സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

ഇന്റേണ്‍ഷിപ്പ്
പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത: വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രികള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിങ്. പ്രായപരിധി: 2025 ഓഗസ്റ്റ് ഒന്നിന് 18-41. അവസാന തീയതി: സെപ്റ്റംബര്‍ 27. അപേക്ഷ ഓണ്‍ലൈനായോ കൃഷിഓഫീസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫീസിലോ നേരിട്ട് സമര്‍പ്പിക്കാം. വെബ്‌സൈറ്റ്: www.keralaagriculture.gov.in ഇമെയില്‍: [email protected] ഫോണ്‍: 0468 2222597.
—-
പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള മുഖേനെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ 11 -ാം ബാച്ച് പ്രവേശന തീയതി 60 രൂപ പിഴയോടെ സെപ്റ്റംബര്‍ 30 വരെ നീട്ടി. പഠനം മുടങ്ങിയവര്‍ക്ക് പുന:പ്രവേശന ഫീസ് 500 രൂപ. വെബ്സൈറ്റ് : www.scolekerala.org ഫോണ്‍: 0471 2342950

അപേക്ഷ ക്ഷണിച്ചു
ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മള്‍ട്ടി പര്‍പ്പസ് (വര്‍ക്കര്‍ ഫിസിയോതെറാപ്പി യൂണിറ്റ്)- യോഗ്യത: സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിസിയോതെറാപ്പി/ വിഎച്ച്എസ്ഇ ഫിസിയോതെറാപ്പി/ എഎന്‍എം വിത്ത് കമ്പ്യൂട്ടര്‍ പരിജ്ഞാനം. പ്രായപരിധി: 2025 സെപ്റ്റംബര്‍ 17 ന് 40 വയസ് കവിയരുത്. അടിസ്ഥാന ശമ്പളം 13,500 രൂപ. ഒഴിവ്: ഒന്ന്
തെറാപ്പിസ്റ്റ് (പുരുഷന്‍, സ്ത്രീ)-യോഗ്യത: ആയുര്‍വേദ തെറാപിസ്റ്റ് കോഴ്‌സ് അല്ലെങ്കില്‍ ചെറുതുരുത്തി സിസിആര്‍എഎസ്‌ന്റെ ഒരു വര്‍ഷ ആയുര്‍വേദ പഞ്ചകര്‍മ ടെക്നിഷ്യന്‍ കോഴ്‌സ്. പ്രായപരിധി: 2025 സെപ്റ്റംബര്‍ 17 ന് 50 വയസ് കവിയരുത്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുര്‍വേദ തെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. അടിസ്ഥാന ശമ്പളം 14,700 രൂപ.
അവസാന തീയതി സെപ്റ്റംബര്‍ 29. വെബ്സൈറ്റ്: www.nam.kerala.gov.in/careers ഫോണ്‍: 0468 2995008

ഐ.എച്ച്.ആര്‍.ഡി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ഐ.എച്ച്.ആര്‍.ഡി. 2025 ജൂണില്‍ നടത്തിയ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) ഒന്നും രണ്ടും സെമസ്റ്റര്‍/പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) ഒന്നും രണ്ടും സെമസ്റ്റര്‍ / ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഒ.എ) ഒന്നും രണ്ടും സെമസ്റ്റര്‍ /ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ സെപ്റ്റംബര്‍ 22 വരെ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ പിഴ കൂടാതെയും സെപ്റ്റംബര്‍ 29 വരെ 200 രൂപ പിഴയോടെയും സമര്‍പ്പിക്കാം. വെബ്‌സൈറ്റ് : www.ihrd.ac.in

ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി ജി ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത ബിരുദം), പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത പ്ലസ് ടു), ആറ് മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത എസ് എസ് എല്‍ സി ) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍ : 7994449314.
—-
ലൈസന്‍സ് എടുക്കണം
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിലെ എല്ലാ വ്യാപാര-വ്യവസായ സംരംഭക സ്ഥാപനങ്ങളും 2025-26 ലെ ലൈസന്‍സ് സെപ്റ്റംബര്‍ 30 നുളളില്‍ എടുത്ത് നിയമനടപടികളില്‍ നിന്ന് ഒഴിവാകണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04734-228498.

ടെന്‍ഡര്‍
പറക്കോട് അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസ് ഉപയോഗത്തിന് കരാര്‍ വ്യവസ്ഥയില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്‌സി പെര്‍മിറ്റുളള ഏഴ് വര്‍ഷത്തിലധികം പഴക്കമില്ലാത്ത വാഹന ഉടമകളില്‍/സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ ആറ് ഉച്ചയ്ക്ക് ഒന്നുവരെ. ഫോണ്‍ : 04734 216444.
—-
ക്വട്ടേഷന്‍
പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലേക്ക് 2022 മോഡലോ അതിന് മുകളിലോ ഉള്ള കാര്‍ പ്രതിമാസ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 25 വൈകിട്ട് അഞ്ച് വരെ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റെയിൽവെ ഇലക്ട്രിക് ലൈനിൽ തകരാർ ; വന്ദേഭാരത് അടക്കം വൈകി ഓടുന്നു

0
കൊച്ചി : സാങ്കേതിക തകരാറിനെ തുടർന്ന് ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരം...

നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് വൻ അപകടം

0
തിരുവനന്തപുരം : നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച്...

‘അമ്മ’യിൽ വൻ പൊട്ടിത്തെറി ; ശ്വേത മേനോന് പിന്നാലെ ഭരണസമിതി ഒന്നാകെ രാജിവെച്ചു

0
കൊച്ചി : മലയാള സിനിമയിലെ താരസംഘടനയായ ‘അമ്മ’യിൽ അപ്രതീക്ഷിത നാടകീയ...

കായംകുളത്ത് മത്തി പ്രളയം

0
ആലപ്പുഴ: കായംകുളം വലിയ അഴീക്കലില്‍ മത്തി പ്രളയം. നെയ്മത്തി കയറി മത്സ്യബന്ധന...