സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം രജിസ്ട്രേഷന്‍
മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ധനസഹായത്തിന് നാഷണല്‍ ഫിഷറീസ് ഡിജിറ്റല്‍ പ്ലാറ്റ്ഫോം (എന്‍എഫ്ഡിപി) പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. മത്സ്യ കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, മത്സ്യ കച്ചവടക്കാര്‍, മത്സ്യ അനുബന്ധ ഉല്‍പന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഫിഷറീസ് വകുപ്പ് സംഘടിപ്പിച്ച കാമ്പയിനില്‍ കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം, കുറ്റൂര്‍ പഞ്ചായത്ത്, തിരുവല്ല മുനിസിപ്പാലിറ്റി നിവാസികള്‍ പങ്കെടുത്തു.
——-
ക്വട്ടേഷന്‍
ജില്ലാ പ്ലാനിംഗ് ഓഫീസിലേക്ക് 1500 ക്യുബിക് കപ്പാസിറ്റി (സിസി) യില്‍ കുറയാത്ത ഏഴ് സീറ്റ് ടാക്സി എസി വാഹനം ആറുമാസത്തെ കരാര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 22ന് പകല്‍ മൂന്നുവരെ. ഫോണ്‍ : 0468 2222725.

ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്
ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ് (ബിസില്‍) ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന തൊഴില്‍ അധിഷ്ഠിത സ്‌കില്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത പ്ലസ്ടു. ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള കോഴ്‌സുകളാണുളളത്. ഫോണ്‍: 7994449314.
——–
ജില്ലാ പഞ്ചായത്ത് ബജറ്റ് നാളെ (മാര്‍ച്ച് 19)
ജില്ലാ പഞ്ചായത്ത് 2025-26 ബജറ്റ് അവതരണം നാളെ (മാര്‍ച്ച് 19) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍.
——-
മൈലപ്രയില്‍ മോക്ഡ്രില്‍ നാളെ (മാര്‍ച്ച് 19)
റീബില്‍ഡ് കേരള- പ്രോഗ്രാം ഫോര്‍ റിസല്‍ട്ട് പദ്ധതിയുടെ ഭാഗമായി മൈലപ്ര പള്ളിപ്പടിയില്‍ നാളെ രാവിലെ 10 മുതല്‍ മോക്ഡ്രില്‍ സംഘടിപ്പിക്കും. സംസ്ഥാന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും കിലയും സംയുക്തമായാണ് മോക്ഡ്രില്‍ നടത്തുക. ഉരുള്‍പൊട്ടല്‍ സാധ്യതയുളള പഞ്ചായത്തുകളും ജില്ലാ പോലീസ്, അഗ്നിസുരക്ഷാ സേന, ആരോഗ്യം, വൈദ്യുതി, ജല അതോറിറ്റി വകുപ്പുകളും സഹകരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...