മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
ബയോഫ്ളോക്ക് മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് യൂണിറ്റ് കോസ്റ്റിന്റെ 40ശതമാനം തുകയും എസ്.സി/എസ്.റ്റി വനിതാ വിഭാഗങ്ങള്‍ക്ക് യൂണിറ്റ് കോസ്റ്റിന്റെ 60ശതമാനം തുകയും സബ്സിഡിയായി നല്‍കും. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും അനുനബന്ധ രേഖകളും 2025 ജനുവരി 14- നകം തൊട്ടടുത്തുള്ള മത്സ്യഭവന്‍ ഓഫീസിലോ പത്തനംതിട്ട ജില്ലാ ഓഫീസിലോ നല്‍കാം. ഫോണ്‍: 0468 2967720
——
ആയുര്‍വേദ തെറാപ്പിസ്റ്റ്
നാഷണല്‍ ആയുഷ് മിഷന്റെ കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (പുരുഷന്‍ ,സ്ത്രീ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- കേരള സര്‍ക്കാരിന്റെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് (ഡിഎഎംഇ അംഗീകാരം)/ചെറുതുരുത്തി NARIP നടത്തുന്ന ഒരുവര്‍ഷത്തെ ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ്. പ്രായപരിധി 2025 ജനുവരി മൂന്നിന് 40 വയസ് കവിയരുത്. അവസാന തീയതി ജനുവരി 10. www.nam.kerala.gov.in-careers വെബ്സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് കൊണ്ടുവരണം. ഫോണ്‍ : 0468 2995008.
ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ്
ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍ ചുരുങ്ങിയ ഫീസില്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയും പ്ലേസ്‌മെന്റ് സപ്പോര്‍ട്ടോടും കൂടി ആറുമാസത്തെ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത : പ്ലസ് ടു/ബിരുദം. ഫോണ്‍: 7306119753.
——-
ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്‌നീഷ്യന്‍ കോഴ്സില്‍ അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് സപ്പോര്‍ട്ടും ലഭിക്കും. അവസാന തീയതി ജനുവരി എട്ട്. ഫോണ്‍ : 9495999688.