തകരാറിലായ കുടിവെള്ള വിതരണ പൈപ്പ് മാറ്റിയില്ല ; വെള്ളം പാഴാകുന്നതായി ആരോപണം

For full experience, Download our mobile application:
Get it on Google Play

റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ജോലികള്‍ക്കിടെ തകരാറിലായ കുടിവെള്ള വിതരണ പൈപ്പ് പുനരുദ്ധരിക്കാത്തതു മൂലം വന്‍ തോതില്‍ വെള്ളം പാഴാകുന്നതായി ആരോപണം. റാന്നി മേജര്‍ കുടിവെള്ള വിതരണ പദ്ധതിയില്‍ നിന്നും പുതുശേരിമല സംഭരണിയിലേക്കുള്ള പ്രധാന പൈപ്പാണ് പൊട്ടി വെള്ളം പാഴാകുന്നത്. റോഡിന്‍റെ ജോലികള്‍ ആരംഭിച്ചപ്പോള്‍ മണ്ണുമാന്തി യന്ത്രത്തിന്‍റെ കൈകള്‍ ഇടിച്ചാണ് പൈപ്പ് തകര്‍ന്നത്. മന്ദിരം ജംങ്ഷന് സമീപം മേലേക്കൂറ്റ് പടിയിലെ കലുങ്കിന്റെ അടിയിലായിട്ടാണ് പൈപ്പ് പൊട്ടിയത്. ഇതുവഴി ദിവസവും ആയിരക്കണക്കിന് ശുദ്ധീകരിച്ച വെള്ളമാണ് നഷ്ടപ്പെടുന്നത്.

നാട്ടുകാർ ഉൾപ്പെടെ നിരവധി പരാതികൾ കെ എസ് ടി പി ക്കും ജലസേചന വകുപ്പിനും നൽകിയെങ്കിലും ഇതുവരെ യാതൊരു നടപടിയും അധികൃതര്‍ കൈകൊണ്ടിട്ടില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതിയുടെ ഭാഗമായി സ്ഥലത്തെത്തിയ അധികൃതര്‍ സംഭവം നിസാരമാക്കിയതായാണ് പറയുന്നത്. വെള്ളം ഇരച്ചിറങ്ങുന്ന ശബ്ദം കേള്‍ക്കാതിരിക്കാന്‍ പുതിയ പരീക്ഷണം ഇവിടെ നടത്തിയിട്ടുണ്ട്‌. പഴയ പാദരക്ഷ ചെറു കഷ്ണങ്ങളാക്കി കമ്പി ഉപയോഗിച്ച് കെട്ടി ശബ്ദം ഉണ്ടാകുന്നത് അധികൃതര്‍ ഒഴിവാക്കി. ഇപ്പോൾ പഴയതിന്റെ ഇരട്ടി ശബ്ദത്തിൽ വെള്ളം പുറത്തു പോകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകമുറ്റുനോക്കിയ അമേരിക്ക ഇറാൻ സമാധാനക്കരാർ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിൽ പൂർത്തിയായി

0
ജനീവ: അമേരിക്കയും ഇറാനും തമ്മിൽ സമാധാനക്കരാർ രൂപീകരിക്കാനുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം...

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ചർച്ച ഇന്ന് മുതൽ നിയമസഭയിൽ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് ഇന്ന് സംസ്ഥാന നിയമസഭയിൽ...

നിയന്ത്രണം തെറ്റിയ ബിഎംഡബ്ല്യു കാർ ഡിവൈഡറിലിടിച്ചു തകർന്നു; മുംബൈയിൽ രണ്ട് പേർക്ക് ദാരുണാന്ത്യം

0
മുംബൈ: ബിഎംഡബ്ല്യു ഡിവൈഡറില്‍ ഇടിച്ചുകയറി ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം....

​’ഇന്ത്യയെ തകർക്കുന്ന മോദിയും ലോകത്തെ നശിപ്പിക്കുന്ന ട്രംപും’;പരിഹസിച്ച് മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: നരേന്ദ്രമോദിക്കും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്...