സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍
കുന്നന്താനം അസാപ്പ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ് 16ന് തുടങ്ങുന്ന ബാച്ചില്‍ 30 സീറ്റുണ്ട്. www.asapkerala.gov.in വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ ഏഴ്. ഫോണ്‍ : 9495999688 / 9497289688.
—-
ചെറുകിട തോട്ടം തൊഴിലാളി അംഗങ്ങള്‍ വിവരശേഖരണം നടത്തണം
കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമ പദ്ധതിയിലെ അംഗങ്ങളും അംഗത്വം മുടങ്ങിക്കിടക്കുന്നവരും ക്ഷേമനിധി പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ്, മൊബൈല്‍ നമ്പര്‍ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ ഹാജരായോ സ്വന്തമായോ ജൂലൈ 31 നകം വിവരശേഖരണം നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 8547655319.

റാങ്ക് പട്ടിക റദ്ദായി
മൃഗസംരക്ഷണ വകുപ്പില്‍ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് രണ്ട്/പൗള്‍ട്രി അസിസ്റ്റന്റ് /മില്‍ക്ക് റിക്കോര്‍ഡര്‍/ സ്‌റ്റോര്‍/ കീപ്പര്‍ എന്യുമറേറ്റര്‍ (ഫസ്റ്റ് എന്‍സിഎ ധീവര) ( കാറ്റഗറി നമ്പര്‍ 375/2019) തസ്തികയിലേക്ക് 2022 മാര്‍ച്ച് 30ന് നിലവില്‍ വന്ന 154/2022/ഡിഒഎച്ച് നമ്പര്‍ റാങ്ക് പട്ടിക റദ്ദായതായി ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
—-
കുഴല്‍ കിണര്‍ നിര്‍മാണം
ഭൂജല വകുപ്പ് ജില്ലാ ഓഫീസ് മുഖേനെ കാര്‍ഷിക/ ഗാര്‍ഹിക/ വ്യവസായ ആവശ്യങ്ങള്‍ക്കായി പൊതുജനങ്ങള്‍ക്ക് സമയബന്ധിതമായി കുഴല്‍ കിണര്‍ (ബോര്‍വല്‍) നിര്‍മിച്ചു നല്‍കുന്നു. സാങ്കേതികമായി നിര്‍മാണം പരാജയപ്പെട്ടാല്‍ 75 ശതമാനം തുക തിരികെ നല്‍കും. ചെറുകിട /നാമമാത്ര കര്‍ഷകര്‍ക്ക് കാര്‍ഷിക ആവശ്യത്തിനുളള കുഴല്‍ കിണര്‍ നിര്‍മാണത്തിന് ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡ്രില്ലിംഗ് ചാര്‍ജിന്റെ 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2224887.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയനാട് ദുരന്തബാധിതർക്കായുള്ള മുഴുവൻ വീടുകളുടെ നിർമാണം ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകുമെന്നും ടി. സിദ്ദിഖ്

0
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് നിർമാണം മികച്ച രീതിയിൽ മുന്നോട്ട് പോകുകയാണെന്നും...

ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

0
പാലക്കാട്: ഒറ്റപ്പാലത്ത് ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. പതിനേഴാം നിലയിൽ...

കൂട്ടിരിപ്പിനെത്തിയ 16 കാരിക്ക് നേരെ ലിഫ്റ്റിൽ ലൈംഗികാതിക്രമം ; നഴ്സിങ് ഓഫീസർ അറസ്റ്റിൽ

0
കൊല്ലം: ഇഎസ്‌ഐ ആശുപത്രിയിൽ കൂട്ടിരിപ്പിനെത്തിയ പതിനാറുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ നഴ്സിങ്...

അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ് വീണ്ടും പറന്നുയർന്നു

0
അബുദാബി: അബുദാബിയിൽ നിന്ന് പറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം ലാൻഡിങ്ങിന് തൊട്ടുമുമ്പ്...