അഡ്മിഷന്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്) നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് (ജിഡിഎ) കോഴ്‌സിന്റെ അടുത്ത ബാച്ചുകളിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. 300 മണിക്കൂര്‍ ആണ് കോഴ്‌സിന്റെ കാലാവധി. ദേശീയ തലത്തില്‍ എന്‍എസ്‌ക്യുഎഫ് അംഗീകാരമുള്ള ഈ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്‌മെന്റ് അവസരം ലഭിക്കും. കുറഞ്ഞ യോഗ്യത പത്താം ക്ലാസ് പാസായവര്‍. തിരുവല്ല അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വെച്ചാണ് കോഴ്‌സ് നടത്തുക. 30 സീറ്റാണ് ഒരു ബാച്ചില്‍ ഉണ്ടാവുക. രജിസ്റ്റര്‍ ചെയ്യാനായി ലിങ്ക് ക്ലിക് ചെയ്യുക: https://asapmis.asapkerala.gov.in/Forms/Student/Common/3/25.
താല്‍പ്പര്യമുള്ളവര്‍ ഫെബ്രുവരി ഏഴിനു മുന്‍പ് ഫോണില്‍ അറിയിക്കണം. ഫോണ്‍: 8592086090, 9495999668. ഇമെയില്‍: [email protected].
പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന്‍
എറണാകുളം നഗരത്തിലും പരിസര പ്രദേശത്തുമുള്ള സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങള്‍/ സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ സ്വാശ്രയ കോളേജുകള്‍ എന്നിവിടങ്ങളില്‍ മെറിറ്റിലും റിസര്‍വേഷനിലും പ്രവേശനം നേടിയ ഒ.ബി.സി./ഒ.ഇ.സി./എസ്.ഇ.ബി.സി./ഒ.ബി.സി.(എച്ച്) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി എറണാകുളം കാക്കനാട് പോലീസ് സ്റ്റേഷന് സമീപം സ്ഥിതി ചെയ്യുന്ന കേരള സംസ്ഥാന ഹൗസിങ്ങ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലില്‍ അഡ്മിഷന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. അഡ്മിഷന്‍ ലഭിക്കുന്നതിന് നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 15. വെബ് സൈറ്റ് : www.bcdd.kerala.gov.in, www.egrantz.kerala.gov.in. ഫോണ്‍: 0484 2983130.
ഓഫീസ് മാനേജ്മെന്റ് ട്രയിനി : അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ക്ലറിക്കല്‍ തസ്തികയില്‍ പരിശീലനം നല്‍കുന്നതിനായി ഓഫീസ് മാനേജ്മെന്റ് ട്രയിനികളായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്തനംതിട്ട ജില്ലയിലെ സ്ഥിര താമസക്കാരും, എസ്.എസ്.എല്‍.സി പാസായവരുമായിരിക്കണം.
01/01/2022 ല്‍ 18 വയസ് പൂര്‍ത്തിയായവരും 01/01/2022 ല്‍ 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികള്‍ക്ക് അഞ്ച് മാര്‍ക്ക് ഗ്രേസ്മാര്‍ക്കായി ലഭിക്കും. ഉദ്യോഗാര്‍ഥികളുടെ വാര്‍ഷിക വരുമാനം 100000 (ഒരു ലക്ഷം രൂപ) രൂപയില്‍ കവിയരുത്. (കുടുംബനാഥന്റെ/ സംരക്ഷകന്റെ് വരുമാനം) സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പരിശീലനത്തിന് തെരഞ്ഞെടുക്കുന്നത്. നിയമനം താല്‍കാലികവും, ഒരു വര്‍ഷത്തേക്ക് മാത്രവുമായിരിക്കും. അപേക്ഷാ ഫോം റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. ഉദ്യോഗാര്‍ഥികള്‍ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഒരു തവണ പരിശീലനം നേടിയവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 15. ഫോണ്‍ – 04735 227703.
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് ക്യാമ്പ് കളക്ഷന്‍ ആരംഭിച്ചു
കൊടുമണ്‍ ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതി, ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി എന്നിവ പിരിക്കുന്നതിന് ക്യാമ്പ് കളക്ഷന്‍ ആരംഭിച്ചു. തീയതി, സമയം, വാര്‍ഡ്, നികുതി പിരിവു കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ:
ഫെബ്രുവരി മൂന്നിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.30 വരെ അന്തിചന്ത, അങ്ങാടിക്കല്‍ വടക്ക്, ആറ്റുവാശേരി എന്നീ വാര്‍ഡുകള്‍ക്ക് നവകേരള ഗ്രന്ഥശാല അങ്ങാടിക്കല്‍ വടക്ക്. വയണകുന്ന്, അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍ എന്നീ വാര്‍ഡുകള്‍ക്ക് മഹാത്മാ കൈരളി ബില്‍ഡിംഗ് അങ്ങാടിക്കല്‍ തെക്ക്.
