താലൂക്ക് വികസന സമിതി ജൂലൈ അഞ്ചിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് താലൂക്ക് ഓഫീസില്‍ ചേരും.
—
അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യത: പ്ലസ്ടു/ തത്തുല്യ യോഗ്യത. അവസാന തീയതി ജൂണ്‍ 30. അപേക്ഷ ഫോം തിരുവനന്തപുരം എസ്ആര്‍സി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0471 2570471, 9846033001 വെബ്സൈറ്റ്: https://app.srccc.in/register
സ്പോട്ട് അഡ്മിഷന്‍
പത്തനംതിട്ട സ്‌കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസില്‍ ബി.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ് സി സൈബര്‍ ഫോറന്‍സിക്സ്, ബിസിഎ, എംഎസ് സി സൈബര്‍ ഫോറന്‍സിക്സ്, എംഎസ് സി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബി കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബികോം അകൗണ്ടിംഗ്, എംഎസ് സി ഫിഷറി ബയോളജി ആന്‍ഡ് അക്വാകള്‍ചര്‍ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള സംവരണവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യവും സ്‌കോളര്‍ഷിപ്പും ലഭിക്കും. ഫോണ്‍: 9446302066, 8547124193, 7034612362
—–
മസ്റ്ററിംഗ്
കേരള ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്‍സ് തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ഓഗസ്റ്റ് 24ന് മുമ്പ് ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ്
ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2223169.
മസ്റ്ററിംഗ്
റാന്നി -പെരുനാട് ഗ്രാമപഞ്ചായത്തിലെ 2024 ഡിസംബര്‍ 31 വരെ സാമൂഹിക പെന്‍ഷന്‍ / ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ ജൂണ്‍ 25 മുതല്‍ ഓഗസ്റ്റ് 28 വരെ വാര്‍ഷിക മസ്റ്ററിംഗ് പൂര്‍ത്തിയാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 04735 240230.
—
മസ്റ്ററിംഗ്
കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് 2024 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ലഭിക്കുന്ന ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 24 ന് മുമ്പ് അക്ഷയകേന്ദ്രം മുഖേനെ ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം. ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജാരാക്കിയവരും മസ്റ്ററിംഗ് ചെയ്യണമെന്ന് കേരള മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0495 2966577, 9188230577
മസ്റ്ററിംഗ്
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലാ ഓഫീസിലെയും ഉപകാര്യാലയങ്ങളിലെയും പൂളിലെയും സ്‌കാറ്റേര്‍ഡിലെയും തൊഴിലാളികള്‍ അക്ഷയകേന്ദ്രം വഴി എഐഐഎസ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്ന് കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
—-
സൗജന്യ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ സൗജന്യ മൊബൈല്‍ റിപ്പയറിങ് പരിശീലനം ജൂലൈ ഏഴിന് ആരംഭിക്കും. പ്രായപരിധി 18-45. ഫോണ്‍: 04682 992293, 270243, 08330010232.
—
സൗജന്യ പരിശീലനം
എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ വനിതകള്‍ക്ക് ആറ് ദിവസത്തെ സൗജന്യ ചുരിദാര്‍ കട്ടിങ് ആന്‍ഡ് സ്റ്റിച്ചിങ് വിത്ത് എംബ്രോയിഡറി ഡിസൈന്‍ പരിശീലനം നല്‍കും. പ്രായപരിധി 18-55. ഫോണ്‍: 0468 2270243, 2992293, 8330010232