ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ധനസഹായത്തിന് നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം (എന്‍എഫ്ഡിപി) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. മത്സ്യ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, മത്സ്യ കച്ചവടക്കാര്‍, മത്സ്യ അനുബന്ധ ഉല്‍പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച കാമ്പയിനില്‍ കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്ത്, തിരുവല്ല മുനിസിപ്പാലിറ്റി നിവാസികള്‍ പങ്കെടുത്തു.
——-
ക്വട്ടേഷന്‍
ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് 1500 ക്യുബിക് കപ്പാസിറ്റി (സിസി) യില്‍ കുറയാത്ത ഏഴ് സീറ്റ് ടാക്സി എസി വാഹനം ആറുമാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 22ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2222725.
ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത പ്ലസ്ടു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണുളളത്. ഫോണ്‍: 7994449314.
——–
ജില്ലാ പഞ്ചായത്ത് ബജറ്റ് നാളെ (മാര്‍ച്ച് 19)
ജില്ലാ പഞ്ചായത്ത് 2025-26 ബജറ്റ് അവതരണം നാളെ (മാര്‍ച്ച് 19) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍.
——-
മൈലപ്രയില്‍ മോക്ഡ്രില്‍ നാളെ (മാര്‍ച്ച് 19)
റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര പള്ളിപ്പടിയില്‍ നാളെ രാവിലെ 10 മുതല്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ നടത്തുക. ഉരുള്‍പൊട്ടല്‍ സാധ്യതയുളള പഞ്ചായത്തുകളും ജില്ലാ പോലീസ്, അഗ്നിസുരക്ഷാ സേന, ആരോഗ്യം, വൈദ്യുതി, ജല അതോറിറ്റി വകുപ്പുകളും സഹകരിക്കും.