Wednesday, April 9, 2025 9:41 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കുടിശിക നിവാരണം
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 വരെ നീട്ടി. ഓണ്‍ലൈന്‍, ഫ്രണ്ട്‌സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാഞ്ചുകള്‍ എന്നിവ മുഖേനയും പിഒഎസ് മെഷീനുകള്‍ ഉപയോഗിച്ച് ജില്ലാ ഓഫീസുകളിലും ക്ഷേമനിധി അടയ്ക്കാമെന്ന് ചെയര്‍മാന്‍ സി. കെ. ഹരികൃഷ്ണന്‍ അറിയിച്ചു.
——-
അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയുടെ കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ എആര്‍ /വിആര്‍ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ ആരംഭിക്കുന്ന വി ആര്‍ ഡെവലപ്പര്‍, ഗെയിം ഡെവലപ്പര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 15. ഫോണ്‍ : 9495999693.
——-
പ്രവേശനം
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 അധ്യയന വര്‍ഷം ഒന്നാംക്ലാസിലേക്ക് പട്ടികജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങളിലും ബാലവാടിക-മൂന്ന് ക്ലാസിലേക്ക് പട്ടിക വര്‍ഗം വിഭാഗത്തിലേക്കും ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 14 ന് വൈകിട്ട് നാലുവരെ. ഫോണ്‍ : 0468 2256000.
——-
മൈക്ക് അനൗണ്‍സ്‌മെന്റ് – ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുടെ പ്രചാരണാര്‍ത്ഥം ജില്ലയിലെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും വാഹനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്താന്‍ വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.

ടാഗ്, ഐ.ഡി. കാര്‍ഡ് – ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് സംഘാടകസമിതി അംഗങ്ങള്‍ക്കും മറ്റുമുളള ടാഗ്, ഐ.ഡി. കാര്‍ഡ് എന്നിവ അച്ചടിച്ച് തയ്യാറാക്കി ലഭ്യമാക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തുറക്കും.

പ്രചാരണബോര്‍ഡുകള്‍, സ്റ്റിക്കര്‍ – ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് പ്രചാരണബോര്‍ഡുകള്‍, സ്റ്റിക്കര്‍ എന്നിവ തയ്യാറാക്കി സ്ഥാപിക്കാനും പരിപാടിയുടെ കാലയളവിന് ശേഷം നീക്കം ചെയ്യാനും വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും.

മൊബൈല്‍ എല്‍.ഇ.ഡി. വീഡിയോ പ്രദര്‍ശനം – ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ മൊബൈല്‍ (വാഹനത്തില്‍ ഘടിപ്പിച്ച) എല്‍.ഇ.ഡി. വീഡിയോ വോളില്‍ പ്രദര്‍ശനം നടത്തുന്നതിന് സ്ഥാപനങ്ങള്‍/ വ്യക്തികളില്‍ നിന്ന് നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 15 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് 3.30 ന് തുറക്കും.

ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്‌ലെറ്റ്, എന്‍വലപ്പ് -ക്വട്ടേഷന്‍ നല്‍കാം
സംസ്ഥാനമന്ത്രിസഭയുടെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2025 മെയ് 16 മുതല്‍ 22 വരെ പത്തനംതിട്ട ഇടത്താവളത്തില്‍ നടക്കുന്ന ‘എന്റെ കേരളം’ പ്രദര്‍ശന-വിപണനമേള, അതോടനുബന്ധിച്ച് ഏപ്രില്‍ 24 ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതലയോഗം എന്നിവയുടെ ക്ഷണക്കത്ത്/നോട്ടീസ്, ബുക്ക്‌ലെറ്റ്, എന്‍വലപ്പ് എന്നിവ അച്ചടിച്ച് ലഭ്യമാക്കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. വിശദവിവരം കളക്‌ട്രേറ്റ് സമുച്ചയത്തിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ക്വട്ടേഷനുകള്‍ 2025 ഏപ്രില്‍ 11 ന് ഉച്ചകഴിഞ്ഞ് ഒരു മണി വരെ സ്വീകരിക്കും. ഹാജരുള്ള ക്വട്ടേഷണര്‍മാരുടെ സാന്നിധ്യത്തില്‍ അന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു

0
റി​യാ​ദ് : ത​മി​ഴ്നാ​ട് രാ​മ​നാ​ഥ​പു​രം സ്വ​ദേ​ശി സീ​നി മു​ഹ​മ്മ​ദ് (56) ഹൃ​ദ​യാ​ഘാ​ത​ത്തെ...

ഫാം.ഡിയിൽ ഉന്നത വിജയം നേടിയ ഡോ.ഗ്രീഷ്മ മേരി ജോസഫിനെ അനുമോദിച്ചു

0
ചന്ദനപ്പള്ളി : ഫാം.ഡിയിൽ ഉന്നത വിജയം നേടിയ ഡോ.ഗ്രീഷ്മ മേരി...

കെ-സ്മാർട്ട് പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ തദ്ദേശസ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കെ-സ്മാർട്ട് പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ ഒരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. കോർപ്പറേഷനുകൾക്കും...

അടൂർ റവന്യൂ ടവറിന്‍റെ മാലിന്യപ്രശ്‌നത്തിൽ മൗനം പാലിച്ച് അധികൃതർ

0
അടൂർ : അടൂർ റവന്യൂ ടവറിന്‍റെ മാലിന്യപ്രശ്‌നത്തിൽ മൗനം പാലിച്ച്...