ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജന്‍സി സാധനങ്ങളുടെ ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 24ന് മൂന്ന് വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍: 0468 2362129 ഇമെയില്‍[email protected]
——-
ടെന്‍ഡര്‍
ഇലന്തൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 118 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25ന് മൂന്നുവരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഇലന്തൂര്‍, നെല്ലിക്കാല.പി.ഒ, ഫോണ്‍: 0468 2362129 ഇമെയില്‍[email protected]
ടെന്‍ഡര്‍
മല്ലപ്പള്ളി ശിശുവികസന പദ്ധതി പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 21ന് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍: 8281999122
——-
ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിംഗ് 18ന്
നാഷണല്‍ ട്രസ്റ്റ് പത്തനംതിട്ട ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുദ്ധി വൈകല്യം, ഓട്ടിസം, സെറിബ്രല്‍ പാര്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി എന്നിവ ബാധിച്ച കുട്ടികള്‍ക്ക് നിയമപരമായ ഗാര്‍ഡിയന്‍ഷിപ്പ് (രക്ഷാകര്‍തൃത്വം) നല്‍കുന്നതിനുളള ഹിയറിംഗ് ഫെബ്രുവരി 18 ന് രാവിലെ 10.30 മുതല്‍ ഒന്നുവരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
ടെന്‍ഡര്‍
പന്തളം ഐസിഡിഎസ് പ്രോജക്ട് പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2024-25 വര്‍ഷം ഫര്‍ണിച്ചര്‍/ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 20 വൈകുന്നേരം മൂന്നുവരെ. ഫോണ്‍. 04734256765.
——–
സാധ്യതാ പട്ടിക
ജില്ലയില്‍ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് / ആയുര്‍വേദ കോളജുകള്‍ വകുപ്പുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 594/2023) തസ്തികയുടെ സാധ്യതാപട്ടിക നിലവില്‍ വന്നതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——-
ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിലെ 107 അങ്കണവാടികളിലേക്ക് പ്രീസ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍, കണ്ടിജന്‍സി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 19 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍. 04682333037, 9447161577.
റേഷന്‍ വിതരണം
ഫെബ്രുവരിയില്‍ എഎവൈ (മഞ്ഞ) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് 30 കിലോ അരി, മൂന്ന് കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും പാക്കറ്റ് ഒന്നിന് ഏഴ് രൂപ നിരക്കില്‍ രണ്ട് പാക്കറ്റ് ആട്ടയും ഒരു കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും. പിഎച്ച്എച്ച് (പിങ്ക്) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും നാല് കിലോ അരി, ഒരു കിലോ ഗോതമ്പ് എന്നിവ സൗജന്യ നിരക്കിലും ഗോതമ്പിനു പകരമായി ആട്ട പാക്കറ്റ് ഒന്നിന് ഏഴ് രൂപ (പരമാവധി മൂന്ന് പാക്കറ്റ് ആട്ട) നിരക്കിലും ലഭിക്കും.
എന്‍പിഎസ് (നീല) കാര്‍ഡുകള്‍ക്ക് ഓരോ അംഗത്തിനും രണ്ട് കിലോ അരി ഒരു കിലോഗ്രാമിന് നാല് രൂപ നിരക്കിലും എന്‍പിഎസ് വിഭാഗത്തിന് അധികമായി കാര്‍ഡ് ഒന്നിന് മൂന്ന് കിലോ സ്പെഷ്യല്‍ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കും. എന്‍പിഎന്‍എസ് (വെള്ള) കാര്‍ഡുകള്‍ക്ക് കാര്‍ഡ് ഒന്നിന് ആറ് കിലോ അരി ഒരു കിലോഗ്രാമിന് 10.90 രൂപ നിരക്കിലും ലഭിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.