Saturday, January 25, 2025 2:11 pm

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാമത്സരങ്ങള്‍ ഫെബ്രുവരി 15ന്
‘ശാക്തീകരിക്കപ്പെട്ട യുവ മനസ്സുകളും ജൈവവൈവിധ്യ സംരക്ഷണവും’ വിഷയത്തില്‍ വിദ്യാര്‍ഥികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി 15 രാവിലെ ഒമ്പത് മുതല്‍ തിരുവല്ല ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തില്‍ നടക്കും. സ്‌കൂള്‍ ലെവല്‍ ജൂനിയര്‍, സീനിയര്‍, കോളജ് (ശാസ്ത്രവിഷയങ്ങള്‍) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭീഷണികളുടെ ലഘൂകരണത്തിലൂടെ ജൈവവൈവിധ്യ സംരക്ഷണം’ വിഷയത്തില്‍ പ്രോജക്ട് അവതരണവും, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ‘നമ്മുടെ വീട് ഹരിത വീട് നമ്മുടെ മുറ്റം ഭക്ഷ്യസമൃദ്ധം’ വിഷയത്തെ അടിസ്ഥാനമാക്കി പുരയിട ജൈവവൈവിധ്യ സംരക്ഷണ അവതരണ മത്സരങ്ങളും പെയിന്റിംഗ് (വാട്ടര്‍ കളര്‍), പെന്‍സില്‍ ഡ്രോയിങ് മത്സരവും നടത്തും. ഫെബ്രുവരി നാലുവരെ അപേക്ഷ സ്വീകരിക്കും. പൂരിപ്പിച്ച അപേക്ഷ സ്‌കാന്‍ ചെയ്ത് ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അയക്കണം. രജിസ്‌ട്രേഷന് ജൈവവൈവിധ്യ ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഗൂഗിള്‍ ഫോമിലേക്ക് വിവരങ്ങള്‍ നല്‍കണം. ഇ-മെയില്‍ : [email protected] , ഫോണ്‍ : 8907446149, വെബ്‌സൈറ്റ് ലിങ്ക് : https://keralabiodiversity.org/

‘കെസ്‌റു’ സ്വയം തൊഴില്‍ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന വ്യക്തിഗത/സംയുക്ത സ്വയം തൊഴില്‍ പദ്ധതിയായ ‘കെസ്‌റു’ വിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായ പരിധി 21 നും 50 നും മധ്യേ.വാര്‍ഷിക വരുമാനം ഒരുലക്ഷംരൂപയില്‍ കവിയരുത്. വായ്പാതുക പരമാവധി ഒരുലക്ഷംരൂപ. വായ്പ തുകയുടെ 20ശതമാനം സബ്‌സിഡിയായി സംരംഭകരുടെ ലോണ്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ഫോണ്‍ : 0468 2222745.

മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ് തൊഴില്‍ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ബാങ്കുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന സംയുക്ത സ്വയം തൊഴില്‍ പദ്ധതിയായ മള്‍ട്ടിപര്‍പ്പസ് സര്‍വീസ് സെന്റേഴ്‌സ്/ ജോബ് ക്ലബിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 21 നും 45 നും മധ്യേ. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് മൂന്ന് വര്‍ഷവും പട്ടികജാതി/പട്ടിക വര്‍ഗ വികലാംഗ ഉദ്യോഗാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. ഓരോ ക്ലബ്ബിലും കുറഞ്ഞത് രണ്ട് അംഗങ്ങള്‍ വീതം ഉണ്ടായിരിക്കണം. ഒരു ജോബ് ക്ലബിന് പരമാവധി 10 ലക്ഷം രൂപ വരെ വായ്പ അനുവദിക്കും. പദ്ധതി ചെലവിന്റെ 25ശതമാനം (പരമാവധി രണ്ട് ലക്ഷം രൂപ) സബ്‌സിഡിയായി അനുവദിക്കും. ഫോണ്‍ : 0468 2222745.

