സാമൂഹിക പ്രത്യാഘാത പഠനം: പാനല്‍ രൂപവല്‍ക്കരിക്കുന്നു
ഭൂമിയേറ്റെടുക്കലിന്റെ പ്രാഥമിക നടപടിയായ സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിന് കൊല്ലം ജില്ലയില്‍ സോഷ്യല്‍ ഇമ്പാക്ട് അസസ്‌മെന്റ് ഏജന്‍സികളുടെ പ്രത്യേക പാനല്‍ രൂപീകരിക്കുന്നതിന് ഏജന്‍സികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, പ്രവൃത്തിപരിചയ രേഖകള്‍ എന്നിവ സഹിതം വെളളകടലാസില്‍ തയാറാക്കിയ അപേക്ഷ മാര്‍ച്ച് 29നുളളില്‍ കൊല്ലം ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം. കവറിന് പുറത്ത് ഭൂമി ഏറ്റെടുക്കല്‍- സാമൂഹിക പ്രത്യാഘാത പഠന ഏജന്‍സികളെ തെരഞ്ഞെടുക്കുന്നതിനുളള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
——-
ഹാക്കത്തോണ്‍ പ്രഖ്യാപിച്ചു
ഉയര്‍ന്ന ജലനിരപ്പും താഴ്ന്ന പ്രദേശങ്ങളും ദ്വീപ് പോലുള്ള ഭൂപ്രദേശങ്ങളും ഉള്ള സ്ഥലങ്ങളില്‍ വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുന്ന ശുചിത്വ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നോവേഷന്‍ സ്ട്രറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) ഹാക്കത്തോണ്‍ പ്രഖ്യാപിച്ചു. താല്‍പര്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും മാര്‍ച്ച് 10നകം പരിഹാരം സമര്‍പ്പിക്കാം. https://kdiscfrs.innovatealpha.org വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 8606698903.
ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ്എസ്എല്‍സി) എന്നീ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍/ റഗുലര്‍/ പാര്‍ട്ട് ടൈം ബാച്ചുകള്‍. ഫോണ്‍: 7994449314.
——–
ക്വട്ടേഷന്‍
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പന്തളം ബ്ലോക്കിലെ കുളനട ഡി.റ്റി.പി.സി സെന്ററില്‍ ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് മേശ അഞ്ച്, എക്‌സിക്യൂട്ടീവ് ചെയര്‍ നാല്, ട്രെയിനിംഗ് ചെയര്‍ 30, അലമാര ഒന്ന്, പെഡസ്റ്റല്‍ ഫാന്‍ മൂന്ന് എന്നിവ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15ന് പകല്‍ മൂന്നിന് മുമ്പ് ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.
ക്വട്ടേഷന്‍
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പന്തളം ബ്ലോക്കിലെ കുളനട ഡി.റ്റി.പി.സി സെന്ററില്‍ ആരംഭിക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററിലേക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് കമ്പ്യൂട്ടര്‍, പ്രിന്റര്‍ വിത്ത് സ്‌കാനര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15ന് പകല്‍ മൂന്നിന് മുമ്പ് ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.
——-
ക്വട്ടേഷന്‍
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ പന്തളം ബ്ലോക്കിലെ കുളനട ഡി.റ്റി.പി.സി സെന്ററിലേക്ക് മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പോര്‍ട്ടബിള്‍ മൈക്ക്, സ്പീക്കര്‍ ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. മാര്‍ച്ച് 15ന് പകല്‍ മൂന്നിന് മുമ്പ് ജില്ലാമിഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2221807.
അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിലുളള ഐറ്റിഐ/ഡിപ്ലോമ. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ് യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാര്‍ച്ച് ഏഴിന് രാവിലെ 10.30ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.
——–
സംരംഭകത്വ വര്‍ക്ഷോപ്പ്
അന്താരാഷ്ട്ര തൊഴില്‍ സംഘടനയും വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റും (കീഡ്) ചേര്‍ന്ന് ആറ് ദിവസത്തെ വര്‍ക്ഷോപ്പ് കളമശേരി കീഡ് കാമ്പസില്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 10 മുതല്‍ 15 വരെയാണ് പരിശീലനം. ഫോണ്‍ : 0484 2532890, 2550322, 9188922800.
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അപേക്ഷ ക്ഷണിച്ചു
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ക്കായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് പാസായിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 11ന് വെകിട്ട് മൂന്നിന് മുമ്പ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, വയസ് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷ സമര്‍പ്പിക്കണം. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണന. ഫോണ്‍ : 04734 246031.
—–
വസ്തുലേലം 29ന്
മല്ലപ്പളളി താലൂക്കില്‍ കല്ലൂപ്പാറ വില്ലേജില്‍ ബ്ലോക്ക് 17 ല്‍ 11437 നമ്പര്‍ തണ്ടപ്പേരിലുളള സ്ഥാവരവസ്തുക്കള്‍ നാലുലക്ഷത്തി ഇരുപതിനായിരം രൂപയ്ക്കുളള കോടതിപിഴ കുടിശിക തുക ഈടാക്കുന്നതിന് മാര്‍ച്ച് 29ന് രാവിലെ 11.30ന് കല്ലൂപ്പാറ വില്ലേജ് ഓഫീസില്‍ മല്ലപ്പളളി തഹസില്‍ദാര്‍ ലേലം ചെയ്യും. ഫോണ്‍: 0469 2682293. ഇ-മെയില്‍ : [email protected]