കയര്‍ ഭൂവസ്ത്ര സെമിനാര്‍ നാളെ (25)
കയര്‍ വികസന വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര ജില്ലാതല സെമിനാര്‍ അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ നാളെ (ഫെബ്രുവരി 25) രാവിലെ ഒന്‍പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി മണിയമ്മ അധ്യക്ഷത വഹിക്കും.
——
എസ് സി മൈക്രോപ്ലാന്‍ പ്രകാശനം നാളെ (25)
ജില്ലാ പഞ്ചായത്ത് തയാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ എസ് സി മൈക്രോപ്ലാന്‍ പ്രകാശനം നാളെ (ഫെബ്രുവരി 25) ഉച്ചയ്ക്ക് രണ്ടിന് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ പട്ടികജാതി പട്ടികവര്‍ഗ ക്ഷേമവകുപ്പ് മന്ത്രി ഒ ആര്‍ കേളു നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം പദ്ധതിരേഖ കൈമാറും. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും.
അവധിക്കാല ക്ലാസ്
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ കുട്ടികള്‍ക്കായുള്ള അവധിക്കാല പഠനക്ലാസ് ‘നിറച്ചാര്‍ത്ത്-2025’ ലേക്ക് അപേക്ഷിക്കാം. മാജിക്ക്, കവിതാ പാരായണം, കഥാകഥനം, കളിമണ്‍നിര്‍മ്മാണം, കുരുത്തോല നിര്‍മ്മാണം തുടങ്ങി വിവിധ മേഖലകളിലുള്ള പ്രമുഖരുടെ ക്ലാസുകളുണ്ടാകും. ഏപ്രില്‍ ഏഴ് മുതല്‍ മേയ് 20 വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ക്ലാസ്. ഒന്ന് മുതല്‍ ഏഴാം ക്ലാസ് വരെ ജൂനിയര്‍ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികളെ സീനിയര്‍ വിഭാഗങ്ങളായി ക്രമീകരിക്കും. പ്രവേശന ഫീസ്: ജൂനിയര്‍ – 3000, സീനിയര്‍ – 4000 രൂപ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്ക് പ്രവേശനം. വാസ്തുവിദ്യാ ഗുരുകുലം ആറന്മുള ഓഫീസുമായോ www.vasthuvidyagurukulam.com വെബ്സൈറ്റിലോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9188089740, 9605458857, 0468-2319740.
ടെന്‍ഡര്‍
റാന്നി ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള 107 അങ്കണവാടികളിലേക്ക് ആവശ്യമായ പ്രീസ്‌കൂള്‍ കിറ്റിനായി ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി -ഫെബ്രുവരി 27. ഫോണ്‍: 9446220488.
——
ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശുവികസനപദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 109 അങ്കണവാടികള്‍ക്ക് 2024/25 സാമ്പത്തിക വര്‍ഷത്തെ പ്രീ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 25. ഫോണ്‍: 0473 4216444.
റദ്ദായ തൊഴില്‍ രജിസ്ട്രേഷന്‍ പുതുക്കാം
1995 ജനുവരി ഒന്നുമുതല്‍ 2024 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ പുതുക്കാന്‍ കഴിയാതെ റദ്ദായ തൊഴില്‍ രജിസ്ട്രേഷന്‍, സീനിയോറിറ്റി നഷ്ടമാകാതെ 2025 ഏപ്രില്‍ 30വരെ പുതുക്കി പുനസ്ഥാപിക്കുന്നതിന് അവസരമുണ്ടെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2961104.
——
ജില്ലാ ആസൂത്രണസമിതി യോഗം മൂന്നിന്
ജില്ലാ ആസൂത്രണസമിതി യോഗം മാര്‍ച്ച് മൂന്നിന് രാവിലെ 10.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.