ലേലം
വിവിധ പോലീസ് കേസുകളില്‍ ഉള്‍പ്പെട്ട തറയില്‍ ഫിനാന്‍സിന്റെ മൂന്ന് വാഹനങ്ങളുടെയും പോപ്പുലര്‍ ഫിനാന്‍സിന്റെ 14 വാഹനങ്ങളുടെയും ഇ-ലേലം മെയ് 15 ന് രാവിലെ 11 മുതല്‍ വൈകിട്ട് 4.30 വരെ നടക്കും. വെബ്‌സൈറ്റ്: www.mstcecommerce.com ഇ മെയില്‍: [email protected] ഫോണ്‍: 0468 2222630
——
റാങ്ക് പട്ടിക
ജില്ലാ ശുചിത്വ മിഷനില്‍ ഐഇസി ഇന്റേണ്‍ അഭിമുഖത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
റാങ്ക് പട്ടിക റദ്ദായി
പട്ടികജാതി വികസന വകുപ്പില്‍ 16500-35700 രൂപ ശമ്പളനിരക്കില്‍ കുക്ക് (ഒന്നാം എന്‍സിഎ വിജ്ഞാപനം- മുസ്ലിം) (കാറ്റഗറി നം. 711/2021) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക കാലാവധി അവസാനിച്ചതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
——
അപേക്ഷിക്കാം
എല്‍ബിഎസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ അടൂര്‍ സബ് സെന്ററില്‍ ആരംഭിക്കുന്ന ആറ് മാസ ഡി സി എ(എസ്) കോഴ്സിലേക്ക് അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.lbscentre.kerala.gov.in യോഗ്യത പ്ലസ്ടു. സംവരണ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഫീസില്ല. ഫോണ്‍: 9947123177