വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമ്മിച്ച ഓടയിലെ വെള്ളം സ്വകാര്യ വസ്തുവിലേക്ക് : വീഴ്ച പരിഹരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൂവച്ചൽ- നെട്ടറച്ചിറ റോഡ് നവീകരണത്തിന്റെ ഭാഗമായി വെള്ളക്കെട്ട് ഒഴിവാക്കാൻ നിർമ്മിച്ച ഓട പഞ്ചായത്ത് തോട്ടിൽ എത്തിക്കാത്തത് കാരണം സ്വകാര്യവ്യക്തിയുടെ പുരയിടത്തിലേക്ക് വെള്ളം ഒഴുകാനിടയായത് പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ കൃത്യവിലോപമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.പൊതുമരാമത്ത് റോഡ് സ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു അസിസ്റ്റന്റ് എഞ്ചിനീയറെ നിയോഗിച്ച് സ്ഥലപരിശോധന നടത്തി വെള്ളം സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ എത്താതിരിക്കാനുള്ള നടപടിയെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പരാതിയെ കുറിച്ച് പൊതുമരാമത്ത് ആര്യനാട് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്ക് 2024 ജനുവരി1, ജൂലൈ 5 തീയതികളിൽ പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറി

കത്ത് നൽകിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മനസിലാക്കുന്നതായി ഉത്തരവിൽ പറയുന്നു. പൂവച്ചൽമണക്കാല പുത്തൻ വീട്ടിൽ എം.അബ്ദുൾ അസീസ് സമർപ്പിച്ച പരാതിയിലാണ് നടപടി. പൂവച്ചൽ പഞ്ചായത്ത് സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി. പൂവച്ചൽ ജംഗ്ഷനിൽ നിന്നും വെള്ളനാട്ടേക്ക് പോകുന്ന റോഡിൽ ഇരുവശത്തുമുള്ള പൊതുമരാമത്ത് ഓടയിൽ നിന്നും പരാതിക്കാരുടെ വസ്തുവിലേക്കാണ് വെള്ളം ഒഴുകുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടാത്ത വസ്തുവായതിനാൽ പഞ്ചായത്തിന് യാതൊരു പരിഹാരവും ഇക്കാര്യത്തിൽ ചെയ്യാനാവില്ല. വെള്ളത്തിന്റെ ഒഴുക്ക് കാരണം പരാതിക്കാരുടെ വസ്തുവിന്റെ മണ്ണും മതിലും ഇടിഞ്ഞുപോയിട്ടുണ്ട്. സ്വകാര്യ വസ്തുവിലേക്ക് ഓടയിൽ നിന്നുള്ള വെള്ളം ഒഴുക്കിവിടുന്നത് പരാതിക്ക് കാരണമാകുമെന്ന് പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...