ഫെബ്രുവരി നാലിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.30 വരെ അന്തിചന്ത, ചന്ദനപ്പളളി എന്നീ വാര്‍ഡുകള്‍ക്ക് ദേശാഭിവര്‍ദ്ധിനി ഗ്രന്ഥശാല, ചന്ദനപ്പളളി.
കൊടുമണ്‍ചിറ, കൊടുമണ്‍ കിഴക്ക്, എരുത്വാകുന്ന് എന്നീ വാര്‍ഡുകള്‍ക്ക് ഗ്രാമോദ്ധാരണ ഗ്രന്ഥശാല ചക്കാല മുക്ക്. ഫെബ്രുവരി ആറിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.30 വരെ ഐക്കാട്, ഐക്കാട് പടിഞ്ഞാറ് എന്നീ വാര്‍ഡുകള്‍ക്ക് ശക്തിഭദ്ര ഗ്രന്ഥശാല, ഐക്കാട്.
അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍, മണക്കാട് എന്നീ വാര്‍ഡുകള്‍ക്ക് സര്‍വീസ് സഹകരണ ബാങ്ക് ചാലപറമ്പ്.
ഫെബ്രുവരി ഏഴിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.30 വരെ ചിരണിക്കല്‍ വാര്‍ഡിന് എംജിഎം സെന്‍ട്രല്‍ സ്‌കൂള്‍ ചിരണിക്കല്‍. വയണകുന്ന്, ഒറ്റതേക്ക്, അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍, രണ്ടാംകുറ്റി ജംഗ്ഷന്‍(10.30 മുതല്‍ 11.30 വരെ), എരുത്വാകുന്ന് അംഗന്‍വാടി (11.30 മുതല്‍ 12.30 വരെ), പ്ലാവേലില്‍ ജംഗ്ഷന്‍ (1.30 മുതല്‍ 2.30 വരെ) എന്നീ വാര്‍ഡുകള്‍ക്ക് വിജ്ഞാന പ്രദായനി ഗ്രന്ഥശാല ഒറ്റത്തേക്ക്.
ഫെബ്രുവരി എട്ടിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.30 വരെ ഐക്കാട് വടക്ക്, ഇടത്തിട്ട എന്നീ വാര്‍ഡുകള്‍ക്ക് വിദ്യാസാഗര്‍ വായനശാല, ഇടത്തിട്ട.
അന്തിചന്ത, ആറ്റുവാശേരി, അങ്ങാടിക്കല്‍ ഹൈസ്‌കൂള്‍ എന്നീ വാര്‍ഡുകള്‍ക്ക് നാഷണല്‍ ലൈബ്രറി അങ്ങാടിക്കല്‍ വടക്ക്. ഫെബ്രുവരി ഒന്‍പതിന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.30 വരെ ഐക്കാട് പടിഞ്ഞാറ്, ഐക്കാട് വടക്ക്, എന്നീ വാര്‍ഡുകള്‍ക്ക് ജയഹിന്ദ് വായനശാല, ഐക്കാട് വടക്ക്, കൊടുമണ്‍ചിറ വാര്‍ഡിന് പ്രഭാത് ഗ്രന്ഥശാല കൊടുമണ്‍ചിറ. ഫെബ്രുവരി 10 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ശേഷം 1.30 വരെ പട്ടംതറ, കൊടുമണ്‍ എന്നീ വാര്‍ഡുകള്‍ക്ക് ഗ്രാമപഞ്ചായത്ത് ഹാള്‍ കൊടുമണ്‍.
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
വ്യവസായ-വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്), 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതല്‍ 17 വരെ എറണാകുളം കളമശേരിയിലുള്ള കീഡ് ക്യാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങള്‍, ബ്രാന്‍ഡിംഗ് പ്രമോഷന്‍, സര്‍ക്കാര്‍ സ്‌കീമുകള്‍, ബാങ്കുകളില്‍ നിന്നുള്ള ബിസിനസ് ലോണുകള്‍, എച്ആര്‍ മാനേജ്‌മെന്റ്, കമ്പനി രജിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോഴ്സ് ഫീ, സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി എസ് റ്റി ഉള്‍പ്പെടെ 5900 രൂപയും താമസം ഇല്ലാതെ 2421 രൂപയുമാണ് പരിശീലന ഫീസ്. താല്പര്യമുള്ളവര്‍ കീഡിന്റെ വെബ്സൈറ്റില്‍ www.kied.info ഫെബ്രുവരി അഞ്ചിനു മുമ്പ് ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ : 0484-2532890, 2550322, 7012376994.
അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 2023-24 അധ്യയന വര്‍ഷം അഞ്ചാം ക്ലാസിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു.
രക്ഷകര്‍ത്താക്കളുടെ കുടുംബവാര്‍ഷിക വരുമാനം 2,00,000 രൂപയോ അതില്‍ കുറവുള്ളതോ ആയ രക്ഷിതാക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഈ സ്‌കൂളുകളിലേക്ക് അഡ്മിഷനായുള്ള പ്രവേശന പരീക്ഷ നടത്തുന്നതിനുള്ള തീയതിയും പരീക്ഷാകേന്ദ്രങ്ങളും പിന്നീട് അറിയിക്കും. പ്രവേശനം ആഗ്രഹിക്കുന്ന പത്തനംതിട്ട ജില്ലയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവരും നടപ്പുവര്‍ഷം അഞ്ചാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതുമായ പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ ജാതി, വരുമാനം പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം ഫെബ്രുവരി 20നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെട്ട ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസിലോ അപേക്ഷ സമര്‍പ്പിക്കാം.
അപേക്ഷയുടെ മാതൃക ജില്ലാ/ ബ്ലോക്ക്/മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നോ www.scdd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയോ ലഭിക്കും. ഫോണ്‍. 04682322712.
ആപ്താമിത്രാ സ്‌കീം വോളണ്ടിയര്‍മാരുടെ സെലക്ഷന്‍
നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്- അതോറിറ്റിയുടെ നിര്‍ദേശം അനുസരിച്ച് ആപ്താമിത്രാ സ്‌കീമിലേക്ക് 18 നും 40നും ഇടയിലുള്ളവര്‍ക്ക് പരിശീലനം നല്‍കുന്നു. ആപത്ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അടിയന്തിര സേവനം നല്‍കുന്നതിനാണ് ആപ്താമിത്ര വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് 12 ദിവസത്തെ പരിശീലനം അഗ്നിരക്ഷാ നിലയങ്ങളില്‍ നല്‍കും. പരിശീലന കാലയളവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാത്രം ‘പ്രചോദന സഹായം’ എന്ന നിലയില്‍ 2400 രൂപ അനുവദിക്കും. കൂടാതെ യൂണിഫോം, 9000 രൂപ വിലമതിക്കുന്ന അടിയന്തിര പ്രവര്‍ത്തന കിറ്റ് എന്നിവ നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി നല്‍കും. പ്രായം – 18-40 ( എക്സ് ആര്‍മി ഓഫീസര്‍, വിരമിച്ച ആരോഗ്യ പ്രവര്‍ത്തകര്‍, സിവില്‍ എഞ്ചിനീയര്‍ എന്നിവര്‍ക്ക് മാത്രം പ്രായപരിധിയില്‍ ഇളവുണ്ട്). വിദ്യാഭ്യാസ യോഗ്യത – ഏറ്റവും കുറഞ്ഞത് ഏഴാം ക്ലാസ.് ഫെബ്രുവരി 16 ന് അടുത്തുള്ള അഗ്നിരക്ഷാ നിലയങ്ങളില്‍ പേര് നല്‍കി രജിസ്റ്റര്‍ ചെയ്യാം. പത്തനംതിട്ട -04682-222001, അടൂര്‍ – 04734-229100, തിരുവല്ല – 0469-2600101, റാന്നി – 04735 224101, സീതത്തോട് -04735 258101, കോന്നി – 04682-245300.
ലൈസന്‍സ് പുതുക്കണം
കുളനട ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിച്ചു വരുന്നവ്യവസായ/ഫാക്ടറി/വ്യാപര/സംരഭകത്വ / മറ്റ് സേവനങ്ങള്‍ക്കുളള 2023-24 സാമ്പത്തിക വര്‍ഷത്തെ ലൈസന്‍സ് പുതുക്കലിനുളള അപേക്ഷ മാര്‍ച്ച് 31 ന് മുന്‍പ് കുളനട ഗ്രാമപഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 04734 260272.