ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ്
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് പ്ലസ്ടു / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 20. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന്‍ പി ഒ, തിരുവനന്തപുരം 33. ഫോണ്‍: 0471 2570471, 9846033001. വെബ്‌സൈറ്റ്: www.src.kerala.gov.in
—–
അധ്യാപക ഒഴിവ്
ഉളളന്നൂര്‍ ആര്‍ആര്‍യുപി സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹിന്ദി ഫുള്‍ ടൈം അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 19ന് രാവിലെ 10.30 ന് ആറന്മുള വിദ്യാഭ്യാസ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം.
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂണ്‍ 19ന്
വനിതാ കമ്മീഷന്‍ സിറ്റിംഗ് ജൂണ്‍ 19 ന് രാവിലെ 10 മുതല്‍ തിരുവല്ല മാമന്‍ മത്തായി നഗര്‍ ഹാളില്‍ നടക്കും.
—–
ടെന്‍ഡര്‍
കോന്നി ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാറടിസ്ഥാനത്തില്‍ വാഹനം (കാര്‍/ജീപ്പ് ) പ്രതിമാസവാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 25. ഫോണ്‍ : 9188959672.
അപേക്ഷ ഫോം വിതരണം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ 2025-2026 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിവിധ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷ ഫോം ഗ്രാമപഞ്ചായത്ത് ഓഫീസ്, ക്യഷി ഭവന്‍, അങ്കണവാടികള്‍ എന്നിവിടങ്ങളില്‍ നിന്ന് വിതരണം ആരംഭിച്ചു. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 19 നുള്ളില്‍ തിരികെ ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍-0469-2677237.
—–
റീ ടെന്‍ഡര്‍
ജില്ലാതല ഐസിഡിഎസ് സെല്‍ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ ഉപയോഗത്തിന് പ്രതിമാസം പരമാവധി 1500 കിലോ മീറ്റര്‍ ദൂരം ഓടുന്നതിന് 28000 രൂപ നിരക്കില്‍ വാഹനം മാത്രം (ഡ്രൈവറില്ലാതെ) കരാറടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാന്‍ വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 23. ഫോണ്‍ : 0468 2224130.
മത്സ്യകുഞ്ഞ് വിതരണം
പന്നിവേലിച്ചിറ ഫിഷറീസ് കോംപ്ലക്സില്‍ മത്സ്യകുഞ്ഞുങ്ങള്‍ ജൂണ്‍ 20 ന് വിതരണം ചെയ്യും. ഫോണ്‍ – 04682214589.
—–
സൗജന്യ പരിശീലനം
പത്തനംതിട്ട എസ് ബി ഐ ഗാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം 10 ദിവസത്തെ സൗജന്യ കേക്ക്, കുക്കീസ്, ഷേക്‌സ്, ചോക്ക്‌ലെറ്റ്‌സ്, പുഡിങ്‌സ് എന്നിവയുടെ നിര്‍മാണ പരിശീലനം ആരംഭിച്ചു. പ്രായം 18-44. ഫോണ്‍ : 04682992293 04682270243.
കരാര്‍ നിയമനം
വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ലൈബ്രേറിയന്‍, ഐ ടി ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജൂണ്‍ 24 ന് രാവിലെ 11 നും ഡ്രൈവര്‍ തസ്തികയിലേക്ക് ഉച്ചയ്ക്ക് 12 നും അഭിമുഖം നടത്തും. പിഎസ് സി നിഷ്‌കര്‍ഷിച്ചിട്ടുളള യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. വിദ്യാഭ്യാസം, ജാതി, പ്രവൃത്തി പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് സഹിതം ജൂണ്‍ 24 ന് രാവിലെ 10 ന് സ്‌കൂളില്‍ ഹാജരാകണം. ഫോണ്‍ : 04735 227703.
—–
ലാറ്ററല്‍ എന്‍ട്രി ഡിപ്ലോമ സ്‌പോട്ട് അഡ്മിഷന്‍
അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കൊളജില്‍ ലാറ്ററല്‍ എന്‍ട്രി ( രണ്ടാം വര്‍ഷത്തിലേക്ക്) സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 20 ന് നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മുതല്‍ 10.30 വരെ. പട്ടികവിഭാഗം/ഒഇസി പെടാത്തവര്‍ സാധാരണ ഫീസിനു പുറമെ സ്പെഷ്യല്‍ ഫീസായി പതിനായിരം രൂപ കൂടി അടയ്ക്കണം. കോഷന്‍ ഡെപ്പോസിറ്റ് ആയിരം രൂപ. വെബ്സൈറ്റ് : www.polyadmission.org/let . ഫോണ്‍: 04734 231776.
ബന്ദി തൈകള്‍ വിതരണം ചെയ്തു
വള്ളിക്കോട് ഗ്രാമപഞ്ചായത്തില്‍ ബന്ദി തൈകളുടെ വിതരണം പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. ഓണപിപണി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വത്തില്‍ 11 ഗ്രൂപ്പുകളാണ് കൃഷി ചെയുന്നത്. സ്ഥിര സമിതി അധ്യക്ഷരായ എം പി ജോസ്, ജി സുഭാഷ്, സെക്രട്ടറി പി ജെ രാജേഷ്, സിഡിഎസ് ചെയര്‍പെഴ്‌സണ്‍ സരിതാ മുരളി എന്നിവര്‍ പങ്കെടുത്തു.
പിആര്‍ഡി യില്‍ ഫോട്ടോഗ്രാഫര്‍: അപേക്ഷ ക്ഷണിച്ചു
ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഫോട്ടോഗ്രാഫര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നതിന് ഫോട്ടോഗ്രാഫര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍സ് വകുപ്പില്‍ കരാര്‍ ഫോട്ടാഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും പത്രസ്ഥാപനങ്ങളില്‍ ഫോട്ടോഗ്രാഫര്‍മാരായി സേവനമനുഷ്ഠിച്ചവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ഡിജിറ്റല്‍ എസ്എല്‍ആര്‍/മിറര്‍ലെസ് ക്യാമറകള്‍ ഉപയോഗിച്ച് ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ കഴിവുള്ളവരായിരിക്കണം. വൈഫൈ സംവിധാനമുള്ള ക്യാമറകള്‍ കൈവശമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും സ്വന്തമായുള്ള ക്യാമറയുടെ വിവരങ്ങളും സഹിതം 2025 ജൂണ്‍ 23 ഉച്ചകഴിഞ്ഞ് 3 നകം പത്തനംതിട്ട കലക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. വിലാസം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കളക്ടറേറ്റ്, താഴത്തെ നില, പത്തനംതിട്ട- 689645. ഫോണ്‍: 0468 2222657.