സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

റാങ്ക് പട്ടിക റദ്ദായി
ഗ്രാമവികസന വകുപ്പില്‍ വില്ലേജ് എക്‌സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് ( എസ് സി /എസ് റ്റി വിഭാഗങ്ങള്‍ക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ) (കാറ്റഗറി നമ്പര്‍ 307/2020) തസ്തികയുടെ 2022 സെപ്റ്റംബര്‍ 30ന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ല പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

റാങ്ക് പട്ടിക റദ്ദായി
ജില്ലയിലെ എന്‍ സി സി / സെനിക ക്ഷേമവകുപ്പിലെ ലാസ്റ്റ് ഗ്രേഡ് സര്‍വെന്റ്‌സ് ( പട്ടിക വര്‍ഗ വിമുക്ത ഭടന്മാര്‍ക്കുളള സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ) (കാറ്റഗറി നമ്പര്‍ 570/2021) തസ്തികയുടെ 2022 നവംബര്‍ അഞ്ചിന് നിലവില്‍ വന്ന റാങ്ക് പട്ടിക റദ്ദായതായി ജില്ല പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

സമൃദ്ധി കേരളം ടോപ്പ് അപ്പ് ലോണ്‍
പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പ്പറേഷന്‍ മുഖേനെ നടപ്പാക്കുന്ന സമൃദ്ധി കേരളം – ടോപ്പ് അപ്പ് ലോണ്‍ പദ്ധിക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരായ
സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ ടേം ലോണ്‍ / വര്‍ക്കിംഗ് ക്യാപിറ്റല്‍ ലോണായി നല്‍കും. വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും പന്തളം ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണം. ഫോണ്‍ : 9400068503, 04734 253381.

ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രം (സിഇ സെല്‍) ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിസിഎ, അലുമിനിയം ഫാബ്രിക്കേഷന്‍, ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ് കോഴ്‌സുകള്‍ക്കാണ് പ്രവേശനം. യോഗ്യത- എസ് എസ് എല്‍ സി. അവസാന തീയതി ഡിസംബര്‍ 27. ഫോണ്‍ : 0469 2962228, 7510838586.

അപേക്ഷ തീയതി നീട്ടി
തീരപ്രദേശത്ത് താമസിക്കുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും പോലീസ് സേനയെ സഹായിക്കുന്നതിന് കോസ്റ്റല്‍ വാര്‍ഡന്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി നീട്ടി. അവസാന തീയതി 2026 ജനുവരി 15. വെബ്‌സൈറ്റ് : https://keralapolice.gov.in/page/notification

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....