സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് പുന:സംഘടന: അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ ദുരന്ത ലഘൂകരണ, ദുരന്താനന്തര പ്രവര്‍ത്തനം ശക്തിപെടുത്തുന്നതിന് പ്രവര്‍ത്തിക്കുന്ന ഇന്റര്‍ ഏജന്‍സി ഗ്രൂപ്പ് (ഐഎജി) പുന:സംഘടിപ്പിക്കുന്നു. സര്‍ക്കാരിതര സംഘടനകള്‍ (എന്‍ജിഒഎസ്), മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് എട്ട്. രജിസ്‌ട്രേഷന് https://forms.gle/uCSEb3YobcCJAAwS7. ഫോണ്‍ : 0468 2222505.
—-
വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അവസരം
ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിന് കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. വൈകിട്ട് ആറു മുതല്‍ രാവിലെ ആറുവരെ 90 ദിവസത്തേയ്ക്കാണ് നിയമനം. ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം ജൂലൈ 21 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍. 0468 2322762.

കര്‍ഷക പരിശീലനം
അമ്മകണ്ടകര ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍ ശാസ്ത്രീയ പശുപരിപാലനം വിഷയത്തില്‍ ജൂലൈ 21 മുതല്‍ 26 വരെ പരിശീലനം നടത്തുന്നു. ഫോണ്‍ : 9447305100, 9496332048, 04734 299869, 8304948553.
—-
ഐടിഐ പ്രവേശനം
റാന്നി സര്‍ക്കാര്‍ ഐടിഐയില്‍ പ്രവേശനത്തിന് വനിതകള്‍ക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റുകളില്‍ ഒഴിവുണ്ട്. ഇന്ന് (ജൂലൈ 17, വ്യാഴം) മുതല്‍ 21 വരെ തീയതികളില്‍ അപേക്ഷിക്കാം. ഫോണ്‍: 04735 296090.

പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖേനെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 11 -ാം ബാച്ച് പ്രവേശന തീയതി ഓഗസ്റ്റ് 14 വരെയും 60 രൂപ പിഴയോടെ ഓഗസ്റ്റ് 23 വരെയും നീട്ടി. പുന:പ്രവേശന ഫീസ് 500 രൂപ. വെബ്‌സൈറ്റ് : www.scolekerala.org
—–
സീറ്റ് ഒഴിവ്
സര്‍ക്കാര്‍ ഐ.ടി.ഐ (വനിത) മെഴുവേലിയില്‍ എന്‍സിവിറ്റി സ്‌കീം പ്രകാരം ഓഗസ്റ്റില്‍ ആരംഭിക്കുന്ന ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി ട്രേഡുകളില്‍ സീറ്റ് ഒഴിവുണ്ട്. ഐ.ടി.ഐ പ്രവേശനത്തിന് ജൂലൈ 27 വരെ അപേക്ഷിക്കാം. അസല്‍ സര്‍ട്ടിഫിക്കറ്റ്, ടിസി, ഫീസ് സഹിതം പ്രവേശനം നേടാം. പ്രായപരിധി ഇല്ല. ഫോണ്‍ :0468 2259952, 9961276122, 9995686848, 8075525879.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് വിശദീകരണം

0
കൊച്ചി: കാസര്‍കോട് ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. അറസ്റ്റിലായ...

നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കർശന ശിക്ഷ; ലഹരിക്കേസിൽ പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി

0
കാസർകോട്: കാസർകോട് ലഹരി കേസിൽ അറസ്റ്റിലായ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി...

കേരളത്തിന്റെ എയിംസ് ആവശ്യം പരിഗണനയിൽ; പ്രഖ്യാപനം ശരിയായ സമയത്തുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

0
ദില്ലി: കേരളത്തിന് എയിംസ് ഉചിതമായ സമയത്ത് ഉചിതമായ സ്ഥലത്ത് പ്രഖ്യാപിക്കുമെന്ന് കേന്ദ്രമന്ത്രി...

എൻജിനീയറിങ് സ്പോട്ട് അഡ്മിഷൻ പ്രതിസന്ധി: വിദ്യാർത്ഥികളുടെ ആശങ്കയകറ്റി മന്ത്രി റോജി എം ജോൺ

0
തിരുവനന്തപുരം: സര്‍ക്കാര്‍ -എയ്ഡഡ് എന്‍ജിനീയറിങ് കോളേജുകളിലെ കേന്ദ്രീകൃത സ്‌പോട്ട് അഡ്മിഷന്‍ പ്രതിസന്ധിയില്‍...