പ്രോത്സാഹന ധനസഹായം
ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നുമുതല്‍ നാലുവരെയുളള ക്ലാസുകളില്‍ പഠനം നടത്തുന്നതും 2024 ജൂണ്‍ മുതല്‍ 2025 ജനുവരി വരെയുളള ഓരോ മാസവും കുറഞ്ഞത് 75 ശതമാനം ഹാജര്‍ ഉളളതുമായ പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുളള പ്രോത്സാഹന ധനസഹായത്തിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ പേര്, ക്ലാസ്, ജാതി, രക്ഷിതാവിന്റെ പേര്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ് , ഫോണ്‍ നമ്പര്‍ , ഹാജര്‍ ഉണ്ടെന്നുളള സാക്ഷ്യപത്രം എന്നിവ സഹിതം പ്രഥമാധ്യാപകര്‍ക്ക് റാന്നി ട്രൈബല്‍ ഡവല്പമെന്റ് ഓഫീസില്‍ ഫെബ്രുവരി രണ്ടുവരെ അപേക്ഷ സമര്‍പ്പിക്കാം. സര്‍ക്കാര്‍ ഹോസ്റ്റലുകള്‍, എംആര്‍എസ് എന്നിവിടങ്ങളില്‍ താമസിച്ചുപഠിക്കുന്ന പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ധനസഹായത്തിന് അര്‍ഹതയില്ലയെന്ന് റാന്നി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.
ജോലി ഒഴിവ്
കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് മാവേലിക്കരയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമറുടെ താല്‍കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത-ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ബിരുദവും ഐഎച്ച്ആര്‍ഡി ല്‍ നിന്നുളള പിജിഡിസിഎ/ ഡിറ്റിഇ തത്തുല്യം. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജനുവരി ആറിന് രാവിലെ 11 ന് അഭിമുഖത്തിന് കോളജില്‍ എത്തണം. ഫോണ്‍ : 0479 2304494.
——-
ടെന്‍ഡര്‍
റാന്നി താലൂക്ക് ആശുപത്രിയില്‍ കാസ്പ്/ ജെഎസ്എസ്‌കെ/ ആര്‍ബിഎസ്‌കെ/ എകെ/ മെഡിസെപ്പ്/ ട്രൈബല്‍ പദ്ധതികളില്‍പെട്ട രോഗികള്‍ക്ക് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി ഏഴ്. ഫോണ്‍ : 9188522990.
കെട്ടിടനികുതി
വളളിക്കോട് ഗ്രാമപഞ്ചായത്തില്‍ കെട്ടിടനികുതി സ്വീകരിക്കുന്നതിന് ജനുവരി മൂന്നുമുതല്‍ 10 വരെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. തീയതി, വാര്‍ഡ് നമ്പര്‍, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
ജനുവരി മൂന്ന്, വാര്‍ഡ് ഒന്ന്, ഭുവനേശ്വരം ക്ഷേത്രസമീപം.
മൂന്ന്, രണ്ട്, കൈപ്പട്ടൂര്‍ വളളത്തോള്‍ വായനശാല.
നാല്, മൂന്ന്, തൃപ്പാറ കുരിശുംമൂട്.
നാല്, നാല്, മായാലില്‍ 90-ാം നമ്പര്‍ അങ്കണവാടി.
ആറ്, അഞ്ച്, ഗ്രാമപഞ്ചായത്ത് ഓഫീസ്.
ആറ്, ആറ്, വാഴമുട്ടം ഈസ്റ്റ് എന്‍എസ്എസ് കരയോഗകെട്ടിടം
ആറ്, ഏഴ്, പുളിനില്‍ക്കുന്നതില്‍ ജംഗ്ഷന്‍ (അമ്പൂസ് സ്റ്റോഴ്‌സ്)
ഏഴ്,എട്ട്, കിടങ്ങേത്ത് സൊസൈറ്റി ശാഖ
ഏഴ്, ഒമ്പത്, ഞക്കുനിലം സാംസ്‌കാരിക നിലയം,
എട്ട്, 10, വളളിക്കോട് വായനശാല.
എട്ട്, 11, വിളയില്‍പടി ജംഗ്ഷന്‍.
ഒമ്പത്, 12, കുടമുക്ക് റേഷന്‍കട.
ഒമ്പത്,13, തെക്കേകുരിശ് റേഷന്‍കട.
10, 14, വയലാവടക്ക് 84-ാം നമ്പര്‍ അങ്കണവാടി.
10, 15, നരിയാപുരം എസ്എന്‍ഡിപി മന്ദിരം.
ഫോണ്‍ : 0468 2350229.
ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സിന് അപേക്ഷിക്കാം
അസാപ്പ് കേരളയും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയും സംയോജിതമായി നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരിയില്‍ തുടങ്ങുന്ന ബാച്ചിലേയ്ക്ക് ജനുവരി ആറിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കാം. അടിസ്ഥാന യോഗ്യത പ്ലസ് ടു. ഫോണ്‍ : 9495999688.
——-
തപാല്‍ വകുപ്പ് കത്തെഴുത്ത് മല്‍സരം: തീയതി നീട്ടി
ഭാരതീയ തപാല്‍ വകുപ്പ് നടത്തുന്ന ‘ധായ് അഖര്‍’ കത്തെഴുത്ത് മത്സരത്തിന്റെ തീയതി ജനുവരി 31 വരെ നീട്ടി. ‘എഴുത്തിന്റെ സന്തോഷം: ഡിജിറ്റല്‍ യുഗത്തില്‍ അക്ഷരങ്ങളുടെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷയില്‍ എഴുതാം. 25000,10000, 5000 എന്നിങ്ങനെയാണ് ആദ്യ മൂന്ന് സമ്മാനത്തുക. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍, കേരള സര്‍ക്കിളിനെ അഭിസംബോധന ചെയ്ത് കത്തയയ്ക്കണം. വിലാസം : സൂപ്രണ്ടന്റ് ഓഫ് പോസ്റ്റ് ഓഫീസ്, പത്തനംതിട്ട ഡിവിഷന്‍. ഫോണ്‍: 0468 2222255.
——
ക്വട്ടേഷന്‍
ലൈഫ് മിഷന്റെ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കുന്നതിന് ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് ജനുവരി ഒമ്പതിന് വൈകിട്ട് മൂന്നിന് മുമ്പായി ക്വട്ടേഷന്‍ നല്‍കണം. ഫോണ്‍:0468 2222686, 9747002030. ഇ മെയില്‍- lifemissionpta @gmail.com