ജില്ലാ വികസന സമിതി മാറ്റി
ഫെബ്രുവരി 22 ന് നടത്താന്‍ തീരുമാനിച്ചിരുന്ന ജില്ലാ വികസന സമിതി യോഗം മാറ്റിവെച്ചു.
——
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം നീട്ടി
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2025-26 വര്‍ഷത്തെ അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി.
ടെന്‍ഡര്‍
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഭിന്നശേഷിക്കാര്‍ക്ക് സൈഡ്‌വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് ആറ് രണ്ടു മണി. ഫോണ്‍: 0468 2362129.
——–
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 129 അങ്കണവാടികള്‍ക്ക് പ്രീസ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25 ഉച്ചയ്ക്ക് ഒന്ന്. ഫോണ്‍: 0473 4216444.
അറിയിപ്പ്
പത്തനംതിട്ട നഗരസഭാ പരിധിയില്‍ പിഡബ്ലുഡി റോഡ് കയ്യേറി അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന എല്ലാ നിര്‍മ്മിതികളും ഫെബ്രുവരി 25 ന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
——-
താലൂക്ക് വികസന സമിതി
കോന്നി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.
വനിതാ കമ്മിഷന്‍ അദാലത്ത് 25ന്
വനിതാ കമ്മിഷന്‍ മെഗാ അദാലത്ത് ഫെബ്രുവരി 25 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമ്മന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.
——-
ക്രൈംമാപ്പിംഗ് ജില്ലാതല കോണ്‍ക്ലേവ് നാളെ (ഫെബ്രുവരി 22)
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ ജെന്‍ഡര്‍ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല ക്രൈംമാപ്പിംഗ് കോണ്‍ക്ലേവ് നാളെ (ഫെബ്രുവരി 22) കുളനട പ്രീമിയം കഫേയില്‍ നടക്കും. അടൂര്‍ ഡി.വൈ.എസ്.പി ജി.സന്തോഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.