സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ടെന്‍ഡര്‍
കോന്നി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 95 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് അഞ്ച്. ഫോണ്‍: 0468 23334110, 9447161577. ഇ മെയില്‍: [email protected]
—-
ലേലം
പത്തനംതിട്ട ഡിവിഷനിലെ വിവിധ എക്‌സൈസ് ഓഫീസുകളില്‍ കണ്ടെത്തിയ അബ്കാരി/ എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാരിലേക്ക് കണ്ടു കെട്ടിയ 42 വാഹനങ്ങളുടെ പരസ്യലേലം ആഗസ്റ്റ് 13 ന് രാവിലെ 10ന് അടൂര്‍ എക്‌സൈസ് കോപ്ലെക്‌സ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഫോണ്‍: 0468 2222873

ടെന്‍ഡര്‍
മല്ലപ്പള്ളി താലൂക്കാശുപത്രിയിലെ പ്രൈമറി പാലിയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് താല്‍പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് എട്ട് പകല്‍ 11 ന്. ഫോണ്‍ 0469 2683084
—-
അപേക്ഷ ക്ഷണിച്ചു
കേരളാ ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലീഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗങ്ങളുടെ മക്കളില്‍ 2024-25 അധ്യയനവര്‍ഷത്തില്‍ മികച്ച വിജയം നേടിയവര്‍ക്കും കലാകായിക സാംസ്‌കാരികരംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്കും ക്യാഷ് അവാര്‍ഡിനായി അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സിബിഎസ്ഇ സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും ബിരുദ/ബിരുദാനന്തര പ്രെഫഷണല്‍ കോഴ്‌സുകള്‍ക്ക് 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റുകളുടേയും സര്‍ട്ടിഫിക്കേറ്റുകളുടേയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ക്ഷേമനിധി അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാസ് ബുക്ക്, വിദ്യാര്‍ഥിയുടെ പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം. അവസാന തീയതി: ഒക്ടോബര്‍ 30. വെബ്‌സൈറ്റ്: www.peedika.kerala.gov.in ഫോണ്‍: 0468 2223169

റീ-ടെന്‍ഡര്‍
മല്ലപ്പളളി ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ 133 അങ്കണവാടികളില്‍ പാലും മുട്ടയും വിതരണം ചെയ്യുന്നതിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് ഒന്ന്. ഫോണ്‍ : 8593962467

കോന്നി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് രണ്ടിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഓഗസ്റ്റ് രണ്ടിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യ മാസം തൊഴിലവസരങ്ങളിൽ വൻ കുറവ്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായി കേന്ദ്ര സർക്കാർ...

മലപ്പുറത്ത് അച്ഛനെ മകൻ തവികൊണ്ട് തലയ്ക്കടിച്ചുകൊന്നു

0
മലപ്പുറം: കുടുംബത്തിനുള്ളിലുണ്ടായ വാക്കുതർക്കത്തിനൊടുവിൽ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് അച്ഛനെ തലയ്ക്കടിച്ചുകൊന്നു....

അവധിക്കാലത്ത് ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശകവീസയുമായി യുഎഇ ; അബുദാബി ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ പ്രഖ്യാപനം

0
അബുദാബി : ഇന്ത്യക്കാര്‍ക്ക് സൗജന്യ സന്ദര്‍ശക വീസയുമായി യുഎഇ. അബുദാബി ടൂറിസം...

പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു

0
ചാലക്കുടി: മലക്കപ്പാറയിലെ പെരുമ്പാറ ആദിവാസി ഉന്നതിയിൽ പുലി ശല്യം രൂക്ഷമാകുന്നു....