തീയതി നീട്ടി
സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള തീയതി ജൂലൈ 15 വരെ നീട്ടി. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും ജൂലൈ 17 വൈകിട്ട് അഞ്ചിന് മുമ്പ് സ്‌കോള്‍ കേരള സംസ്ഥാന ഓഫീസില്‍ ലഭിക്കണം. വെബ്‌സൈറ്റ് : www.scolekerala.org
—-
ക്യാഷ് അവാര്‍ഡ്
2024-2025 അധ്യയനവര്‍ഷത്തിലെ പരീക്ഷകളില്‍ കേരള സിലബസില്‍ പത്താം ക്ലാസ്, പ്ലസ് ടു ക്ലാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എവണ്‍/ എപ്ലസ് ലഭിച്ചവരും സി ബി എസ് ഇ /ഐസിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മേല്‍ മാര്‍ക്ക് നേടി വിജയം കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേനെ ഓണ്‍ലൈനായി ജൂലൈ 20 നകം സമര്‍പ്പിക്കണം. ഫോണ്‍: 0468-2961104.
ടെന്‍ഡര്‍
അടൂര്‍ ജനറല്‍ ആശുപത്രില്‍ 22 മാസത്തേക്ക് കാന്റീന്‍ നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള വ്യക്തി/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 28 ഉച്ചയ്ക്ക് രണ്ടുവരെ. ഫോണ്‍ :04734-223236.
—-
അറിയിപ്പ്
കല്ലൂപ്പാറ സര്‍ക്കാര്‍ എല്‍ പി എസ് അമ്പാട്ടുഭാഗം സ്‌കൂള്‍ പരിസരത്ത് നില്‍ക്കുന്ന പുളിമരം ജൂലൈ എട്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ ലേലം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട്
കല്ലൂപ്പാറ- തിരുവല്ല-മല്ലപ്പള്ളി-ചേലകൊമ്പ് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള സാമൂഹിക പ്രത്യാഘാത പഠന റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.
—-
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂലൈ അഞ്ചിന് രാവിലെ 11 ന് പത്തനംതിട്ട മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.