സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

For full experience, Download our mobile application:
Get it on Google Play

കര്‍ഷകതൊഴിലാളി ക്ഷേമനിധി കുടിശിക ഫെബ്രുവരി രണ്ടുവരെ അടയ്ക്കാം
കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംശദായ കുടിശികയുളളവര്‍ക്ക് പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാന്‍ ഫെബ്രുവരി രണ്ടുവരെ അവസരം. 2015 സെപ്റ്റംബര്‍ ഒന്നു മുതല്‍ കുടിശിക വരുത്തിയവര്‍ക്കാണ് ആനുകൂല്യം. കുടിശിക അടയ്ക്കുന്നതിന് ഇനി അവസരം ലഭിക്കില്ല. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ കുടിശിക അടയ്ക്കേണ്ടതില്ല. ആധാര്‍കാര്‍ഡ്, ബാങ്ക് പാസുബുക്ക് എന്നിവയുടെ പകര്‍പ്പും ഫോട്ടോയും സഹിതം ഓഫീസിലെത്തി കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2327415.

ഡ്രൈവര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലേക്ക് ഡ്രൈവര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നതിന് 18 മുതല്‍ 41 വയസ് വരെ പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി നാല്. ഫോണ്‍ : 04734 246031.

കോന്നി താലൂക്ക് വികസന സമിതി ഫെബ്രുവരി ഏഴിന്
കോന്നി താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി ഏഴിന് രാവിലെ 11 ന് കോന്നി താലൂക്ക് ഓഫീസില്‍ ചേരും.

സര്‍ട്ടിഫിക്കറ്റ് ഇന്‍ യോഗ പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ് ആര്‍ സി കമ്മ്യൂണിറ്റി കോളജ് ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് https://app.srccc.in/register ലിങ്കിലൂടെ അപേക്ഷിക്കാം. പത്താം ക്ലാസ് പാസായിരിക്കണം. അവസാന തീയതി ജനുവരി 31. തിരുവല്ലയിലെ പൈതൃക് സ്‌കൂള്‍ ഓഫ് യോഗയാണ് പഠനകേന്ദ്രം. ഫോണ്‍ : 8606031784.

ക്വട്ടേഷന്‍
ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികളെ തിരുവനന്തപുരം ജില്ലാ കളക്ടറേറ്റ്, ഐഎസ്ആര്‍ഒ, ആക്കുളം, വിവിധ ഓഫീസുകള്‍ എന്നിവിടങ്ങളിലേക്ക് ഏകദിന പഠനയാത്ര കൊണ്ടുപോകുന്നതിന് വാഹനത്തിനായി ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി അഞ്ചിന് രാവിലെ 11 വരെ. ഫോണ്‍ : 04735227703.

സൗജന്യ പരിശീലനം
മല്ലപ്പളളി, അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ എസ് എസ് എല്‍ സി കഴിഞ്ഞ പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത (ഒഇസി) വിദ്യാര്‍ഥികള്‍ക്ക് തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. പ്രതിമാസം സ്റ്റൈപന്‍ഡ് ലഭിക്കും. ഫോണ്‍ : 8281905525.

നൈപുണ്യ പരിശീലനം
അസാപ്പ് കേരള കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 18നും 36നും മധ്യേ പ്രായമുള്ള ഒബിസി വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനത്തിന് അപേക്ഷിക്കാം. ഫോണ്‍ : 9495999688.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോളേജിന്റെ മറവിലെ ഫണ്ട് വെട്ടിപ്പ് ആരോപണം : സമാഹരിച്ചത് 23,93,000 രൂപ, സ്ഥലത്തിന് 25...

0
ഇരിട്ടി : സി.പി.എം. നിയന്ത്രണത്തിലുള്ള നോർത്ത് മലബാർ എജുക്കേഷണൽ സൊസൈറ്റി 327...

യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം : ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി

0
ന്യൂയോർക്ക്: യുഎസിൽ മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളുടെ പോസ്റ്റ്‌മോർട്ടം പൂർത്തിയായി....

ഉത്തര്‍പ്രദേശ് പടക്കനിര്‍മാണശാലാ സ്‌ഫോടനം : മരണസംഖ്യ 11 ആയി ഉയര്‍ന്നു

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയില്‍ പടക്കനിര്‍മാണശാലയിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ മരണ സംഖ്യ...

സംസ്ഥാനത്ത് കാലവർഷത്തിൽ മഴ കുറഞ്ഞു ; രേഖപ്പെടുത്തിയത് 21 ശതമാനം മഴയുടെ കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷത്തില്‍ ലഭിച്ചത് കുറഞ്ഞ മഴ ലഭ്യതയെന്ന് റിപ്പോര്‍ട്ട്....