Monday, May 12, 2025 11:34 am

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

തിരുവല്ലയില്‍ 50 കോടിയുടെ വികസനത്തിന് നാളെ (ഏപ്രില്‍ 11) തുടക്കം
തിരുവല്ലയില്‍ 50 കോടിയുടെ വികസന പ്രവര്‍ത്തനത്തിന് നാളെ (ഏപ്രില്‍ 11) തുടക്കം. തിരുവല്ല താലൂക്ക് ആശുപത്രി ഒ.പി ബ്ലോക്ക് മന്ദിരം, കാഞ്ഞിരത്തുംമൂട് -ചാത്തങ്കേരി റോഡ്, കടപ്ര-വിയപുരം റോഡ് എന്നിവയുടെ നിര്‍മാണോദ്ഘാടനവും സ്വാമി പാലം -മേപ്രാല്‍ -കൊമ്മന്‍ കേരിചിറ -അംബേദ്കര്‍ കോളനി റോഡിന്റെ ഉദ്ഘാടനവും നാളെ (ഏപ്രില്‍ 11) നടക്കും. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.45 ന് ഒ.പി ബ്ലോക്ക് ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയാകും. അഡ്വ. മാത്യു ടി തോമസ് എംഎല്‍എയുടെ അധ്യക്ഷതയിലാണ് മറ്റു ഉദ്ഘാടന ചടങ്ങുകള്‍. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും.

പാലിയേറ്റീവ് നേഴ്‌സ്
പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സാന്ത്വന പരിചരണ പദ്ധതിയില്‍ പാലിയേറ്റീവ് നേഴ്‌സ് തസ്തികയ്ക്കായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : എഎന്‍എം/ ജെപിഎച്ച്എന്‍ കോഴ്‌സ്/ ജിഎന്‍എം/ ബിഎസ്‌സി നഴ്‌സിംഗ്. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത കോളജുകളില്‍ നിന്നും മൂന്നുമാസത്തെ ബിസിസിപിഎഎന്‍ /സിസിപിഎഎന്‍ കോഴ്‌സ് പാസാകണം. അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെഡിക്കല്‍ ഓഫീസര്‍, പന്തളം തെക്കേകര പ്രാഥമികാരോഗ്യകേന്ദ്രം, തട്ട പി.ഒ, പത്തനംതിട്ട വിലസത്തില്‍ ഏപ്രില്‍ 16നകം അപേക്ഷിക്കണം. ഫോണ്‍: 04734 223617.

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
ആറ്റിങ്ങല്‍ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സിലേക്ക് ഇന്റ്റേണ്‍ഷിപ്പോടെ റഗുലര്‍, പാര്‍ട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 7994926081.
——–
പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്
പട്ടികവര്‍ഗ വിദ്യാര്‍ഥികളുടെ 2024-25 അധ്യയന വര്‍ഷത്തെ ഇ-ഗ്രാന്റ്‌സ് പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പിന് മെയ് 31വരെ ഇ-ഗ്രാന്റ്‌സ് സൈറ്റില്‍ അപേക്ഷിക്കാമെന്ന് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04735 227703.

ദര്‍ഘാസ്
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രി മോര്‍ച്ചറിയിലെ എയര്‍ കണ്ടീഷനിംഗ് യൂണിറ്റുകളുടെ തകരാറുകള്‍ പരിഹരിക്കുന്നതിന് വാര്‍ഷിക അറ്റകുറ്റപണി ഉടമ്പടി പുതുക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മേയ് അഞ്ച്. ഫോണ്‍ : 0469 2602494.
——-
നഴ്‌സിംഗ് അസിസ്റ്റന്റ്
സഹകരണ വകുപ്പിന്റെ സ്‌കില്‍ ആന്റ് നോളഡ്ജ് ഡവലപ്‌മെന്റ് സെന്റര്‍, കേരള നോളഡ്ജ് ഇക്കണോമി മിഷനുമായി ചേര്‍ന്ന് എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് ആറുമാസം ദൈര്‍ഘ്യമുള്ള ജനല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (നഴ്‌സിംഗ് അസിസ്റ്റന്റ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 9496244701.
——–
രാഷ്ട്രീയ പാര്‍ട്ടികളുടെ വിവരം അറിയിക്കണം
തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായുള്ള പ്രവര്‍ത്തനം അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ഉറപ്പാക്കുന്നതിന് പാര്‍ട്ടികളുടെ പ്രസിഡന്റ്/ സെക്രട്ടറിമാരുടെ പേര്. ഓഫീസ് വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ജില്ലാ ഇലക്ഷന്‍ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പേര് മാറ്റണമെന്നാവശ്യം ; ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ചു തകർത്തു

0
ഹൈദരാബാദ്: ഇന്ത്യ- പാക് സംഘർഷത്തിന് അയവു വരുന്നതിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറി...

ഡോണാൾഡ് ട്രംപിന്റെ ​ഗൾഫ് സന്ദർശനത്തിന് നാളെ തുടക്കമാകും

0
റിയാദ് : അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ​ഗൾഫ് സന്ദർശനത്തിന് നാളെ...

അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ

0
കാബൂൾ: അഫ്ഗാനിസ്താനിൽ ചെസ്സിന് വിലക്കേർപ്പെടുത്തി താലിബാൻ. ചൂതാട്ടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയെതുടർന്നാണ് താലിബാൻ...

പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞത് ഒരു പ്രശ്നമല്ല, പ്രവർത്തകർ ആണ് എന്റെ കരുത്ത് : കെ...

0
തിരുവനന്തപുരം : സിയുസി പൂർത്തിയാക്കാൻ കഴിഞ്ഞില്ല, അത് സണ്ണിയെ ഏൽപ്പിക്കുന്നുവെന്ന് കെ...