്കണം. വിലാസം : സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവഷന്‍. ഫോണ്‍: 0468 2222255.
——-
സൗജന്യ കൂണ്‍കൃഷി പരിശീലനം
ജില്ലാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്ത് ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം നടത്തുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:
8330010232.
——
താല്‍ക്കാലിക ഒഴിവ്
അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2025 ജനുവരി ഒന്നിന് രാവിലെ 10.30 ന് കോളേജില്‍ ഹാജരാകണം. യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം). ഫോണ്‍: 04734 – 231995.