പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വശങ്ങളിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ പൊളിഞ്ഞു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വശങ്ങളിലെ ഓടകൾക്ക് മുകളിൽ സ്ഥാപിച്ച സ്ലാബുകൾ ഒന്നൊന്നായി പൊളിഞ്ഞു തുടങ്ങി. റാന്നി വാളിപ്ലാക്കൽ പടിയിലാണ് ഇത്തരത്തിൽ വാഹനം കയറി സ്ലാബുകൾ പൊളിഞ്ഞത്. സംസ്ഥാന പാതയിൽ നിന്നും ഇടറോഡുകളിലേക്കും വ്യാപാര സ്ഥാപനങ്ങളുടെ പാർക്കിങ്ങിലേക്കും കടക്കുന്ന ഭാഗങ്ങളാണ് കൂടുതലായും പൊളിയുന്നത്. ഭാര വാഹനങ്ങൾ കടക്കുന്നത് മൂലമാണ് സ്ലാബുകൾ പൊളിയുന്നതെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും നിർമ്മാണത്തിൽ അശാസ്ത്രീയത വ്യക്തമാണ്. വാഹനങ്ങൾ മറികടക്കേണ്ട ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന സ്ലാബുകൾ ഗുണനിലവാരമില്ലാത്തതാണെന്നു മുമ്പേ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പല ഭാഗങ്ങളിലും സ്ലാബുകൾക്ക് കേടുപാടുകൾ ഉണ്ടാകുന്നത്. മിക്ക സ്ഥലങ്ങളിലും കാൽനട യാത്രക്കാർ സ്ലാബുകളുടെ മുകളിലൂടെയാണ് നടക്കുന്നത്. ഒരു മാസം മുമ്പ് ചെത്തോങ്കര ഭാഗത്തെ സ്ലാബ് പൊട്ടി ഇളകി കുഴിയിലേക്ക് വീണിരുന്നു. പരാതി ഉയരുമ്പോൾ സ്ഥലത്തെ മാത്രം സ്ലാബുകൾ നീക്കം ചെയ്തു ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് പതിവ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...