ശരണ്യ സ്വയം തൊഴില്‍ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത തൊഴില്‍ രഹിതരായ വിധവകള്‍, വിവാഹ മോചിതരായ സ്ത്രീകള്‍, ഭര്‍ത്താവ് ഉപേക്ഷിക്കുകയോ/ ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തവര്‍, 30 വയസു കഴിഞ്ഞ അവിവാഹിതര്‍, പട്ടിക വര്‍ഗത്തിലെ അവിവാഹിതരായ അമ്മമാര്‍, ഭിന്നശേഷിക്കാരായ വനിതകള്‍, ശയ്യാവലംബരും നിത്യരോഗികളുമായ ഭര്‍ത്താക്കന്മാരുള്ള വനിതകള്‍ എന്നിവര്‍ക്കുളള ശരണ്യ. സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18-നും 55നും മധ്യേ. വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്. ഫോണ്‍ : 0468 2222745.

‘നവജീവന്‍’ സ്വയംതൊഴില്‍ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ‘നവജീവന്‍’ സ്വയം തൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വായ്പ തുക പരമാവധി 50,000 രൂപ. വായ്പ തുകയുടെ 25ശതമാനം സബ്‌സിഡി ലഭിക്കും. പ്രായപരിധി 50 നും 65നും മധ്യേ. വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ കവിയരുത്. ഫോണ്‍ : 0468 2222745.
—–
‘കൈവല്യ’ സ്വയംതൊഴില്‍ പദ്ധതി
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത ഭിന്നശേഷിക്കാര്‍ക്കായുളള ‘കൈവല്യ’ സമഗ്രതൊഴില്‍ പുനരധിവാസ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 50,000 രൂപ വരെ പലിശ രഹിത വായ്പ അനുവദിക്കും. വായ്പ തുകയുടെ 50 ശതമാനം സബ്‌സിഡി ലഭിക്കും. പ്രായപരിധി 21 നും 55നും മധ്യേ. വാര്‍ഷിക വരുമാനം രണ്ടുലക്ഷം രൂപയില്‍ കവിയരുത്. ഫോണ്‍ : 0468 2222745.
——
ലേലം 29 ന്
മാങ്കോട് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അപകടകരമായി നില്‍ക്കുന്ന തെങ്ങ്, പ്ലാവ്, ആല്‍ മരങ്ങള്‍ ജനുവരി 29 രാവിലെ 11ന് ലേലം ചെയ്യും. ഫോണ്‍ : 9544422836, 9447044429.

ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി പദ്ധതി: അപേക്ഷ ക്ഷണിച്ചു
ട്രൈബല്‍ പാരാമെഡിക്‌സ് ട്രെയിനി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പാരാമെഡിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയ പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഫെബ്രുവരി അഞ്ച്. യോഗ്യത -നഴ്‌സിംഗ് , ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം/ഡിപ്ലോമ. പ്രായപരിധി 21-35 വയസ്. ഒരുവര്‍ഷമാണ് നിയമന കാലാവധി. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലയിലെ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്/ ട്രൈബല്‍ എക്‌സ്റ്റെന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷിക്കണം. നഴ്‌സിംഗ്, ഫാര്‍മസി, മറ്റ് പാരാമെഡിക്കല്‍ കോഴ്‌സ് ബിരുദം യോഗ്യതയുളളവര്‍ക്ക് 18000 രൂപയും ഡിപ്ലോമയുളളവര്‍ക്ക് 15000 രൂപയും ലഭിക്കും. ഫോണ്‍ : 04735227703.
——
ടെന്‍ഡര്‍
മല്ലപ്പളളി ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള 26 അങ്കണവാടികളിലേക്ക് ഫര്‍ണിച്ചര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി മൂന്ന്. ഫോണ്‍ : 8281999122.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുഹൃത്തിന്റെ ഇരുമുടികെട്ടിൽ കള്ളനോട്ട് തിരുകി ; പ്രതി പിടിയിൽ

0
മഞ്ചേശ്വരം : ശബരിമല യാത്രക്കിടെ ഏരോൽ സ്വദേശിയെ...

കോഴിക്കോട് കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി

0
കോഴിക്കോട് : കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച...

തൃശ്ശൂര്‍ ജില്ലാ ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ കുടുംബം

0
തൃശ്ശൂര്‍ : തൃശ്ശൂര്‍ ജില്ലാ ജയില്‍ അധികൃതര്‍ക്കെതിരെ യൂട്യൂബര്‍ മണവാളന്റെ...