അപേക്ഷ ക്ഷണിച്ചു
ആണ്‍കുട്ടികള്‍ക്കായുള്ള വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്കും വകുപ്പിനു കീഴിലുള്ള മറ്റ് എം.ആര്‍.എസുകളിലേക്കും അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം രണ്ടു ലക്ഷം രൂപയില്‍ കൂടാത്തതും 2024-25 അധ്യയന വര്‍ഷം നാലാംക്ലാസ്സില്‍ പഠിക്കുന്നതുമായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന. പ്രവേശനപരീക്ഷയില്‍ പട്ടിക ജാതി, മറ്റു പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ആനുപാതികമായി പ്രവേശനം നല്‍കും. അപേക്ഷയ്‌ക്കൊപ്പം കുട്ടിയുടെ ജാതി, വരുമാനം, ആധാര്‍, പഠിക്കുന്ന ക്ലാസ് തുടങ്ങിയ രേഖകളുടെ പകര്‍പ്പുകള്‍, ഫോട്ടോ ഉള്‍പ്പെടുത്തണം. അപേക്ഷാഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും www.stmrs.in വെബ്‌സൈറ്റിലൂടെ ലഭിക്കും. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍, തോട്ടമണ്‍, റാന്നി / ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, റാന്നി എന്നീ വിലാസത്തില്‍ അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി 20. ഫോണ്‍: 04735 227703,04735 221044.
———
എക്‌സ്‌പോര്‍ട്ട് ഇംപോര്‍ട്ട് പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് (കീഡ്) മൂന്ന് ദിവസത്തെ വര്‍ക്ക്‌ഷോപ്പ് കളമശേരി കീഡ് കാമ്പസില്‍ സംഘടിപ്പിക്കുന്നു. ജനുവരി 22 മുതല്‍ 24 വരെയാണ് പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 9188922785.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1