റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ പോലീസ് സര്‍വീസില്‍ (കെഎപി മൂന്ന്) ഹവില്‍ദാര്‍ (എപിബി)(പട്ടികവര്‍ഗക്കാര്‍ക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 481/2021) തസ്തികയിലേക്ക് 2024 മാര്‍ച്ച് 22 ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 325/2024/ഡിഒഎച്ച്) യുടെ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
—–
റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ പൊതുമരാമത്ത് വകുപ്പിലെ (ഇലക്ട്രിക്കല്‍ വിഭാഗം) ലൈന്‍മാന്‍ (പട്ടികവര്‍ഗക്കാര്‍ക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്) (കാറ്റഗറി നമ്പര്‍ 118/2020) തസ്തികയിലേക്ക് 2022 മാര്‍ച്ച് 23 ന് നിലവില്‍വന്ന റാങ്ക് പട്ടിക (റാങ്ക് ലിസ്റ്റ് നമ്പര്‍ 141/2022/ഡിഒഎച്ച്) യുടെ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ക്വട്ടേഷന്‍
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിലെ ബൊലേറോ ജീപ്പിന്റെ അറ്റകുറ്റപണിക്കായി സ്‌പെയര്‍ പാര്‍ട്‌സ് വിതരണം ചെയ്യുന്നതിന് അംഗീകൃത വര്‍ക്ഷോപ്പില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 16 പകല്‍ മൂന്നുവരെ. ഫോണ്‍: 04735227703.
——
ക്വട്ടേഷന്‍
ഇടവമാസ പൂജയോടനുബന്ധിച്ച് സന്നിധാനം, പമ്പ, നിലയ്ക്കലില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി നിയമിക്കുന്ന വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആവശ്യമായ തോര്‍ത്ത്, ഓവര്‍ക്കോട്ട് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 14 രാവിലെ 11 വരെ. ഫോണ്‍: 04734 224827.
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന
കെ ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ അസല്‍ രേഖ പരിശോധന മെയ് 19 മുതല്‍ 26 വരെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും മാര്‍ക്ക് ഷീറ്റ്, ഹാള്‍ ടിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
കാറ്റഗറി ഒന്ന്- മെയ് 19, 20ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
കാറ്റഗറി രണ്ട്- മെയ് 21, 22ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
കാറ്റഗറി മൂന്ന്- മെയ് 23, 24 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
കാറ്റഗറി നാല്- മെയ് 26 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ.
—–
മസ്റ്ററിംഗ്
ജില്ലയിലെ കേരള ചുമട്ട് തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങള്‍ (സ്‌കാറ്റേര്‍ഡ് വിഭാഗം) മെയ് 20 ന് മുമ്പ് മസ്റ്ററിംഗ് നടത്തണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0468 2325346.
—
വെബ് ഡവലപ്മെന്റ് കോഴ്സ്
സംസ്ഥാന നൈപുണ്യ വികസന മിഷനായ കെഎഎസ്ഇ നേതൃത്വത്തില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നൈപുണ്യവികസന കേന്ദ്രത്തില്‍ സൗജന്യമായി നടത്തുന്ന വെബ് ഡവലപ്മെന്റ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ഫോണ്‍: 9188910571. ഇ മെയില്‍: [email protected]