വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭർത്താവ് നോക്കിനിൽക്കെ യുവതി കാമുകനൊപ്പം പോയി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസം ഭർത്താവ് നോക്കിനിൽക്കെ യുവതി കാമുകനൊപ്പം പോയി. മലപ്പുറത്ത് പരപ്പനങ്ങാടിയിലാണ് സംഭവം. വിവാഹം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയത്. പോലീസ് യുവതിയെ കണ്ടെത്തിയെങ്കിലും കാമുകനൊപ്പം തുടർന്ന് ജീവിക്കാനാണ് തീരുമാനമെന്ന് യുവതി വ്യക്തമാക്കിയതോടെ കോടതി ഈ നിലപാടിനൊപ്പം നിന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. തൊട്ടടുത്ത ദിവസം ഭർത്താവിനൊപ്പം വിവാഹ സത്കാരത്തിനായി പോയതായിരുന്നു. ഇരുവരും മാത്രമാണ് കാറിലുണ്ടായിരുന്നത്. വഴിമധ്യേ കാർ നിർത്താൻ യുവതി ഭർത്താവിനോട് ആവശ്യപ്പെട്ടു.

ഒര സുഹൃത്തിനെ കാണാനുണ്ടെന്നായിരുന്നു കാരണമായി പറഞ്ഞത്. കാർ നിർത്തിയ ശേഷം പുറത്തിറങ്ങിയ യുവതി കാമുകൻ്റെ വാഹനത്തിൽ കാമുകനൊപ്പം സ്ഥലംവിട്ടു. പിന്നാലെ ഭർത്താവായ യുവാവ് പരപ്പനങ്ങാടി പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ യുവതിയെയും കാമുകനെയും പോലീസ് കണ്ടെത്തി. താനൂരിലെ കാമുകൻ്റെ വീട്ടിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. പിന്നീട് യുവതിയെ പോലീസ് കോടതിയിൽ ഹാജരാക്കി. കോടതിയിൽ വച്ച് യുവതി ഭർത്താവിനൊപ്പം പോകാനല്ല, കാമുകനൊപ്പം പോകാനാണ് തനിക്ക് താത്പര്യം എന്ന് അറിയിച്ചു. ഈ ആവശ്യം അംഗീകരിച്ച കോടതി യുവതിയെ കാമുകൻ്റെ കൂടെ പോകാൻ അനുവദിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...