റാങ്ക് പട്ടിക റദ്ദായി
പത്തനംതിട്ട ജില്ലാ സഹകരണ ബാങ്കില്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ (ഫസ്റ്റ് എന്‍സിഎ-മുസ്ലീം) -പാര്‍ട്ട് രണ്ട് (സൊസൈറ്റ് ക്വാട്ട) (കാറ്റഗറി നമ്പര്‍ – 586/2021) തസ്തികയുടെ 28.11.2022 ല്‍ നിലവില്‍ വന്ന 676/2022/എസ്എസ് മൂന്ന് നമ്പര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന ഏക ഉദ്യോഗാര്‍ഥിയെ 10/01/2023 ല്‍ നിയമന ശിപാര്‍ശ ചെയ്തതോടെ ഈ റാങ്ക് പട്ടിക കാലാഹരണപ്പെട്ടതായി പത്തനംതിട്ട ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
അസിസ്റ്റന്റ് സെയില്‍സ്മാന്‍ അനുയോജ്യതാ നിര്‍ണയം നാളെ (മാര്‍ച്ച് 2)
പത്തനംതിട്ട ജില്ലയില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനിലെ അസിസ്റ്റന്റ് സെയില്‍സ്മാന്‍ (കാറ്റഗറി നമ്പര്‍. 105/2020) തസ്തികയുടെ 15/09/2022 ല്‍ നിലവില്‍ വന്ന സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്കായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ മാര്‍ച്ച് രണ്ടിന് അനുയോജ്യതാ നിര്‍ണയം (സ്യൂട്ടബിലിറ്റി അസസ്‌മെന്റ്) നടത്തും. സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ട ഭിന്നശേഷി വിഭാഗം ഉദ്യോഗാര്‍ഥികള്‍ക്ക് പ്രൊഫൈല്‍ മെസേജ,് എസ്എംഎസ് മുഖേന അറിയിപ്പ് നല്‍കിയിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് പ്രൊഫൈല്‍ പരിശോധിക്കുക.
ഫോണ്‍:0468 2222665.
റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുതുക്കി
സംസ്ഥാനത്ത് വേനല്‍ ചൂടിന്റെ കാഠിന്യം വരുന്നതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുന:ക്രമീകരിച്ചു. മാര്‍ച്ച് ഒന്നു മുതല്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാലു മുതല്‍ ഏഴ് വരെയുമാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം.
ഇ-ലേലം
മണിമലയാറില്‍ നിന്നും നീക്കം ചെയ്തതും പത്തനംതിട്ട വായ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപം കീഴ്‌വായ്പൂര്‍ യാര്‍ഡില്‍ ശേഖരിച്ചിരിക്കുന്നതുമായ മണ്ണ്/ മണല്‍/ ചെളി എന്നിവയുടെ മിശ്രിതം ഇ ലേലം നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ https://eauction.gov.in എന്ന വെബ്‌സൈറ്റില്‍ മാര്‍ച്ച് നാലിന് മുന്‍പ് രജിസ്റ്റര്‍ ചെയ്യേണ്ടതും നിരതദ്രവ്യമായി 4200 രൂപയുടെ ഡിമാന്റ് ഡ്രാഫറ്റ് പത്തനംതിട്ട മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരില്‍ എടുത്ത് അതിന്റെ വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതുമാണ്. മാര്‍ച്ച് ഏഴിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ ലേലത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 9961993567, 9544213475.
ബിരുദദാന ചടങ്ങ് മാര്‍ച്ച് മൂന്നിന്
ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ഉടമസ്ഥതയില്‍ പത്തനംതിട്ട ജില്ലയിലെ കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴിലുളള കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയിലെ ബി.എസ്.സി, എം.എസ്.സി വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് മാര്‍ച്ച് മൂന്നിന് സി.എഫ.്റ്റി.കെ യില്‍ നടത്തുന്നു. ചടങ്ങില്‍ ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി മുഖ്യാതിഥി ആകും.
ക്വട്ടേഷന്‍
ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ വരള്‍ച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളോട് അനുബന്ധിച്ച് നിര്‍മിച്ച കിയോസ്‌കുകളിലേക്ക് വെളളം നിറയ്ക്കുന്നതിനും /ടാങ്കറില്‍ വെളളം നല്‍കേണ്ടി വരുന്ന സ്ഥലങ്ങളില്‍ ടാങ്കറില്‍ വെളളം എത്തിക്കുന്നതിനും താത്പര്യമുളള ടാങ്കര്‍ ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മാര്‍ച്ച് ഒന്‍പതിന് വൈകിട്ട് മൂന്നിനു മുമ്പായി ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിക്കണം.
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മാര്‍ച്ച് നാലിന് പകല്‍ 11 ന് പത്തനംതിട്ട മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് കോഴഞ്ചേരി തഹസില്‍ദാര്‍ അറിയിച്ചു.
ടെന്‍ഡര്‍ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന്റെ നിയന്ത്രണ പരിധിയിലുളള വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ അന്തേവാസികളായ കുട്ടികള്‍ക്ക് സ്പോര്‍ട്സ് പരിശീലനം നല്‍കുന്നതിന് തായ്കോണ്ടാ മാറ്റ്, ഹൈജമ്പ് പിറ്റ്, ഹൈജമ്പ് സ്റ്റാന്‍ഡ്, ക്രോസ്ബാര്‍ എന്നിവ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു.ഫോണ്‍ 9497051156.
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്‍സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും പെന്‍ഷന്‍ കൈപ്പറ്റുന്ന മുഴുവന്‍ ഗുണഭോക്താക്കളും ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് മാര്‍ച്ച് 20ന് മുമ്പായി ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയോ ഓഫീസില്‍ നേരിട്ട് ഹാജരാകുകയോ ചെയ്യണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2223169.
ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഗവ ആയുര്‍വേദ ആശുപത്രിയില്‍ പ്ലാന്‍ ദൃഷ്ടി പദ്ധതിയില്‍ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവില്‍ പ്രതിദിനം 1455രൂപ (പ്രതിമാസം 39,285 രൂപ) നിരക്കിലും ദിവസ വേതന അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ ബി.എ.എം.എസ് ആന്റ് എം.ഡി ( ശാലാക്യതന്ത്ര) ഉള്ളവരും 56 വയസില്‍ താഴെ പ്രായമുളളവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, റ്റി.സി.എം.സി രജിസ്ട്രേഷന്‍, തിരിച്ചറിയല്‍ രേഖ എന്നിവയുടെ ഒറിജിനലും ആയതിന്റെ ഓരോ പകര്‍പ്പും സഹിതം മാര്‍ച്ച് മൂന്നിന് രാവിലെ 10 ന് ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ എത്തിച്ചേരണം. ഫോണ്‍ – 8330875203.