സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

‘സങ്കല്‍പ്പ്’ പദ്ധതിയില്‍ സീറ്റ് ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്റെ ‘സങ്കല്‍പ്പ്’ പദ്ധതിയില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പത്താം ക്ലാസുകാര്‍ക്ക് അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3, പ്ലസ് വണ്‍ യോഗ്യതയുള്ളവര്‍ക്ക് എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4 എന്നിവയാണുള്ളത്. തെരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലന തുക മുഴുവനായും സര്‍ക്കാര്‍ വഹിക്കും. യോഗ്യത തെളിയിക്കുന്ന രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി ഡിസംബര്‍ 31 വൈകിട്ട് അഞ്ചിന് മുമ്പായി നേരിട്ട് ഹാജരാകണം. ഫോണ്‍: 8078980000. വെബ്‌സൈറ്റ് :www.iiic.ac.in
——-
ഇ ലേലം
ജില്ലാ പോലീസ് ഓഫീസിലെ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്, ഇരുമ്പു, തടി ഫര്‍ണീച്ചറുകള്‍, അലമാരകള്‍ ഡിസംബര്‍ 31 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈനായി ലേലം ചെയ്യുന്നു. വെബ് സൈറ്റ്: www.mstcecommerce.com. ഫോണ്‍: 0468 2222630

തപാല്‍ വകുപ്പ് കത്തെഴുത്ത് മല്‍സരം: തീയതി നീട്ടി
ഭാരതീയ തപാല്‍ വകുപ്പ് നടത്തുന്ന ‘ധായ് അഖര്‍’ കത്തെഴുത്ത് മത്സരത്തിന്റെ തീയതി 2025 ജനുവരി ഒന്നു വരെ നീട്ടി. ‘എഴുത്തിന്റെ സന്തോഷം: ഡിജിറ്റല്‍ യുഗത്തില്‍ അക്ഷരങ്ങളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷയില്‍ എഴുതാം. 25000,10000, 5000 എന്നിങ്ങനെയാണ് ആദ്യ മൂന്ന് സമ്മാനത്തുക. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിളിനെ അഭിസംബോധന ചെയ്ത് കത്തയയ്ക്കണം. വിലാസം : സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവഷന്‍. ഫോണ്‍: 0468 2222255.
——-
സൗജന്യ കൂണ്‍കൃഷി പരിശീലനം
ജില്ലാ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ പത്ത് ദിവസത്തെ സൗജന്യ കൂണ്‍ കൃഷി പരിശീലനം നടത്തുന്നു. 18 നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍:
8330010232.
——
താല്‍ക്കാലിക ഒഴിവ്
അടൂര്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി 2025 ജനുവരി ഒന്നിന് രാവിലെ 10.30 ന് കോളേജില്‍ ഹാജരാകണം. യോഗ്യത : കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിങ്ങില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും (ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് നിര്‍ബന്ധം). ഫോണ്‍: 04734 – 231995.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...