ടെന്‍ഡര്‍
വനിതാ ശിശുവികസന വകുപ്പിന്റെ പന്തളം-രണ്ട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വര്‍ഷത്തെ ഉപയോഗത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ഡ്രൈവര്‍ ഇല്ലാതെ) വാടകയ്ക്ക് നല്‍കാന്‍ വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 23 പകല്‍ 12. ഫോണ്‍ : 04734 292620, 262620.
—–
കെ-ടെറ്റ് രേഖ പരിശോധന
തിരുവല്ല എംജിഎം എച്ച്എസ്എസില്‍ ജനുവരി 18,19 തീയതികളില്‍ നടന്ന കെ-ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ രേഖ പരിശോധന നടത്തും. മെയ് 21, 22, 23 തീയതികളില്‍ തിരുവല്ല വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിലാണ് പരിശോധന. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും അഡ്മിറ്റ് കാര്‍ഡ്, മാര്‍ക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് സഹിതം എത്തണം.
സമയക്രമം
കാറ്റഗറി ഒന്ന് – മെയ് 21ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ.
കാറ്റഗറി രണ്ട് – മെയ് 22ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ.
കാറ്റഗറി മൂന്ന്, നാല് – മെയ് 23ന് രാവിലെ 11 മുതല്‍ വൈകിട്ട് നാലുവരെ.
അപേക്ഷ ക്ഷണിച്ചു
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിവിധ ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്‌കൂള്‍ ഓഫീസില്‍ നിന്ന് മെയ് 14 മുതല്‍ ലഭിക്കും. അവസാന തീയതി മെയ് 20 വൈകിട്ട് നാല്. ജനന, ജാതി സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസക്കാരെന്ന് തെളിയിക്കുന്ന രേഖ/ആധാര്‍/പാസ് പോര്‍ട്ട് സൈസ് ഫോട്ടോ സര്‍വീസ് സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍ : 0468 2256000.
——
ഓണ്‍ലൈന്‍ കള്ള് ഷാപ്പ് വില്‍പ്പന മെയ് 26ന്
ജില്ലയിലെ കള്ള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന മെയ് 26 ലേക്ക് മാറ്റിയതായി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു. പത്തനംതിട്ട റേഞ്ചിലെ ഒന്ന്, മൂന്ന് തിരുവല്ല റേഞ്ചിലെ ഒന്ന്, മൂന്ന്, നാല് ഗ്രൂപ്പുകളിലെ കളള് ഷാപ്പുകളുടെ ഓണ്‍ലൈന്‍ വില്‍പ്പനയാണ് നടത്തുന്നത്. മെയ് 17 വരെ രജിസ്‌ട്രേഷന്‍ ചെയ്യാം. മെയ് 22,23 തീയതികളില്‍ അപേക്ഷ സ്വീകരിക്കും. ഫോണ്‍ : 0468 2222873.
ഇ-മെയില്‍ : [email protected]
—–
പുനര്‍ലേലം
കോടതിപിഴ ഈടാക്കുന്നതിന് കല്ലൂപ്പാറ വില്ലേജ് ബ്ലോക്ക് 17ല്‍ 11437 തണ്ടപേരിലുളള റീസര്‍വെ നമ്പര്‍ 452/7-2 പുരയിടത്തിലെ തേക്കുമരം കല്ലൂപ്പാറ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ മെയ് 23ന് രാവിലെ 11.30ന് പുനര്‍ലേലം ചെയ്യും. ഫോണ്‍ : 0469 2682293.